
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഇലക്ട്രിക് ഓഫ് റോഡ് ബൈക്കുമായി ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ സര്‍ഫാസ് സമദ്, ഹസീം ഹരീസ്, മുഹമ്മദ് യാസര്‍ ഹമീദ് എന്നിവര്‍ അസി. പ്രഫ. ഐഷ മീതിയനൊപ്പം
മൂവാറ്റുപുഴ : നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് വാഹനം നിര്‍മിച്ചത്. ഓഫ് റോഡുകളെ അനായാസം കീഴടക്കുമെന്നതാണ് ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേകത. 1500 വാട്ടിന്റെ ബി.എല്‍.ഡി.സി മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്.
140 കിലോയാണ് വാഹനത്തിന്റെ മാത്രം ഭാരം. ഒരു മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 മുതല്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. എട്ട് മണിക്കൂര്‍കൊണ്ട് വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. 80,000 രൂപയാണ് ബൈക്കിന്റെ നിര്‍മാണ ചെലവ്. വിദ്യാര്‍ഥികളായ സര്‍ഫാസ് സമദ്, ഹസീം ഹരീസ്, മുഹമ്മദ് യാസര്‍ ഹമീദ് എന്നിവരാണ് ബൈക്ക് വികസിപ്പിച്ചിരിക്കുന്നത്. അസിസ്റ്റന്റ് പ്രഫസർ ഐഷ മീതിയന്റെ നേതൃത്വത്തിലാണ് വാഹനം നിര്‍മിച്ചത്.
+ There are no comments
Add yours