രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ വ്യാപക മണ്ണെടുപ്പ്

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി. 16ാം വാ​ര്‍ഡി​ലെ ഏ​ക്ക​ര്‍ ക​ണ​ക്കി​നു​ള്ള മ​ല​യു​ടെ ന​ല്ലൊ​രു ഭാ​ഗം കു​റേ​നാ​ള്‍ മു​മ്പ് മ​ണ്ണെ​ടു​ത്തി​രു​ന്നു. നി​ല​വി​ലു​ള്ള കു​ന്നാ​ണ് ഇ​പ്പോ​ള്‍ നി​ക​ത്തു​ന്ന​ത്. മ​ല​യി​ലേ​ക്ക് പോ​കു​ന്ന ചെ​ങ്ങ​ന്‍ചി​റ റോ​ഡ് ത​ക​ര്‍ന്നു.

രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ മ​ണ്ണു​മാ​ഫി​യ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ മാ​ർ​ച്ചി​ൽ പ​ഞ്ചാ​യ​ത്ത് കാ​ര്യ​ല​യ​ത്തി​ന് മു​ന്നി​ല്‍ നി​ൽ​പ്​ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും തു​ട​ങ്ങി​യെ​ന്നാ​ണ് ആ​ക്ഷേ​പം. വൈ​കീ​ട്ട്​ ഏ​ഴി​ന് ശേ​ഷം ന​ട​ക്കു​ന്ന ഖ​ന​നം രാ​വി​ലെ ആ​റി​ന് മു​മ്പ് നി​ര്‍ത്തും. പ​ക​ല്‍ യ​ന്ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​റ​മ്പി​ലു​ണ്ടാ​കു​ക. ആ​ര്‍ക്കും സം​ശ​യം ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലാ​ണ് മ​ണ്ണെ​ടു​പ്പ്. പ​ഞ്ചാ​യ​ത്തി​നും പൊ​ലീ​സി​നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ത​ട​ഞ്ഞി​ട്ടി​ല്ല. 

You May Also Like

More From Author