Month: March 2025
ഒഴിവായത് വൻദുരന്തം; ലോറിയിൽനിന്ന് കണ്ടെയ്നർ തെറിച്ചുവീണു
അണ്ടിപ്പിള്ളിക്കാവിൽ ലോറിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണപ്പോൾ പറവൂർ: ലോറിയുടെ പിന്നിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണു. ഞായറാഴ്ച രാവിലെ 8.15ന് ദേശീയപാത -66ൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിന് സമീപത്തായി [more…]
മയക്കുമരുന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ: നടപടി ഊർജിതമാക്കി
നെടുമ്പാശ്ശേരി: മയക്കുമരുന്ന് ഇടപാടുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിന് നടപടി ജില്ലയിലും ഊർജിതമാക്കി. ഇതനുസരിച്ച് മയക്കുമരുന്ന് കേസിൽ ആവർത്തിച്ച് പ്രതിയാകുന്നവരുടെ ആറ് വർഷത്തിനിടെ നേടിയ സ്വത്തുവകകളെക്കുറിച്ചാണ് രജിസ്ട്രേഷൻ വകുപ്പ് അന്വേഷിക്കുന്നത്. അന്വേഷിക്കേണ്ടവരുടെ പട്ടിക എക്സൈസും പൊലീസും ചേർന്നാണ് [more…]
നാല് വർഷത്തിനിടെ ജില്ലയിൽ 18000ത്തോളം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്
കൊച്ചി: നാലു വർഷത്തിനിടെ ജില്ലയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 18000ത്തോളം റേഷൻ കാർഡുകൾ. അനർഹമായി അന്ത്യോദയ അന്നയോജന, മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരാണിവർ. സ്വമേധയ സറണ്ടർ ചെയ്തും ഉദ്യോഗസ്ഥ പരിശോധനയിലൂടെ കണ്ടെത്തിയുമാണ് കാർഡുകൾ മാറ്റിയത്. [more…]
ചൊരിമണലിൽ ഷെമാം കൃഷി; വിജയഗാഥയുമായി സാംബശിവൻ
ഷെമാമിന്റെ വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു മാരാരിക്കുളം: കത്തുന്ന ചൂടിൽ കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ മറുനാടൻ പഴവർഗമായ ഷെമാം കൃഷിയിൽ വിജയഗാഥയുമായി കർഷകൻ. പഞ്ചായത്ത് 17ാം വാർഡ് പുത്തൻവെളി സാംബശിവനാണ് പാട്ടത്തിനും സ്വന്തമായുമുള്ള [more…]
പെരുന്നാളടുത്തതോടെ തിരക്കേറി വിപണി; വസ്ത്രവിപണിയിലുൾപ്പെടെ വൻ തിരക്ക്
പുണ്യം തേടി… റമദാനിലെ അവസാന വെള്ളിയാഴ്ച എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിൽ പ്രാർഥനയോടെ വിശ്വാസികൾ രതീഷ് ഭാസ്കർ കൊച്ചി: നാടെങ്ങും പെരുന്നാൾ ആഘോഷത്തിലേക്കുണരാൻ ഇനി മണിക്കൂറുകൾ മാത്രം. നോമ്പ് 29 [more…]
അപകടക്കെണിയിൽ കക്കടാശ്ശേരി പാലം
കക്കടാശ്ശേരി പാലം മൂവാറ്റുപുഴ: അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയായ കക്കടാശ്ശേരി – കാളിയാർ റോഡിന്റെ തുടക്കത്തിലുള്ള കക്കടാശ്ശേരി പാലത്തിൽ വെളിച്ചമില്ല. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ കക്കടാശ്ശേരി കവലയിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ [more…]
കൂവക്കണ്ടത്ത് കാട്ടാന കൃഷി നശിപ്പിച്ചു
ആന നശിപ്പിച്ച വാഴത്തോട്ടം കോതമംഗലം: കോട്ടപ്പടി കൂവക്കണ്ടം ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. വ്യാഴാഴ്ച പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കൂവക്കണ്ടം ഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം [more…]
കാമുകിക്കൊപ്പം ഫോട്ടോ, ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു; പൊള്ളലേറ്റ ഭർത്താവിന്റെ നിലഗുരുതരം, എറണാകുളം സ്വദേശിനിക്കെതിരെ കേസ്
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ ഭർത്താവിന്റെ നില ഗുരുതരമാണ്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് [more…]
മാപ്പ് മാപ്പേയ്… പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്
കൊച്ചി: സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ് [more…]
മാധ്യമം എജുകഫേ; അറിവിന്റെ പുതുലോകം തുറക്കാൻ ഇവർ കൊച്ചിയിൽ
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയിൽ സംവദിക്കാൻ അക്കാദമിക- സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരെത്തുന്നു. ഐ.എ.എസ് ഓഫിസറും സാംസ്കാരിക വകുപ്പ് ഡയറക്ടറുമായ ദിവ്യ എസ്. അയ്യർ, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് [more…]