വൈപ്പിൻ: നിരോധിത മേഖലയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷന് സമീപം നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ‘അറഫ’ എന്ന യന്ത്രവത്കൃത ബോട്ട് പിടികൂടി. 2.5 ലക്ഷം രൂപ പിഴ ചുമത്തി.
നിരോധിത മേഖലയിൽ നിന്ന് ബി.പി.സി.എൽ മറൈൻ ഗാർഡ് തടഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. പെലാജിക് വല പിടിച്ചെടുത്തു.
അഞ്ച് വർഷത്തിനുള്ളിൽ ഈ നിരോധിത മേഖലയിൽ മത്സ്യ ബന്ധനം നടത്തിയ എല്ലാ യാനങ്ങളും ബി.പി.സി.എൽ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറിയിരുന്നു. ഈ പ്രദേശത്ത് മത്സ്യബന്ധനം നടത്തരുതെന്നും പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയുന്നതിന് കർശന നടപടി തുടരുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.അനീഷ് അറിയിച്ചു.