Month: January 2025
പെരുമ്പാവൂര്‍ ഇ.എസ്.ഐ ഡിസ്പെന്സറിയില് ഡോക്ടറില്ല, മരുന്നുമില്ല
പെരുമ്പാവൂര്‍: ഇ.എസ്.ഐ ഡിസ്പെന്സറിയില് ആവശ്യത്തിന് മരുന്നുകളില്ല. ചികിത്സിക്കാൻ ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല. ഇതുമൂലം ചികിത്സക്കെത്തുന്ന രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അത്യാവശ്യ മരുന്നുകള്‍ മിക്കതും മാസങ്ങളായി ലഭ്യമല്ല. പ്രമേഹബാധിതർക്കുള്ള ഇന്‍സുലിന്‍, ഗുളികകള്‍, ഹൃദ്രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ [more…]
ഒടുവിൽ പായിപ്ര കവലയിൽ ഗതാഗതപരിഷ്കാരം
പായിപ്ര കവല (ഫയൽ ചിത്രം) മൂവാറ്റുപുഴ: അപകടങ്ങളും ഗതാഗതക്കു രുക്കും രൂക്ഷമായ പായിപ്ര കവലയിലും പരിസര പ്രദേശങ്ങളിലും ഗതാഗത പരിഷ്കാരം നടപ്പാക്കാനൊരുങ്ങി ഗതാഗത ഉപദേശക സമിതി. ഏഴുവർഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന [more…]
എവിടെ ‘പാർക്കും’ ഈ വണ്ടികൾ
കൊച്ചി: ഒന്നുകിൽ നോ പാർക്കിങ്, അല്ലെങ്കിൽ പേ ആൻഡ് പാർക്ക്. ഇങ്ങനെ രണ്ട് ബോർഡുകളില്ലാത്ത ഇടമേതുമില്ല കൊച്ചി നഗരത്തിൽ. കൊച്ചിയിൽ മാത്രമല്ല, ആലുവ, കാക്കനാട്, മൂവാറ്റുപുഴ, മട്ടാഞ്ചേരി, കോതമംഗലം തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം [more…]
ഗതാഗതം മുടക്കി കോൺഗ്രസ് ധർണ; കോടതിയിൽ മാപ്പപേക്ഷിച്ച് സിറ്റി പൊലീസ് കമീഷണർ
കൊച്ചി: കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിൽ നടത്തിയ ധർണക്കിടെ ഗതാഗത തടസ്സമുണ്ടായതിൽ ഹൈകോടതിയിൽ മാപ്പപേക്ഷിച്ച് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. കോർപറേഷൻ ഓഫിസിന് മുന്നിൽ ഫുട്പാത്ത് അടക്കം കൈയേറിയായിരുന്നു ധർണ. കോടതിയലക്ഷ്യത്തിന് നേരിട്ട് ഹാജരാകണമെന്ന് [more…]
മൂവാറ്റുപുഴയാറിലേക്ക് മലിനജലം; നടപടിക്കൊരുങ്ങി നഗരസഭ
മണ്ണാൻകടവ് തോട് മൂവാറ്റുപുഴ: ജനവാസ കേന്ദ്രമായ പേട്ടയിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടിയുമായി നഗരസഭ. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഓടകൾ തുറന്ന് പരിശോധിച്ച് നടപടി എടുക്കാനാണ് നീക്കം. വർഷങ്ങളായി [more…]
ഈ ബസ് ഹിറ്റ് ബസ്
കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള ഇലക്ട്രിക് ബസ് ട്രയൽ റൺ കൊച്ചി: സർവിസ് ആരംഭിച്ച് ദിവസങ്ങൾക്കകം ഹിറ്റിലേക്ക് കുതിച്ച് കൊച്ചി മെട്രോ കണക്ട് ഇലക്ടിക് ബസുകൾ. വിവിധ മെട്രോ സ്റ്റേഷനുകളെയും കൊച്ചിയിലെയും സമീപത്തെയും [more…]
സി.പി.എം സംഘടന റിപ്പോർട്ട്; നേട്ടങ്ങൾ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിപ്പിക്കാനാകുന്നില്ല
കൊച്ചി: സംഘടനാപരമായ നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ കഴിയാത്തത് തരിച്ചടിയെന്ന വിമർശനവുമായി സി.പി.എം സംഘടന റിപ്പോർട്ട്. ജില്ല സമ്മേളനത്തിന്റെ ഭാഗമായി സെക്രട്ടറി സി.എൻ. മോഹനൻ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലാണ് ഇതടക്കം ജില്ലയിലെ സംഘടന രംഗത്തെ വീഴ്ചകൾ [more…]
എ.പി.കെ ഫയലിലൂടെ പത്തുലക്ഷം തട്ടി; പ്രതിയെ യു.പിയിൽനിന്ന് പിടികൂടി മട്ടാഞ്ചേരി പൊലീസ്
ധീരജ് ഗിരി കൊച്ചി: മട്ടാഞ്ചേരി സ്വദേശിയായ വ്യവസായിയുടെ ഫോണിലേക്ക് വാട്ട്സ്ആപ്പ് സന്ദേശമായി എ.പി.കെ ഫയൽ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ്) അയച്ച് പത്തു ലക്ഷം രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശിയെ അവിടെ പോയി പിടികൂടി പൊലീസ്. [more…]
കൊച്ചിയിൽ അയൽവീട്ടിലെ സി.സി.ടി.വിയിൽ മതിൽചാടുന്ന ദൃശ്യം; ഉടമ എത്തി പരിശോധിച്ചപ്പോൾ തെളിഞ്ഞത് ലക്ഷങ്ങളുടെ സ്വർണ മോഷണം
പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം കൊച്ചി: കലൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന 70 പവന് ആഭരണങ്ങളും പണവും ആധാരങ്ങളും കവര്‍ന്ന വിവരം പുറത്ത് വന്നത് അയൽവീട്ടിലെ സി.സി.ടി.വിയുടെ സഹായത്തോടെ. കലൂര്‍ [more…]
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കുശേഷമുണ്ടായ കുട്ടിയാണ്. ശനിയാഴ്ച രാവിലെ [more…]