മരട്: നെട്ടൂരിലെ ഫ്ലാറ്റിൽ നിന്ന് എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ ചെങ്ങളായ് അരിമ്പ്ര പണിക്കരത്ത് വീട്ടിൽ ഷിഫാസ് (30), കണ്ണൂർ ചെങ്ങളായി പരിപ്പായി മുബീൻ (21) എന്നിവരെയാണ് കൊച്ചി ഡാൻസാഫ് സ്ക്വാഡും പനങ്ങാട് പൊലീസും നടത്തിയ പരിശോധനയിൽ പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് നെട്ടൂരിൽ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിലെ റൂമിൽ നടത്തിയ പരിശോധനയിൽ ഇവരുടെ കയ്യിൽ നിന്നും ഫ്ലാസ്കിനടിയിലും ഒളിപ്പിച്ച നിലയിൽ 28 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.