നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ് ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും രാവിലെയോടെ മാത്രമേ വീട്ടിലേക്ക് പുറപ്പെടുകയുള്ളൂവെന്നും വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് പാർക്കിങ് ഏരിയയിൽ വിശ്രമിക്കുകയായിരുന്നു.
മാതാവ്: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.