കൊച്ചി: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂർവ വിദ്യാർഥികളുടെ ഫുട്ബാൾ കൂട്ടായ്മയായ ഫുട്ബാൾ ഫാൻസ് ഫോറത്തിന്‍റെ മൂന്നാമത് അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെൻറ് ബാക്പാസ് 3.0ന് മുന്നോടിയായി ക്യാപ്റ്റൻസ് മീറ്റ് നടത്തി. ടൂർണമെൻറ് നിയമങ്ങളെ പറ്റിയും മത്സര ക്രമങ്ങളെപ്പറ്റിയും സംഘാടകർ വിശദീകരിച്ചു.
എൻജിനിയറിങ്ങ് കോളജിലെ പൂർവ വിദ്യാർഥികൾക്കായാണ് ടൂർണമെൻറ് നടത്തുന്നത്. 40 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കായുള്ള ഗ്രൂപ്പ് നിർണയം നറുക്കെടുപ്പിലൂടെ പൂർത്തിയാക്കി. ഡിസംബർ 28, 29 തിയതികളിലായി കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെൻററിൽ വെച്ചാണ് മത്സരങ്ങൾ നടത്തുക.
+ There are no comments
Add yours