Month: May 2024
ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകവേ കയർ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു
ആലുവ: ദേശീയപാതയിൽ കേടായ ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കുടുങ്ങി ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. മാറമ്പിള്ളി കുന്നത്തുകരയിൽ താമസിക്കുന്ന എളമന തൂമ്പളായിൽ പരേതനായ അബ്ബാസിന്റെ മകൻ ഫഹദാണ് (20) മരിച്ചത്. കളമശേരി ഗവ. [more…]
കുടിവെള്ളം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ല; അസി. എക്സി. എൻജിനീയർക്ക് അറസ്റ്റ് വാറൻറ്
കൊച്ചി: കുടിവെള്ളം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് അറസ്റ്റ് വാറൻറ്. കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽനിന്ന് എഴുതി വാങ്ങിയ അതോറിറ്റിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും വീട്ടമ്മക്ക് [more…]
യാത്രക്കാരന്റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
ആലുവ: യാത്രക്കാരന്റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. അസം താസ്പുർ സ്വദേശി അസദുൽ അലിയെയാണ് (22) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 28ന് രാത്രി പതിനൊന്നോടെയാണ് സംഭവം. നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം [more…]
എം.ഡി.എം.എയുമായി പിടിയിൽ
മരട്: നെട്ടൂരിലെ ഫ്ലാറ്റിൽ നിന്ന് എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ ചെങ്ങളായ് അരിമ്പ്ര പണിക്കരത്ത് വീട്ടിൽ ഷിഫാസ് (30), കണ്ണൂർ ചെങ്ങളായി പരിപ്പായി മുബീൻ (21) എന്നിവരെയാണ് കൊച്ചി ഡാൻസാഫ് സ്ക്വാഡും പനങ്ങാട് [more…]
വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കം; യോഗത്തിൽ എം.എൽ.എയെ പങ്കെടുപ്പിച്ചില്ല
മൂവാറ്റുപുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയെ പങ്കെടുപ്പിച്ചില്ല. മൂവാറ്റുപുഴയാറിൽ വെള്ളപ്പൊക്കഭീതി ഉയർന്ന സാഹചര്യത്തിൽ എം.എൽ.എയുടെ നിർദേശപ്രകാരം വ്യാഴാഴ്ച ആർ.ഡി.ഒ ഓഫിസിൽ വിളിച്ച യോഗത്തിൽനിന്നാണ് അവസാന നിമിഷം പെരുമാറ്റച്ചട്ടം [more…]
അമ്മയെ മർദിച്ച കേസിൽ വയോജനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ
മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലർ ബിനീഷ് കുമാറാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ [more…]
മഴ തുടരുന്നു; വെള്ളക്കെട്ടും
കൊച്ചി: ചൊവ്വാഴ്ച മേഘവിസ്ഫോടനം സൃഷ്ടിച്ച തീവ്രമഴ പെയ്തിറങ്ങിയ ജില്ലയിൽ ബുധനാഴ്ച മഴയുടെ ശക്തി നേരിയ തോതിൽ കുറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയും മഴ പൊതുവെ കുറവായിരുന്നു. ഈ സമയം ചിലയിടങ്ങളിൽ മാത്രമാണ് നേരിയ [more…]
കടൽക്ഷോഭം: നിരവധി വീടുകളിൽ വെള്ളം കയറി
വൈപ്പിൻ: മഴ കനത്തതിനെ തുടർന്ന് നായരമ്പലം, വെളിയത്താം പറമ്പ്, എടവനക്കാട് പഴങ്ങാട് തീരങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. കടൽത്തിട്ടക്ക് മുകളിലൂടെയും താഴെയുള്ള വിടവുകളിലൂടെയും വൻതോതിൽ വെള്ളം കരയിലേക്ക് കയറി. വെളിയത്താംപറമ്പിൽ പത്തോളം വീടുകളിൽ വെള്ളം കയറി. [more…]
സർവകലാശാല തലപ്പത്ത് മൂന്ന് വനിതകള്‍
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പ്രധാന ചുമതലകളില്‍ മൂന്ന് വനിതകള്‍ വരുന്നത് ഇതാദ്യം. വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. സുനിത ഗോപാലകൃഷ്ണന്, പ്രഫസര്‍ ഇന്‍ ചാര്‍ജ് ഓഫ് [more…]
തോടുകളിൽ മാലിന്യം നിറഞ്ഞുണ്ടാകുന്ന വെള്ളക്കെട്ടിന് ജനങ്ങളും ഉത്തരവാദി -ഹൈകോടതി
കൊച്ചി: നഗരത്തിലെ ഓടകളിലും തോടുകളിലും മാലിന്യം നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമാകുന്നതിൽ ജനങ്ങളും ഉത്തരവാദികളെന്ന് ഹൈകോടതി. അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണുള്ളത്. മഴക്കാലം തലക്ക് മുകളിലെത്തിയ ശേഷമാണോ അധികൃതർ ഇടപെടേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. [more…]