വീടിന് തീയിട്ട് ഗൃഹനാഥൻ, അയൽക്കാരെത്തി തീ അണക്കവെ മരത്തിൽ തൂങ്ങി മരിച്ചു; മകന് പൊള്ളലേറ്റു

സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു

തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ (16) ആശുപത്രിയിൽ ചികിത്സ തേടി.

തിങ്കളാഴ്ച്ച പുലർച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂങ്ങുകയായിരുന്നു.

തീപിടിച്ച വീടിനോട് തൊട്ടുചേർന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടിൽനിന്നും മാറിയാണ് താമസിക്കുന്നത്.

ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം പ്രകാശന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

You May Also Like

More From Author

+ There are no comments

Add yours