നാല് വർഷത്തിനിടെ ജില്ലയിൽ 18000ത്തോളം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്

കൊ​ച്ചി: നാ​ലു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് 18000ത്തോ​ളം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. അ​ന​ർ​ഹ​മാ​യി അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന, മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ച്ചി​രു​ന്ന​വ​രാ​ണി​വ​ർ. സ്വ​മേ​ധ​യ സ​റ​ണ്ട​ർ ചെ​യ്തും ഉ​ദ്യോ​ഗ​സ്ഥ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി​യു​മാ​ണ് കാ​ർ​ഡു​ക​ൾ മാ​റ്റി​യ​ത്.

നി​യ​മ വി​രു​ദ്ധ​മാ​യി മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ കൈ​വ​ശം​വെ​ച്ച​വ​ർ​ക്കെ​തി​രെ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തി​നൊ​പ്പം പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ.​എ.​വൈ) റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​ക​ളാ​യ കു​ടും​ബ​ത്തി​ന് ഓ​രോ​മാ​സ​വും 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന കു​ടും​ബ(​പി.​എ​ച്ച്.​എ​ച്ച്) റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​ക​ളാ​യ ഓ​രോ അം​ഗ​ത്തി​നും പ്ര​തി​മാ​സം അ​ഞ്ചു​കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​വു​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്.

പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് 17,932 റേ​ഷ​ൻ കാ​ർ​ഡ്​

സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് 17,932 റേ​ഷ​ൻ കാ​ർ​ഡു​ക​ളാ​ണ്. ഇ​തി​ൽ കാ​ർ​ഡ്​ ഉ​ട​മ​ക​ൾ സ്വ​മേ​ധ​യാ സ​റ​ണ്ട​ർ ചെ​യ്ത​ത് 1260 എ.​എ.​വൈ കാ​ർ​ഡും 8256 മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​മാ​ണ്. കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ പ​രി​ശോ​ധ​ന​യി​ലൂ​ടെ 930 എ.​എ.​വൈ കാ​ർ​ഡും 5250 മു​ൻ​ഗ​ണ​ന കാ​ർ​ഡും ക​ണ്ടെ​ത്തി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

ഇ​തോ​ടൊ​പ്പം പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 324 എ.​എ.​വൈ കാ​ർ​ഡും 1912 മു​ൻ​ഗ​ണ​ന കാ​ർ​ഡും പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ത​ട​ക്കം നാ​ല് വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ അ​ന​ർ​ഹ​മാ​യി കൈ​വ​ശം​വെ​ച്ച 2514 എ.​എ.​വൈ കാ​ർ​ഡും 15,418 മു​ൻ​ഗ​ണ​ന കാ​ർ​ഡു​മാ​ണ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.

അ​ന​ർ​ഹ​രി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും

മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ അ​ന​ർ​ഹ​മാ​യി കൈ​വ​ശം വെ​ച്ച​വ​രി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഏ​റെ​യു​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​ന വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​യ 8335 പേ​ർ സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ കൈ​വ​ശം​വെ​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ർ കൈ​പ്പ​റ്റി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റ് വി​ല പി​ഴ​യാ​യി ഈ​ടാ​ക്കാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

2017 സെ​പ്റ്റം​ബ​ർ 18ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പി​ന്നീ​ട് 2018ലെ ​ഭ​ക്ഷ്യ​ഭ​ദ്ര​താ ച​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ എ​ൻ.​എ​ഫ്.​എ​സ്.​എ സം​സ്ഥാ​ന നി​യ​മ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള ഒ​ഴി​വാ​ക്ക​ൽ ഘ​ട​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ​യാ​ണ് മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത്.

മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള ഒ​ഴി​വാ​ക്ക​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സ​ർ​വി​സ് പെ​ൻ​ഷ​ൻ​കാ​ർ, ആ​ദാ​യ നി​കു​തി ഒ​ടു​ക്കു​ന്ന​വ​ർ, പ്ര​തി​മാ​സ വ​രു​മാ​നം 25000ത്തി​ന് മു​ക​ളി​ലു​ള്ള​വ​ർ, സ്വ​ന്ത​മാ​യി ഒ​രേ​ക്ക​റി​ന് മു​ക​ളി​ൽ ഭൂ​മി​യു​ള്ള പ​ട്ടി​ക​വ​ർ​ഗ​ക്കാ​രൊ​ഴി​കെ​യു​ള്ള​വ​ർ, സ്വ​ന്ത​മാ​യി 1000 ച​തു​ര​ശ്ര​യ​ടി​ക്ക് മു​ക​ളി​ലു​ള്ള വീ​ടു​ള്ള​വ​ർ, ഏ​ക ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ടാ​ക്സി ഒ​ഴി​കെ സ്വ​ന്ത​മാ​യി നാ​ല് ച​ക്ര​വാ​ഹ​ന​മു​ള്ള​വ​ർ.

You May Also Like

More From Author

+ There are no comments

Add yours