തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൻ്റെ മുന്നോടിയായി കരിങ്ങാച്ചിറ സെൻ്റ്. ജോർജ് കത്തീഡ്രലിലേക്ക് എണ്ണ വഴിപാടായി സമർപ്പിച്ചു. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം പുതുക്കുക വഴി ദേശത്തിൻ്റെ മതസൗഹാർദത്തിൻ്റെ വിളംബരമായി മാറിയ ചടങ്ങുകൾക്ക് തൃപ്പൂണിത്തുറ ദേവസ്വം ബോർഡ് ഓഫിസർ ആർ. രഘുരാമൻ, തൃപ്പൂണിത്തുറ ഗ്രൂപ്പ് കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമീഷണർ യഹുൽ ദാസ്, ചക്കംകുളങ്ങര ദേവസ്വം ഓഫിസർ ടി.പി. ജയകുമാർ, വിമൽ തൃപ്പൂണിത്തുറ ക്ഷേത്രം, പ്രകാശ് അയ്യർ എന്നിവർ നേതൃത്വം നൽകി.
കത്തീഡ്രൽ വികാരിമാരായ ഫാ. റിജോ ജോർജ്, ഫാ. ടിജോ മാർക്കോസ്, ഫാ. ബേസിൽ ഷാജു, ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി. സാബു എന്നിവർ ദേവസ്വം ഭാരവാഹികളെ സ്വീകരിച്ചു.