Month: April 2024
ജയിലിൽനിന്ന് ഇറങ്ങി ഉടൻ മോഷണം; ഒറ്റ രാത്രി അടിച്ചുമാറ്റിയത് എട്ട് ഫോൺ
ആലുവ: ഒറ്റ രാത്രി ആഷിക് ഷെയ്ഖ് (30) കവർന്നത് എട്ട് സ്മാർട്ട് ഫോൺ. അസം നാഗോൺജാരിയ സ്വദേശിയായ ആഷിക് ഒടുവിൽ പൊലീസിനുമുന്നിൽ കുടുങ്ങി. അന്തർ സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ആലുവ പൊലീസ് [more…]
ആറരക്കോടിയുടെ മയക്കുമരുന്ന്; കൊണ്ടുവന്നത് കൊച്ചിയിലെ സംഘത്തിനായി
നെടുമ്പാശ്ശേരി: ഇത്യോപ്യയിൽനിന്ന് ആറരക്കോടി രൂപയുടെ കൊക്കെയ്ൻ എത്തിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് സംഘത്തിനുവേണ്ടി. മയക്കുമരുന്നുമായി പിടിയിലായ കെനിയൻ സ്വദേശി കരഞ്ച മിഘായേൽ നഗങ്കയുടെ യാത്രാരേഖകൾ പരിശോധിച്ചതിൽനിന്നാണ് ഇത് വ്യക്തമായത്. ഇയാൾ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം [more…]
തെരുവുനായ് ആക്രമണം: ചത്ത നായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കളമശ്ശേരി: രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതോളം പേർക്ക് കടിയേറ്റ സംഭവത്തിൽ ചത്ത തെരുവുനായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വിവരം പുറത്തുവന്നതോടെ, ആക്രമണത്തിനിരയായവരും കുടുംബങ്ങളും ആശങ്കയിലാണ്. [more…]
ലൈംഗികാതിക്രമം: വയോധികന് തടവും പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലു വർഷം തടവും 15,000 രൂപ പിഴയും. കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിനെ (64) ആണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി [more…]
തമ്മനത്തെ കൊലപാതകം; പ്രതി റിമാൻഡിൽ
കൊച്ചി: നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി റിമാൻഡിൽ. തമ്മനം എ.കെ.ജി കോളനിയിൽ കുമാരന്റെ മകൻ മനിൽകുമാറിനെ (മനീഷ്-34) കൊലപ്പെടുത്തിയ എ.കെ.ജി കോളനി പുത്തൻവീട്ടിൽ [more…]
വാട്ടർ മെട്രോ യാത്രികരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു
കൊച്ചി: സർവിസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർമെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 20 ലക്ഷമായി ഉയർന്നു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനമാരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം [more…]
നോർത്ത് കളമശ്ശേരി ദേശീയപാതയിൽ അപകടം പതിവാകുന്നു
കളമശ്ശേരി: തിരക്കേറിയ ദേശീയപാത നോർത്ത് കളമശ്ശേരി ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. കളമശ്ശേരി മെട്രോ സ്റ്റേഷൻ മുതൽ പഴയ പെട്രോൾ പമ്പ് സ്ഥിതിചെയ്തിരുന്ന ഭാഗം വരെയുള്ള പാതയിലാണ് അപകടങ്ങൾ പതിവായത്. 2021ൽ ഇവിടെ ദമ്പതികൾ സഞ്ചരിച്ച [more…]
കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; ഒമ്പതോളം പേർക്ക് പരിക്കേറ്റു
കളമശ്ശേരി: നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായുടെ ആക്രമണം രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലാസ് കോളനി, ചക്യാടം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സുന്ദരഗിരി, കുടിലിൽ റോഡ് എന്നീ ഭാഗങ്ങളിലാണ് [more…]
ആറു കോടിയുടെ മയക്കുമരുന്നുമായി വിദേശി പിടിയിൽ; വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തു
നെടുമ്പാശ്ശേരി: ആറു കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് വിഴുങ്ങിയെത്തിയ വിദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. കെനിയൻ സ്വദേശി കരൺഞ്ച മൈക്കിളാണ് പിടിയിലായത്. ഒരാഴ്ചമുമ്പ് ഇത്യോപ്യയിൽ നിന്ന് മസ്കത്ത് വഴി എത്തിയ ഇയാളെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും [more…]
സൈക്കിളുമായി റോഡ് മുറിച്ചുകടക്കവെ ലോട്ടറി വിൽപനക്കാരൻ ലോറിയിടിച്ച് മരിച്ചു
ചെങ്ങമനാട്: സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ ടോറസിടിച്ച് മരിച്ചു. ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്റെ മകൻ വേലായുധനാണ് (54) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.20ഓടെ ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം [more…]