അങ്കമാലി: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അങ്കമാലി മൂക്കന്നൂർ കാളാർകുഴി വെട്ടിക്ക വീട്ടിൽ ടോമിയുടെ മകൻ ഡാനിയാണ് (27) മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് ഡാനി റോഡിൽ തെറിച്ച് വീഴുകയായിരുന്നു.
ബുധനാഴ്ച രാത്രി 10.30ഓടെ കാളാർകുഴി ലക്ഷം വീടിന് സമീപമായിരുന്നു അപകടം. അവശനിലയിലായ ഡാനിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുമ്മൽ ജോലിക്കാരനാണ്. അമ്മ: ആനി. സഹോദരൻ: ഡാർവിൻ.