കൊച്ചി: നഗരത്തിൽ ലഹരിയുമായി പിടിയിലയാവരുടെ എണ്ണം കൂടുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളിയാഴ്ച മാത്രം അഞ്ചു പേരാണ് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവയുമായി പിടിയിലായത്.
വിൽപനയാക്കായി എത്തിച്ച കഞ്ചാവുമായി യുവതി അടക്കം മൂന്നു പേർ പിടിയിലായി. കൊച്ചി നഗരം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിൽപന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 3.347 കിലോ ഗ്രീൻസ് കഞ്ചാവുമായി കണ്ണൂർ പുറവയൽ ചെമ്പനൽ വീട്ടിൽ ലിൻസ് ഐസക് (31), മട്ടാഞ്ചേരി വലിയപറമ്പ് സി.ടി. തൻസി (26) എന്നിവരെയും ചേരാനല്ലൂർ കണ്ടെയ്നർ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 2.052 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി പിന്റു ശൈഖ് മൊണ്ഡലിനെയും (31) ആണ് പിടികൂടിയത്. നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുസ്സലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. പനമ്പിള്ളി നഗറിൽനിന്ന് രാസലഹരിയുമായി യുവാവ് പിടിയിലായി. മരട് നെട്ടൂർ ചാത്തങ്കേരി പറമ്പ് വീട്ടിൽ ഷബീഖിനെയാണ് (36) 7.61 ഗ്രാം എം.ഡി.എം.എയുമായി എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
മരട്: വൈറ്റില കണിയാമ്പുഴ റോഡിന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കണ്ണൂർ കീഴല്ലൂർ എളാമ്പ്ര പുതിയപുരയിൽ വീട്ടിൽ ജയേഷ് (36) ആണ് 1.53 ഗ്രാം എം.ഡി.എം.എയുമായി മരട് പൊലീസിന്റെ പിടിയിലായത്.
+ There are no comments
Add yours