മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട: 30 കിലോയുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

സു​ഹേ​ൽ റാ​ണ, ഹ​സീ​ന, അ​ല​ൻ ഗി​ൽ ഷെ​യ്ക്ക്​

മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 30 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പ​ടെ മൂ​ന്ന്​ അ​ന്ത​ർ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ഗോ​ഷ്പാ​റ സ്വ​ദേ​ശി സു​ഹേ​ൽ റാ​ണ മ​ണ്ഡ​ൽ (40), മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ലം​ഗി സ്വ​ദേ​ശി അ​ല​ൻ ഗി​ൽ ഷെ​യ്ക്ക് (33), മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ലം​ഗി സ്വ​ദേ​ശി​നി ഹ​സീ​ന ഖാ​ട്ടൂ​ൺ (33) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും, മൂ​വാ​റ്റു​പു​ഴ പൊ​ലീ​സും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​വാ​റ്റു​പു​ഴ സം​ഗ​മം ജ​ങ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ഡി​ഷ​യി​ൽ നി​ന്ന് തീ​വ​ണ്ടി മാ​ർ​ഗം തൃ​ശൂ​രെ​ത്തി അ​വി​ടെ നി​ന്ന്​ ഓ​ട്ടോ​യി​ലാ​ണ് ഇ​വി​ടെ വ​ന്നി​റ​ങ്ങി​യ​ത്. പൊ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു ഇ​ത്. 2000 രൂ​പ​ക്ക്​ അ​വി​ടെ നി​ന്ന് വാ​ങ്ങി 20000 രൂ​പ​ക്ക് ഇ​വി​ടെ കൈ​മാ​റി ഉ​ട​ൻ തി​രി​ച്ചു പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

27 പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​മീ​പ​കാ​ല​ത്ത് റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി.​വൈ.​എ​സ്.​പി ജെ. ​ഉ​മേ​ഷ് കു​മാ​ർ, മൂ​വാ​റ്റു​പു​ഴ ഡി.​വൈ.​എ​സ്.​പി പി.​എം. ബൈ​ജു, ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

You May Also Like

More From Author

+ There are no comments

Add yours