
കൊച്ചി: വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവിസ് ബുധനാഴ്ച ആരംഭിക്കും.
മൂന്ന് ബസാണ് ഈ റൂട്ടിൽ സർവിസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്ര-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വിസ് ഉണ്ടാകും. രാവിലെ 7.00, 7.20, 7.50 സമയങ്ങളിൽ കളമശ്ശേരിയിൽനിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവിസ് ഉണ്ടാകും.
അതുപോലെ വൈകീട്ട് തിരിച്ച് 7.15ന് ഇൻഫോപാർക്കിൽനിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശ്ശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ-കലക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ടുമുതല്‍ വൈകീട്ട് 7.30 വരെയാണ് സര്‍വിസ്. അഞ്ച് കി.മീ. ദൂരത്തേക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ഹൈകോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി. വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടംഘട്ടമായി ഉടൻ സർവിസ് ആരംഭിക്കും.�