ചെങ്ങമനാട്: സൈക്കിളുമായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ ടോറസിടിച്ച് മരിച്ചു. ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്‍റെ മകൻ വേലായുധനാണ് (54) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 2.20ഓടെ ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം യു.ടേണിന് സമീപമായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ടോറസാണ് ഇടിച്ച് തെറിപ്പിച്ച ശേഷം ടയറുകൾ ദേഹത്ത് കയറിയിറങ്ങിയത്. വേലായുധൻ തൽക്ഷണം മരിച്ചു.
അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ഭാര്യ: മിനി. മക്കൾ: വൈശാഖി, വൈഷ്ണവി. നെടുമ്പാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു.