Month: January 2025
സുഹൃത്തിന്റെ ക്രൂരതക്കിരയായ ചോറ്റാനിക്കര പോക്സോ അതിജീവിത മരിച്ചു
തൃപ്പൂണിത്തുറ (കൊച്ചി): ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ മർദനത്തിൽ ഗുരുതര പരിക്കേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മരിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായിരുന്ന പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് [more…]
മലയിടംതുരുത്ത് പര്യത്ത് കോളനി ഒഴിപ്പിക്കൽ: ഏഴ് കുടുംബം ആശങ്കയിൽ
മലയിടംതുരുത്ത് പര്യത്ത് കോളനിയിലെ വീട് കിഴക്കമ്പലം: മലയിടം തുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ നീക്കം ശക്തമായതോടെ ഏഴ് പട്ടികജാതി കുടുംബങ്ങൾ ആശങ്കയിൽ. ഒരു വർഷം മുമ്പുണ്ടായ സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് അഡ്വ. കമ്മീഷന്റെ [more…]
തുടച്ചുനീക്കണം, അഴിമതിക്കറ
കൊച്ചി: അർഹതപ്പെട്ട സേവനങ്ങൾ പൊതുജനത്തിന് ലഭ്യമാക്കേണ്ട സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരായി മാറുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്. ഉയർന്ന വരുമാനവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ലഭ്യമാകുമ്പോഴും പാവപ്പെട്ടവന്റെ പോക്കറ്റിലേക്ക് നീളുന്ന തിന്മയുടെ കരങ്ങൾക്ക് നിയമപരമായ നടപടി വൈകരുതെന്ന പൊതുവികാരം [more…]
മന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമായില്ല: നാറ്റ് സംവിധാനത്തിന് ആലുവ ബ്ലഡ് ബാങ്കിന്റെ കാത്തിരിപ്പ്
ആലുവ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ആലുവ: നാറ്റ് സംവിധാനത്തിനായി ആലുവ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അധികൃതരുടെ കാത്തിരിപ്പ് നീളുന്നു. സംവിധാനം ഒരുക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമായില്ല. ജില്ല ആശുപത്രിയിലെ ഹീമോഫിലിയ [more…]
‘ടോയ്ലറ്റ് നക്കിച്ചു, നിറത്തിന്റെ പേരിൽ പരിഹസിച്ചു, സ്കൂളിൽ ഞങ്ങളുടെ മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു’ -കൊച്ചിയിൽ മരിച്ച 15കാരന്റെ മാതാവ്
മിഹിർ അഹമ്മദ് കൊച്ചി: താമസിക്കുന്ന ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് 15 വയസ്സുകാരൻ ചാടി മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. ടോയ്ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി [more…]
അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ചുറ്റികയും കത്തിയും കണ്ടെടുത്തു
അനൂപിനെ യുവതിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിതയെ ഗുരുതരമായി ആക്രമിച്ച കേസിൽ അറസ്റ്റിലായ ആൺസുഹൃത്ത് അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. യുവതിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റികയും [more…]
മംഗല്യക്കടവ് പാലം നിർമാണം ഇന്നും കടലാസിൽ
മംഗല്യക്കടവ് മൂവാറ്റുപുഴ: ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ ഏഴുവർഷം മുമ്പ് ഫണ്ട് അനുവദിച്ച മംഗല്യക്കടവ് പാലത്തിന്റെ നിർമാണം ഇന്നും കടലാസിൽ. പായിപ്ര പഞ്ചായത്തിലെ നാലാം വാർഡിനെ വിഭജിക്കുന്ന മുളവൂർ തോടിനു കുറുകെ മംഗല്യക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് [more…]
കലക്ടർ വടിയെടുത്തു; മാലിന്യം നീക്കം വേഗത്തിലാക്കി തൃക്കാക്കര നഗരസഭ
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സമീപത്തെ മാലിന്യ യാർഡിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം വേഗത്തിലാക്കി നഗരസഭ. കലക്ടർക്ക് നൽകിയ ഉറപ്പ് പാഴ്വാക്കായി പ്ലാസ്റ്റിക് മാലിന്യനീക്കം ഇഴയുന്നു എന്ന തലക്കെട്ടോടെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് നഗരസഭ [more…]
അനർഹർ കൈവശംവെച്ചത് 17,932 മുൻഗണന റേഷൻകാർഡ്
കൊച്ചി: മൂന്നര വർഷത്തിനിടെ ജില്ലയിൽ അനർഹരുടെ കൈവശമുണ്ടെന്ന് കണ്ടെത്തി മാറ്റിയത് 17,932 എണ്ണം മഞ്ഞ, പിങ്ക് വിഭാഗത്തിൽപെടുന്ന മുൻഗണന റേഷൻ കാർഡുകൾ. ഇതിൽ 2514 എ.എ.വൈ (മഞ്ഞ) കാർഡും 15,418 പി.എച്ച്.എച്ച് (പിങ്ക്) കാർഡുമാണ്. [more…]
വാട്ടർ മെട്രോ കാക്കനാട്-ഇൻഫോപാർക്ക് റൂട്ടിൽ മെട്രോ കണക്ട് ബസ് ഇന്ന് മുതൽ
കൊച്ചി: വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവിസ് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസാണ് ഈ റൂട്ടിൽ സർവിസ് നടത്തുക. കാക്കനാട് [more…]