
അങ്കമാലി: ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങവെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം.
ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അവശനിലയിലായ വിജയനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
അങ്കമാലി കോതകുളങ്ങര ഡോൺ ബോസ്കോ സ്കൂൾ ബസിലെ ഡ്രൈവറാണ്. ഭാര്യ: പുഷ്പകുമാരി. മകൻ: വിനീത് (ഇൻഫോപാർക്ക്, കാക്കനാട് ). മരുമകൾ: രഞ്ജു ടി. ജനാർദൻ (വില്ലേജ് ഓഫിസർ, കൊരട്ടി ).
+ There are no comments
Add yours