Month: April 2025
ബിൽഡിങ് പെർമിറ്റിന് കൈക്കൂലിയായി 15,000 രൂപ, കൊച്ചി കോര്പറേഷൻ ഉദ്യോഗസ്ഥ പിടിയിൽ; ‘പണം വാങ്ങാനെത്തിയത് സ്വന്തം വാഹനത്തിൽ’
കൈക്കൂലിക്കേസിൽ പിടിയിലായ സ്വപ്ന കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം പിടികൂടി. കോർപറേഷൻ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടർ തൃശൂർ സ്വദേശി സ്വപ്നയാണ് പിടിയിലായത്. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാണിവർ. [more…]
ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഷരീഫുൽ ഇസ്ലാം, ഷെയ്ക്ക് ഫരീദ് കാലടി: 21 ഗ്രാം ഹെറോയിനുമായി അന്തർസംസ്ഥാന സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നൗഗോൺ സ്വദേശികളായ ഷരീഫുൽ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വര [more…]
ഭൂമിയുടെ അടിസ്ഥാനവിലയിൽ തെറ്റ്, ഭൂവുടമകൾ വലയുന്നു
പെരുമ്പാവൂര്‍: കൂവപ്പടി വില്ലേജ് പരിധിയിലെ ചില സ്ഥലങ്ങള്‍ക്ക് ഇട്ടിരിക്കുന്ന തെറ്റായ അടിസ്ഥാനവില ഭൂവുടമകളെ വലക്കുന്നതായി പരാതി. ബ്ലോക്ക് ഏഴില്‍ ഒന്ന് മുതല്‍ 182 വരെ സര്‍വേ നമ്പറിലുള്ള സ്ഥലങ്ങള്‍ക്ക് കരയും നിലവും ഭേദമില്ലാതെ ഒരുലക്ഷം [more…]
കെ.എസ്.ഇ.ബി കേബിളുകൾ മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലെ ചെമ്പുകമ്പി ഉൾപ്പെടുന്ന കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് അന്തർ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം നൗഗോൺ ബോഗമുഖ് സ്വദേശി സമിദുൽ ഹഖ് (31), മൊരിഗോൺ കുപ്പറ്റിമാരി സ്വദേശി ഇസ്മായിൽ [more…]
അനസ് വിട വാങ്ങിയത്, ഇല്ലായ്മയിൽ നിന്ന് ജീവിതവിജയം നേടിയെടുത്ത്
അനസിനെ ദുബൈയിലെ അർധ സർക്കാർ കമ്പനിയായ ഇംദാദിൽ ആദരിക്കുന്നു (ഫയൽ) ആലുവ: കഠിനാധ്വാനത്തിലൂടെ, ഇല്ലായ്മകളുടെ ഭൂതകാലം മറികടന്ന് ജീവിത വിജയം നേടിയെടുത്തയാളായിരുന്നു കഴിഞ്ഞ ദിവസം ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ച അനസ് അബ്ദുൽ അസീസ്. ആലുവ [more…]
മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട: 30 കിലോയുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
സുഹേൽ റാണ, ഹസീന, അലൻ ഗിൽ ഷെയ്ക്ക് മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. വിൽപനക്കായി കൊണ്ടുവന്ന 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്ന് അന്തർ സംസ്ഥാനത്തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് [more…]
വീണ്ടും മുങ്ങിമരണം; മുടിക്കൽ ഡിപ്പോ കടവിൽ അപകട മുന്നറിയിപ്പില്ല
മുടിക്കല്‍ ഡിപ്പോ കടവില്‍ തിരച്ചില്‍ നടത്തുന്ന സ്കൂബ ടീം പെരുമ്പാവൂര്‍: മുടിക്കൽ ഡിപ്പോ കടവിന്റെ മനോഹാരിതയും അപകടമുന്നറിയിപ്പ് ഇല്ലാത്തതും പെരിയാറില്‍ 19കാരിയുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് നാട്ടുകാര്‍. മൗലൂദുപുര പുളിക്കകുടി വീട്ടില്‍ ഷാജഹാന്റെ മക്കളായ [more…]
ഒടുവിൽ നിർമാണം തുടങ്ങുന്നു, ആലുവ നഗരസഭ പൊതുമാർക്കറ്റ്
ആലുവ: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നഗരസഭ പൊതു മാർക്കറ്റ് നിർമാണം ആരംഭിക്കാനൊരുങ്ങുന്നു. 50 കോടിയുടെ ഭരണാനുമതി ലഭിച്ച പുതിയ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം മേയ് 27ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അൻവർ [more…]
മത്സരയോട്ടം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ; അപകടത്തിൽ സ്ത്രീയുടെ വിരൽ പകുതി അറ്റു
ശ്യാം, നിഖിൽ ചന്ദ്രൻ, മുഹൈജിബ്, ഷെയ്ഖ് തൃപ്പൂണിത്തുറ: മത്സരയോട്ടം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിലായി. പുതുക്കലവട്ടം-ചോറ്റാനിക്കര റൂട്ടിൽ സർവിസ് നടത്തുന്ന തവക്കൽ ബസിന്റെ ഡ്രൈവർ എളമക്കര പുതുക്കലവട്ടം അമ്പലത്തിന് [more…]
പുരപ്പുറത്തെ മുട്ടനാട്! രക്ഷാപ്രവർത്തകരെ വട്ടം കറക്കി കെട്ടിടത്തിൻറെ രണ്ടാം നിലയിൽ കുടുങ്ങിയ മുട്ടനാട്
കളമശ്ശേരി: കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിയതറിഞ്ഞ് രക്ഷക്കെത്തിയ അഗ്നിരക്ഷാസേനയെ വട്ടംചുറ്റിച്ചു മുട്ടനാട്. നഗരസഭ 22ാം വാർഡ് ഹിദായത്ത് നഗറിൽ ആണിത്തോട്ടത്തിൽ എ.എം. ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷേഡിൽ കുടുങ്ങിയ മുട്ടനാടാണ് അഗ്നിരക്ഷാസേനയെ [more…]