ആലുവ: പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദീഖ് ഷമീറിനെയാണ് (32) ആലുവ പൊലീസ് പിടികൂടിയത്. 27ന് ചാലക്കൽ മജുമഉ ജുമാമസ്ജിദിന്റെ ഓഫിസിൽനിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്.
ഇൻവെർട്ടർ സർവിസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് പള്ളികളിൽ വന്ന് ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം നോക്കിവെക്കും. പള്ളി ഭാരവാഹികളെ പരിചയപ്പെടുകയും ചെയ്യും. തുടർന്ന് മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുകയുമാണ് ഇയാളുടെ രീതി. പുലർച്ച പള്ളികളിൽ പ്രാർഥന നടക്കുന്ന സമയത്താണ് മിക്കവാറും മോഷണം. കോതമംഗലം, മൂവാറ്റുപുഴ, ഞാറയ്ക്കൽ, പന്തീരങ്കാവ്, ചടയമംഗലം, കടക്കൽ, വെഞ്ഞാറമൂട് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ജൂലൈയിലാണ് ഒരു കേസിൽ ശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
+ There are no comments
Add yours