ആവശ്യപ്പെട്ട രീതിയിൽ ഷർട്ട് തയ്ച്ച് നൽകിയില്ല, ഉ​പ​ഭോ​ക്താ​വി​ന് 12,350 രൂ​പ ന​ഷ്ട​പ​രി​ഹാ​രം

കൊ​ച്ചി: നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ഷ​ർ​ട്ട് ത​യ്​​ച്ച്​ ന​ൽ​കാ​ത്ത ടെയ്​​ല​റി​ങ്​ സ്ഥാ​പ​നം ഉ​പ​ഭോ​ക്താ​വി​ന് 12,350 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി തോ​മ​സ് ജി​മ്മി, കൊ​ച്ചി​യി​ലെ സി ​ഫൈ​ൻ​സ്​ ജെ​ന്‍റ്​​സ്​ ആ​ൻഡ്​ ലേ​ഡീ​സ്​ ടെ​യ്​​ല​റി​ങ്​ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. 2023 ആ​ഗ​സ്റ്റി​ലാ​ണ്​ ഷ​ർ​ട്ടി​ന്റെ അ​ള​വ് ന​ൽ​കി പു​തി​യ ഷ​ർ​ട്ട് ത​യ്​​ച്ച്​ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി​ക്കാ​ര​ൻ ടെയ്​​ല​റി​ങ് സ്ഥാ​പ​ന​ത്തെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ത​യ്​​ച്ച്​ കി​ട്ടി​യ ഷ​ർ​ട്ടി​ന്റെ അ​ള​വു​ക​ൾ തി​ക​ച്ചും തെ​റ്റാ​യ​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

ഷ​ർ​ട്ട്‌ ശ​രി​യാ​ക്കി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്ഥാ​പ​നം ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. പി​ന്നീ​ട് അ​യ​ച്ച നോ​ട്ടീ​സി​നും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ സേ​വ​നം ന​ൽ​കു​ന്ന​തി​ൽ സ്ഥാ​പ​നം വീ​ഴ്ച വ​രു​ത്തി​യ​താ​യി ഡി.​ബി ബി​നു അ​ധ്യ​ക്ഷ​നും വി. ​രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ച് വി​ല​യി​രു​ത്തി. ഷ​ർ​ട്ടി​ന്റെ ത​യ്യ​ൽ കൂ​ലി​യാ​യ ന​ൽ​കി​യ 550 രൂ​പ​യും തു​ണി​യു​ടെ വി​ല​യാ​യ 1,800 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 5,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 12,350 രൂ​പ 45 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശം.

You May Also Like

More From Author

+ There are no comments

Add yours