Month: September 2024
നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം; 2.5 ലക്ഷം പിഴ ചുമത്തി
വൈപ്പിൻ: നിരോധിത മേഖലയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷന് സമീപം നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ‘അറഫ’ എന്ന യന്ത്രവത്കൃത ബോട്ട് പിടികൂടി. 2.5 ലക്ഷം [more…]
എച്ച്.എം.ടി കവലയിലെ ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ
കളമശ്ശേരി :എച്ച്.എം.ടി കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ വരും. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മന്ത്രി [more…]
അമൂല്യമാണ് ജീവൻ; ആത്മവിശ്വാസത്തോടെ ജീവിക്കാം
കൊച്ചി: പലവിധ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ജീവിതം അവസാനിപ്പിക്കുകയെന്ന ചിന്തയിലേക്ക് വീണുപോകുന്ന ആളുകളുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടെ ജില്ലയിൽ പത്തിലധികം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതലും യുവാക്കളാണ് ജീവൻ അവസാനിപ്പിക്കുന്നത്. പ്രതിസന്ധികളെ [more…]
ഇവർ പുഴയുടെ കാവൽക്കാർ
മൂവാറ്റുപുഴ: തെളിനീർ ഒഴുകുന്ന മൂവാറ്റുപുഴയാർ മാലിന്യ വാഹിനിയായതോടെ പുഴയുടെ വീണ്ടെടുപ്പിന് ഒരു കൈ സഹായവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പായിപ്ര ഗവ. യു.പി. സ്കൂൾ വിദ്യാർഥികൾ. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ ഒന്നുപോലെ മികവ് പുലർത്തുന്ന ഇവിടത്തെ വിദ്യാർഥികൾക്ക് [more…]
പോയാലിമലയിലെ ബയോസർവേ; 83 സസ്യ ഇനങ്ങളും 23 ചിത്രശലഭ ഇനങ്ങളും കണ്ടെത്തി
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ നടന്ന ബയോസർവേയിൽ 83 സസ്യ ഇനങ്ങളും 23 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി. ഇതിന്റെ റിപ്പോർട്ട് സർവേസംഘം പഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ [more…]
കൊമ്പനാട് വില്ലേജ് ഓഫിസില്‍ മാസങ്ങളായി ഓഫിസറില്ല
പെരുമ്പാവൂര്‍: കൊമ്പനാട് വില്ലേജ് ഓഫിസില്‍ ഓഫിസറില്ലാതായിട്ട് മാസങ്ങളാകുന്നു. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് മേയ് 31ന് വിരമിച്ചശേഷം പകരം ആളെ നിയമിച്ചിട്ടില്ല. മൂന്നുമാസത്തിലധികമായി ഓഫിസര്‍ ഇല്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. കോടനാട്, അശമന്നൂര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് [more…]
ആലുവ-പറവൂർ റോഡിൽ കുടിവെള്ള വിതരണ ലൈൻ പതിവായി പൊട്ടുന്നു
പറവൂർ: തിരക്കേറിയ ആലുവ – പറവൂർ റോഡിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ തകരാറിലാകുന്നത് പതിവാകുന്നു. മറിയപ്പടിയിൽ വ്യാഴാഴ്ച പൈപ്പ് ലൈൻ തകർന്നത് അറ്റകുറ്റപ്പണി നടത്തി വെള്ളം വിതരണം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച [more…]
അങ്കമാലിയിലെ കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവം: രക്ഷിച്ചിട്ടും ജീവൻ നഷ്ടപ്പെട്ട് ആസ്തിക്; കണ്ണീരു മായാതെ സിജോ ജോസ്
അങ്കമാലി: ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കൾക്കരികിൽനിന്ന് ശരീരം വെന്തുരുകിയ കുരുന്നുമക്കളെയുംകൊണ്ട് സാഹസികമായി കാറോടിച്ച് ആശുപത്രിയിലെത്തിച്ചതിന്റെ നടുക്കം വിട്ടുമാറാതെയിരിക്കുകയായിരുന്നു അങ്കമാലി പുളിയനത്തെ മേലാപ്പിള്ളി സിജോ ജോസ്. താൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച കുരുന്നുബാലൻ ആസ്തിക്കിന് ഒന്നും പറ്റരുതേയെന്ന പ്രാർഥന [more…]
ബ്ലോക്ക് പഞ്ചായത്ത് അതിർത്തി നിർണയം: അശാസ്ത്രീയതക്ക് പരിഹാരമായില്ല
കൊച്ചി: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട അശാസ്ത്രീയത പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പരിഹരിക്കാതെ സർക്കാർ. നിലവിൽ ജില്ലയിൽ 14 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ഇതിൽ ഇടപ്പള്ളി, പള്ളുരുത്തി, മൂവാറ്റുപുഴ, കോതമംഗലം അടക്കമുള്ള ബ്ലോക്കുകളാണ് പഞ്ചായത്തുകളുടെ [more…]
അങ്കമാലിയിൽ യുവദമ്പതികൾ മരിച്ച നിലയിൽ; രണ്ടുമക്കൾക്ക് പൊള്ളലേറ്റു, ഒരാൾക്ക് ഗുരുതരം
അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് യുവ ദമ്പതികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും, ഭാര്യയെ പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ ആറും 11ഉം വയസ്സുള്ള മക്കൾക്കും പൊള്ളലേറ്റു. [more…]