അംഗൻവാടിയിൽ ഭ‍ക്ഷ്യവിഷബാധ; 12 കുട്ടികൾ ചികിത്സ തേടി

കൊച്ചി: പൊന്നുരുന്നി ഈസ്റ്റ് അംഗൻവാടിയിലെ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടി. വ്യാഴാഴ്ച വൈകീട്ടാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികൾക്കും മൂന്ന് രക്ഷിതാക്കൾക്കും ആയക്കുമാണ് വയറിളക്കവും ഛർദിയുമുണ്ടായത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. 23 വിദ്യാർഥികളാണ് അംഗൻവാടിയിലുള്ളത്.

വ്യാഴാഴ്ച 15 കുട്ടികൾ എത്തിയിരുന്നു. ആശങ്കജനകമായ സാഹചര്യമില്ലെന്ന് കൗൺസിലർ ദിപിൻ ദിലീപ് പറഞ്ഞു. ഭക്ഷ്യവിഷബാധക്ക് കാരണമറിയാൻ കുടിവെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളെല്ലാം പുതിയ സ്റ്റോക്ക് എത്തിയതാണ്. അവയുമായി ബന്ധപ്പെട്ട പരിശോധനകളും നടത്തിയിട്ടുണ്ട്.

You May Also Like

More From Author