All news
യുവാവിന്റെ ആത്മഹത്യ: ഭാര്യക്കെതിരെ കേസ്
പറവൂർ: കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം അരുൺലാൽ (34) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ ആതിരക്കെതിരെ (30) ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടുപോയതിനെ തുടർന്ന് കഴിഞ്ഞ നാലിനാണ് അരുൺ ലാലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഇവരുടെ ഒമ്പതും രണ്ടരയും വയസ്സുള്ള പെൺമക്കളെ അരുൺ ലാലിനെ ഏൽപ്പിച്ച ശേഷമാണ് ആതിര കടന്നുകളഞ്ഞത്. അരുൺ ലാലിന്റെ മരണശേഷം കുട്ടികളെ സംരക്ഷിക്കാൻ ബാധ്യതയുള്ള അമ്മ അതിന് തയാറായില്ലെന്ന് കാണിച്ച് ആതിരയുടെ മാതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. അധ്യാപികയായ…
എം.എം ലോറൻസിന്റെ മൃതദേഹം സംബന്ധിച്ച തർക്കം അവസാനിക്കുന്നില്ല; മകൾ സുപ്രീംകോടതിയിൽ
1. ആശ ലോറൻസും സി.പി.എം പ്രവർത്തകരും തമ്മിലുണ്ടായ കൈയ്യാങ്കളി 2. എം.എം ലോറൻസ് കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശ ലോറൻസ് സുപ്രീംകോടതിയിൽ. എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് ആശ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മിന് എതിർ കക്ഷിയാക്കിയാണ് ഹരജി നൽകിയിട്ടുള്ളത്. പിതാവിന്റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നാണ് ആശ ലോറൻസിന്റെ ആവശ്യം. 2024 സെപ്റ്റംബർ…
റോഡരികിൽ കൂട്ടിയിട്ട പൈപ്പുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി
നെടുന്തോട് റോഡരികിൽ കൂട്ടിയിട്ട പൈപ്പുകള്‍ പെരുമ്പാവൂർ: റോഡരികിൽ കൂട്ടിയിരിക്കുന്ന പൈപ്പുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. എ.എം റോഡിലെ പാലക്കാട്ടുതാഴം മുതൽ പോഞ്ഞാശ്ശേരി വരെ റോഡരികിലാണ് വലിയ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കാൽനടക്കാർക്ക് മാസങ്ങളായി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ഒരു പൈപ്പിന് മാത്രം ആയിരത്തിനടുത്ത് കിലോ തൂക്കമുണ്ട്. ഇത് മറിഞ്ഞാൽ വൻ അപകടത്തിന് കാരണമാകും. ഇരുചക്ര വാഹനങ്ങൾ രാത്രിയിൽ ഇതിൽതട്ടി അപകടത്തിൽപെടുന്നുണ്ട്. മാവിൻചുവട്, പള്ളിക്കവല, നെടുന്തോട്, തണ്ടേക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടപ്പാതയും പൈപ്പുകൾ കൈയടക്കിയ അവസ്ഥയാണ്. കാൽനട തടസ്സപ്പെടുത്തുന്ന സമീപനമാണ് അധികൃതർ…
ഒരുവർഷത്തിനിടെ രണ്ടായിരത്തോളം തീപിടിത്തം
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുതൽ വലിയ കെട്ടിടങ്ങളിൽവരെ സമീപകാലത്ത് തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീടുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ, ഗോഡൗണുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അഗ്നിരക്ഷാസേന സ്റ്റേഷനുകളിലേക്ക് തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരുവർഷത്തിനിടെ എത്തിയത് 1927 കാളുകളാണ്. പൂർണമായ വിവരങ്ങളെത്തുമ്പോൾ ഇത് രണ്ടായിരത്തിനോടടുക്കും. വരുംമാസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിരവധി തീപിടിത്തങ്ങൾ ഏതാനും ആഴ്ചക്കിടെ ജില്ലയിലുണ്ടായ ചെറുതും വലുതുമായ തീപിടിത്തങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടമാണ്…
രാസലഹരിയുമായി യുവതികൾ പിടിയിൽ
ഗായത്രി അനിൽകുമാർ, ബിജിമോൾ കൊച്ചി: വിൽപനക്ക് സൂക്ഷിച്ചിരുന്ന 4.9362 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ആലപ്പുഴ അരൂർ അമ്മനേഴം ക്രോസ് റോഡിൽ വെള്ളിക്കുന്നത്ത് വീട്ടിൽ ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട പെരുമ്പെട്ടി മലയിൽകീഴ് വീട്ടിൽ പി.ആർ. ബിജിമോൾ (22) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോണേക്കര ഭാഗത്തെ നന്ദനം ഇൻ ലോഡ്ജിൽ നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽസലാമിന്റെ…
വളക്കുഴി മാലിന്യ സംസ്കരണം; ബയോ മൈനിങ് വിലയിരുത്തി
ബയോ മൈനിങ് ആരംഭിച്ച വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നു മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ബയോ മൈനിങ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം എത്തി. ഡിസംബർ 30ന് ആരംഭിച്ച ബയോ മൈനിങ്ങാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. മൈനിങ് പൂർത്തിയാക്കാൻ ആറുമാസം ഉണ്ടെങ്കിലും നാലുമാസം കൊണ്ട് പൂർത്തിയാക്കി ഭൂമി വീണ്ടെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സംഘം മടങ്ങിയത്. പൂർണ തോതിൽ പ്രവർത്തനങ്ങൾ എത്തിയിട്ടില്ലെങ്കിലും പ്രാരംഭ പ്രവർത്തനങ്ങളിൽ…
ട്രാക്കുകളിൽ രക്തം പടരുന്നു; വേണം അതീവ ശ്രദ്ധ
കൊച്ചി: ട്രെയിനിൽനിന്ന് വീണ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റ ദാരുണ സംഭവത്തിനാണ് ചൊവ്വാഴ്ച എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്. ആലപ്പുഴ വയലാർ സ്വദേശി ശരുൺജിത്തിനാണ് പരിക്കേറ്റത്. നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോഴായിരുന്നു സംഭവം. ട്രാക്കിലും പ്ലാറ്റ്ഫോമിലുമൊക്കെയായി ഇത്തരം അപകടങ്ങൾ നാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധവേണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. സമീപകാലത്തെ ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ കൊച്ചിൻ ഹാർബർ ടെർമിനൽസിലേക്ക് വരുകയായിരുന്ന ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റ് ഇടിച്ച് കൊച്ചി…
അണക്കോലി തുറയില്‍ മലിനജലം; നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നു
അണക്കോലി തുറയിലെ വെള്ളം മലിനമായ നിലയില്‍ പെരുമ്പാവൂര്‍: കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളുടെ പരിധിയിലെ അണക്കോലി തുറ മലിനമായി വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയെന്ന് ആക്ഷേപം. ഒക്കല്‍ പഞ്ചായത്തിലെ കുന്നക്കാട്ടുമലയുടെ താഴെയുള്ള അഞ്ച് ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന അണക്കോലി തുറയിലേക്ക് സമീപത്തെ അരിക്കമ്പനികളിലെ വെള്ളം തുറന്നുവിട്ട് കാലങ്ങളായി മലിനമായ സ്ഥിതിയാണ്. ഇവിടെനിന്ന് മൈനര്‍ ഇറിഗേഷന്‍ പ്രോജക്ട് ഈസ്റ്റ് ഒക്കല്‍ സ്കീം വഴി 40 എച്ച്.പിയുടെയും 25 എച്ച്.പിയുടെയും രണ്ട് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് കുന്നക്കാട്ട് മലയിലെ കനാലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.…
വേലിയേറ്റ വെള്ളപ്പൊക്കത്തിൽ മുങ്ങി തീരപ്രദേശം
വേലിയേറ്റ വെള്ളക്കെട്ടിൽ മുങ്ങിയ കുഴുപ്പിള്ളി-പള്ളത്താംകുളങ്ങര ബീച്ച് റോഡ് വൈപ്പിൻ: വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി ജനജീവിതം ദുസ്സഹമായി. ആളുകൾ ബന്ധുവീടുകളിലും മറ്റും അഭയം തേടി. ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം. എടവനക്കാട് അണിയിൽ നെടുങ്ങാട് റോഡ് ഒരാഴ്ചയായി വെള്ളക്കെട്ടിലാണ്. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച്റോഡ് പൂർണമായും വേലിയേറ്റ വെള്ളക്കെട്ടിൽ മുങ്ങി. റോഡിന്റെ ഉയരക്കുറവാണ് ഇവിടത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഈ…
ഒക്കല്‍ പഞ്ചായത്ത്; കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിൽ ചേരിപ്പോര്, ഭരണം സ്തംഭനാവസ്ഥയിൽ
പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾക്കിടയിലെ ചേരിപ്പോര് ഭരണസ്തംഭനത്തിന് കാരണമാകുന്നതായി ആക്ഷേപം. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഒരുവശത്തും ചിലർ മറ്റൊരു ചേരിയിലുമായി നീങ്ങുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുകയാണ്. പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ഇത് ബാധിക്കുകയാണെന്നാണ് മുറുമുറുപ്പ്. പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയില്ലാതായിട്ട് മാസങ്ങളായി. പ്രസിഡന്റിനെതിരെയുള്ളവർ വൈസ് പ്രസിഡന്റാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന ആരോപണമുയർത്തുന്നു. പഞ്ചായത്തിനുകീഴിലെ റോഡ് വികസനത്തിന് അനുവദിച്ച മെയിന്റനൻസ് ഗ്രാന്റ് അംഗങ്ങളെ അറിയിക്കാതെ വകമാറ്റി ചെലവഴിക്കാൻ നീക്കം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ചേർന്ന…
