
അണ്ടിപ്പിള്ളിക്കാവിൽ ലോറിയിൽനിന്ന് കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണപ്പോൾ
പറവൂർ: ലോറിയുടെ പിന്നിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നർ റോഡിലേക്ക് തെറിച്ചുവീണു. ഞായറാഴ്ച രാവിലെ 8.15ന് ദേശീയപാത -66ൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിന് സമീപത്തായി വലിയ വളവിലുള്ള മരത്തിന്റെ ശിഖരത്തിൽ കണ്ടെയ്നർ ഇടിച്ചപ്പോഴാണ് റോഡിലേക്ക് വീണത്.
വാഹനത്തിൽ ലോഡ് ഉണ്ടായിരുന്നില്ല. ഈ സമയം ഇതുവഴി വന്ന ഇരുചക്രവാഹനം മറിഞ്ഞ് ദമ്പതികൾക്ക് നേരിയതോതിൽ പരിക്കേറ്റു. അപകട സമയം കൂടുതൽ വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം സമയം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
+ There are no comments
Add yours