Month: November 2024
പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ
ആലുവ: പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദീഖ് ഷമീറിനെയാണ് (32) ആലുവ പൊലീസ് പിടികൂടിയത്. 27ന് ചാലക്കൽ മജുമഉ ജുമാമസ്ജിദിന്റെ ഓഫിസിൽനിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് [more…]
വൈപ്പിന്‍ ഫോക്ലോര് ഫെസ്റ്റ് നാളെ മുതല്‍
കൊച്ചി: വൈപ്പിന്‍ ഫോക്ലോര് ഫെസ്റ്റ് ഞായറാഴ്ച മുതല്‍ 31വരെ വിവിധ വേദികളില്‍ നടക്കും. ഉദ്ഘാടനം മൂന്നിന് വൈകുന്നേരം നാലിന്ക്ക് വല്ലാര്‍പാടം ആല്‍ഫ ഹൊറൈസണില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിർവഹിക്കും. കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ [more…]
എം.ഡി.എം.എ, കഞ്ചാവ്: അഞ്ചുപേർ പിടിയിൽ
കൊച്ചി: നഗരത്തിൽ ലഹരിയുമായി പിടിയിലയാവരുടെ എണ്ണം കൂടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളിയാഴ്ച മാത്രം അഞ്ചു പേരാണ് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവയുമായി പിടിയിലായത്. വിൽപനയാക്കായി എത്തിച്ച കഞ്ചാവുമായി യുവതി അടക്കം മൂന്നു പേർ പിടിയിലായി. [more…]
മുനമ്പം ഭൂമി: പ്രതിഷേധ സമരം തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തതിനാലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ
അബൂദബി: മുനമ്പം വഖഫ് ഭൂമിയിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തത് കൊണ്ടാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. അബൂദബിയിൽ പുനർനിർമിച്ച ഓർത്തഡോക്സ് [more…]
അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണം കവർന്നയാൾ പിടിയിൽ
പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളിയെ ജോലി തരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നയാൾ പിടിയിൽ. കാഞ്ഞിരക്കാട് ജുമാമസ്ജിദിന് സമീപം കരക്കുന്നേൽ വീട്ടിൽ അബൂബക്കറിനെയാണ് (23) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 25ന് രാത്രി [more…]
മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ പിടിയിൽ
ആലുവ: റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലെ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ [more…]
കൗൺസിലറെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം വിഫലമായി
കളമശ്ശേരി: മുബൈ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റുണ്ടെന്ന് കബളിപ്പിച്ച് നഗരസഭ കൗൺസിലറിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം വിഫലമായി. കളമശ്ശേരി നഗരസഭ അംഗം മുട്ടാർ വാർഡ് കൗൺസിലർ കെ.യു. സിയാദിനെയാണ് [more…]
ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധ
കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധയെന്ന് കണ്ടെത്തല്‍. ബോർവെല്ലുകളിൽനിന്ന് വെള്ളം സ്റ്റോർ ചെയ്യുന്ന സംഭരണിയിലെ വെള്ളത്തിലാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, [more…]
ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് തെറിച്ച് വീണ യുവാവ് മരിച്ചു
അങ്കമാലി: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അങ്കമാലി മൂക്കന്നൂർ കാളാർകുഴി വെട്ടിക്ക വീട്ടിൽ ടോമിയുടെ മകൻ ഡാനിയാണ് (27) മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് ഡാനി റോഡിൽ തെറിച്ച് വീഴുകയായിരുന്നു. [more…]
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്ന് കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് എണ്ണ സമർപ്പിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൻ്റെ മുന്നോടിയായി കരിങ്ങാച്ചിറ സെൻ്റ്. ജോർജ് കത്തീഡ്രലിലേക്ക് എണ്ണ വഴിപാടായി സമർപ്പിച്ചു. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം പുതുക്കുക വഴി ദേശത്തിൻ്റെ മതസൗഹാർദത്തിൻ്റെ വിളംബരമായി മാറിയ ചടങ്ങുകൾക്ക് [more…]