
വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടച്ചിട്ടിരിക്കുന്ന ശൗചാലയം
വൈപ്പിൻ: ജനത്തിരക്കേറിയ വൈപ്പിൻ ബോട്ട് ജെട്ടിയിൽ ശുചിമുറി അടച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി. പ്രദേശത്ത് എത്രയും പെട്ടന്ന് ഇ ടോയ്ലറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം.
അവധിക്കാലം ആരംഭിച്ചതോടെ നിരവധി യാത്രികരാണ് വാട്ടർ മെട്രോയിലും ജങ്കാറിലും യാത്ര ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ശുചിമുറിയിൽ കയറാനാകാതെ ബുദ്ധിമുട്ടുന്നത്. പലരും മെട്രോയിൽ യാത്ര ചെയ്യാതെ ടിക്കറ്റ് എടുത്ത് വാട്ടർ മെട്രോയുടെ ശുചിമുറി ഉപയോഗിക്കുകയാണ്. ഇവരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ ശോചനീയാവസ്ഥയിലുള്ള ശുചിമുറി പുനർനിർമിക്കണമെന്നും യാത്രികരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ഇ ടോയ്ലറ്റ് സ്ഥാപിക്കണമെന്നുമാണ് ആവശ്യം.
+ There are no comments
Add yours