Month: August 2024
പരിപാടികൾ റദ്ദാകുന്നു; കാലിടറി സ്റ്റേജ് കലാകാരന്മാർ
കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സ്റ്റേജ് കലാകാരന്മാരെ പ്രതിസന്ധിയിലാക്കുന്നു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കിയതായി സർക്കാർ അറിയിച്ചതിന് പിന്നാലെ പുറമെനിന്ന് മുൻകൂട്ടി പ്രഖ്യാപിച്ച പല പരിപാടികളും റദ്ദാകുന്നതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. സർക്കാർ നടത്തുന്ന [more…]
മെഡിക്കല്‍ വാല്യൂ ടൂറിസം സാധ്യമാക്കുമെന്ന് ആരോഗ്യ ഉച്ചകോടി; പ്രതിമാസം 100 കോടി വരുമാനം
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്ന് പ്രതിമാസം 100 കോടി വരുമാനം ഉണ്ടാക്കാന്‍ ആധുനിക ആരോഗ്യ മേഖലക്ക് കഴിയുമെന്ന് ആരോഗ്യ ഉച്ചകോടിയില്‍ വിദഗ്ധര്‍. കേരളത്തിലെ ആധുനിക ആരോഗ്യമേഖല ഇപ്പോള്‍ മെഡിക്കല്‍ വാല്യൂ സഞ്ചാരികളില്‍നിന്ന് പ്രതിമാസം [more…]
ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ
കാക്കനാട്: വർഷങ്ങൾക്ക് മുമ്പ് നാടിനെ ജലസമൃദ്ധമാക്കിയിരുന്ന കാക്കനാട് ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ. സ്മാർട്ട് സിറ്റിയുടെയും ഇൻഫോ പാർക്കിന്റെയും സമീപത്തുകൂടി കടമ്പ്രയാറിലേക്കെത്തുന്ന പ്രധാന കൈവഴിയായ ഇത് മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. പ്രദേശത്തെ കാർഷിക [more…]
നഗരത്തിലെ മാലിന്യം തള്ളൽ തടയാൻ എന്ത് നടപടി സ്വീകരിച്ചു -ഹൈകോടതി
കൊച്ചി: നഗരത്തിലെ പാതയോരങ്ങളിലെയടക്കം മാലിന്യം തള്ളൽ തടയാൻ അധികൃതർ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈകോടതി. വെള്ളക്കെട്ട് നീക്കുന്ന സക്ഷൻ കം ജെറ്റിങ് മെഷീനടങ്ങുന്ന 13 വാഹനങ്ങളുണ്ടായിട്ടും നഗരത്തിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് [more…]
സർക്കാറിന്റെ കനിവിനായി കാതോർത്ത്
കൊച്ചി: നാശത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി പഴയതുപോലെ കർഷക ഭരണസമിതിക്ക് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് 2016ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നയുടൻ കർഷക പ്രതിനിധികൾ നിവേദനവുമായെത്തി. കൃഷി മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ ഇതിന് അനുകൂലമായിരുന്നു. പലവട്ടം യോഗം [more…]
തെരുവുനായുടെ ആക്രമണത്തിനിരയായ വീട്ടമ്മ ദുരിതത്തിൽ
ആലുവ: തെരുവുനായുടെ ആക്രമണത്തിന് ഇരയായ ചുണങ്ങംവേലി സ്വദേശിനി സലോമിയും കുടുംബവും ദുരിതത്തിൽ. ജൂലൈ 14നാണ് സലോമിയെ തെരുവുനായ് കടിച്ചത്. രണ്ടുതവണ സർജറിക്ക് വിധേയയായ സലോമിയുടെ തുടയിലെ മുറിവിൽ നിന്ന് പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. എടത്തല നാലാം [more…]
ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
മൂവാറ്റുപുഴ: കാലാവധി കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന മൂവാറ്റുപുഴ നഗരറോഡ് വികസനം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവികസന ജനകീയ സമിതി ഭാരവാഹികളുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. റോഡ് [more…]
പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്റ്റേ
കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ നീക്കം പെരുമ്പാവൂർ മുൻസിഫ് കോടതി ഒക്ടോബർ ഒന്നുവരെ സ്റ്റേ ചെയ്തു. ഭൂമിയുടെ അവകാശിയായ മരിച്ച ലീലയുടെ മക്കളെ വ്യാഴാഴ്ച കോളനി പൊളിച്ചുനീക്കുമെന്ന വിവരം അറിയിച്ചിരുന്നില്ല. ഇത് [more…]
കണ്ടു… ഇഷ്ടപ്പെട്ടു… എടുക്കുന്നു…
ആലങ്ങാട്: വീടുവീടാന്തരം കയറി സാമ്പത്തികസഹായം തേടുന്ന വയോധികൻ വീടിന്റെ മുന്നിലിരുന്ന സൈക്കിളുമായി കടന്നു. പാനായിക്കുളം പുതിയറോഡിൽ പെരിയാർവാലി കനാലിന് സമീപമുള്ള കൊച്ചുപറമ്പിൽ നൗഷാദിന്റെ വീട്ടിലിരുന്ന സൈക്കിളുമായാണ് കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. നൗഷാദിന്റെ [more…]
അനാഥരുടെ അഭയകേന്ദ്രമായി വഴിയോര കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം
പറവൂർ: വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി സംസ്ഥാനത്ത് ആദ്യമായി പറവൂർ നഗരസഭ ആരംഭിച്ച മുസിരിസ് ബസാർ കച്ചവടക്കാരും നഗരസഭയും ഉപേഷിച്ചതോടെ അനാഥരായ ഒരു കൂട്ടം ആളുകൾ കയ്യേറി താമസമുറപ്പിച്ചു. സ്വകാര്യ ബസ് സ്റ്റാന്റിന് വടക്കുവശമുള്ള മുസിരിസ് [more…]