വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു

Estimated read time 1 min read

കാ​ക്ക​നാ​ട്: സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വ​ൺ​വേ തെ​റ്റി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 40 പേ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ്​ ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 40 പേ​രെ പി​ടി​കൂ​ടി​യ​ത്.

കാ​ക്ക​നാ​ട് ഗേ​ൾ​സ് ചി​ൽ​ഡ്ര​സ് ഹോ​മി​ന് മു​ന്നി​ലെ മീ​ഡി​യ​ൻ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്നും നി​യ​മ വി​രു​ദ്ധ​മാ​യി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ക​ല​ക്ട​റേ​റ്റ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും പി​ടി​കൂ​ടി​യ​വ​യി​ൽ​പെ​ടും.

ക​ല​ക്ട​റേ​റ്റ് സി​ഗ്ന​ൽ ഒ​ഴി​വാ​ക്കി കാ​ക്ക​നാ​ട് ഭാ​ഗ​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​നാ​ണ് ഡൈ​വ​ർ​മാ​ർ ഇ​തു​വ​ഴി പോ​കു​ന്ന​ത്. നി​യ​മ വി​രു​ദ്ധ​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്​ ഇ​വി​ടെപ​തി​വാ​ണ്.

You May Also Like

More From Author