പായിപ്രയിൽ മോഷണം തുടർക്കഥ; ഓയിൽകടയിലെ പണം കവർന്നു

മോ​ഷ​ണം ന​ട​ന്ന ഓ​യി​ൽ ക​ട​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര​യി​ൽ ഓ​യി​ൽ ക​ട​യി​ൽ​നി​ന്ന്​ 6,000 രൂ​പ ക​വ​ർ​ന്നു. സ്കൂ​ൾ​പ്പ​ടി​യി​ലെ ടോ​പ്പ് മാ​സ് ട്രേ​ഡി​ങ് ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ളി​ൽ മ​ധ്യ​ഭാ​ഗ​ത്തു​ള്ള​തി​ന്റ ലോ​ക്കും ഗ്ലാ​സ് ഡോ​റും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. ഇ​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

തൊ​ട്ട​ടു​ത്തു​ള്ള ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ നി​ന്ന്​ പി​ക്കാ​സെ​ടു​ത്തു കൊ​ണ്ടു​വ​ന്നാ​ണ്​ ലോ​ക്ക് ത​ക​ർ​ത്ത​ത്. ത​ല​യി​ലൂ​ടെ തു​ണി​യി​ട്ടി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​വി​ന്‍റെ മു​ഖം ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മ​ല്ല. ഒ​രു മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മാ​ണ് മോ​ഷ്ടാ​വ് ക​ട​യി​ൽ ചെ​ല​വ​ഴി​ച്ച​ത്. ​ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 6,000 രൂ​പ മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന്​ ഉ​ട​മ സ​ഹീ​ർ മൂ​ശാ​രി​മോ​ളം പ​റ​ഞ്ഞു.

മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി. പ്ര​ദേ​ശ​ത്ത് കു​റ​ച്ചു​ദി​വ​സ​മാ​യി മോ​ഷ​ണ​വും, മോ​ഷ​ണ ശ്ര​മ​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വാ​ർ​ഡ് മെം​ബ​ർ സ​ക്കീ​ർ ഹു​സൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

You May Also Like

More From Author

+ There are no comments

Add yours