പര്യത്ത് കോളനി കുടിയൊഴിപ്പിക്കൽ; ഒക്ടോബർ ഒന്നുവരെ സ്​റ്റേ

Estimated read time 0 min read

കി​ഴ​ക്ക​മ്പ​ലം: മ​ല​യി​ടം​തു​രു​ത്ത് ന​ട​ക്കാ​വ് പ​ര്യ​ത്ത് കോ​ള​നി കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നീ​ക്കം പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ സ്റ്റേ ​ചെ​യ്തു. ഭൂ​മി​യു​ടെ അ​വ​കാ​ശി​യാ​യ മ​രി​ച്ച ലീ​ല​യു​ടെ മ​ക്ക​ളെ വ്യാ​ഴാ​ഴ്ച കോ​ള​നി പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഒ​ക്ടോ​ബ​ർ ഒ​ന്നി​ലേ​ക്ക് കേ​സ് മാ​റ്റി​യ​ത്.

ഒ​രു​വ​ർ​ഷം മു​മ്പ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​മീ​ഷ​ൻ ജ​യ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഇ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് നാ​ലു​ദി​വ​സം സ​മ​യം കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ​നി​ന്ന് താ​ൽ​ക്കാ​ലി​ക സ്റ്റേ ​വാ​ങ്ങി. സ്റ്റേ ​കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ്​ വീ​ണ്ടും കോ​ള​നി പൊ​ളി​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​ത​ന്നെ എ.​എ​സ്.​പി മോ​ഹി​ത് റാ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹം കോ​ള​നി​യു​ടെ സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. പൊ​ളി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്ന് കോ​ള​നി നി​വാ​സി​ക​ളും പ​റ​ഞ്ഞ​തോ​ടെ പ​രി​സ​ര​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ, ഉ​ച്ച​ക്ക് 12ഓ​ടെ​ സ്​​റ്റേ ഉ​ത്ത​ര​വെ​ത്തി. ഏ​ഴ് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എട്ട്​ കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

50 വ​ര്‍ഷം​മു​മ്പാ​ണ് ത​ന്റെ ഭൂ​മി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കാ​ളു​കു​റു​മ്പ​ന്‍ അ​ന്യാ​യ​മാ​യി കൈ​യേ​റി​യി​രി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മ​ല​യി​ടം​തു​രു​ത്ത് ക​ണ്ണോ​ത്ത് ശ​ങ്ക​ര​ൻ നാ​യ​ര്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ഭൂ​മി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് ഈ ​ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള നി​യ​മ​യു​ദ്ധ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി വ​രെ നീ​ണ്ടെ​ങ്കി​ലും വി​ധി എ​തി​രാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ മു​ത്ത​ച്ഛ​നാ​യി​ട്ട് ല​ഭി​ച്ച ഭൂ​മി​യാ​ണി​തെ​ന്ന് കാ​ളു​കു​റു​മ്പ​ന്റെ മ​ക​ന്‍ അ​യ്യ​പ്പ​ന്‍ പ​റ​ഞ്ഞു.

30 വ​ര്‍ഷം​മു​മ്പാ​ണ് 80 വ​യ​സ്സോ​ളം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ത​ങ്ങ​ളു​ടെ അ​ച്ഛ​ന്‍ മ​ര​ണ​മ​ട​യു​ന്ന​ത്. അ​തി​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പാ​ണ് ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഭൂ​മി പൂ​ര്‍വി​ക​രു​ടേ​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണോ​ത്ത് ശ​ങ്ക​ര​ന്‍ നാ​യ​ര്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി കോ​ട​തി​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് ത​ന്റെ അ​ച്ഛ​നും നി​ല​നി​ൽ​പി​നാ​യി നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യി. ഇ​തി​നി​ടെ ശ​ങ്ക​ര​ന്‍ നാ​യ​രും മ​ര​ണ​പ്പെ​ട്ടു. അ​തോ​ടെ ശ​ങ്ക​ര​ന്‍ നാ​യ​രു​ടെ പെ​ണ്‍മ​ക്ക​ളു​ടെ മ​ക്ക​ളാ​ണ് ഈ ​കേ​സ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​തെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ല്‍, സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നാ​ക്കം​നി​ന്ന ത​ന്റെ കു​ടും​ബ​ത്തി​ന് കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​യ്യ​പ്പ​ന്‍ പ​റ​ഞ്ഞു.

You May Also Like

More From Author