
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്‍റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ ഭർത്താവിന്‍റെ നില ഗുരുതരമാണ്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരിക്കേറ്റത്. ഭർത്താവിന്‍റെ ഫോണിൽ മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ ആക്രമണത്തിന് വഴിവെച്ചത്.
മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ടതോടെ ഭർത്താവും ഭാര്യയും തമ്മിൽ വാക്കുതർക്കം നടക്കുകയും പിന്നാലെ ഭർത്താവിന്‍റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. രണ്ട് കൈയ്യിലും നെഞ്ചിലും പുറത്തും തുടകളിലും സ്വകാര്യ ഭാഗത്തുമാണ് പൊള്ളലേറ്റത്.
ഭർത്താവിന്‍റെ പരാതിയിൽ മാറമ്പള്ളി സ്വദേശിനിക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി ഇന്നലെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. രാവിലെ മുറിയിൽ കിടക്കുകയായിരുന്ന യുവാവിന്‍റെ നേരെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഒഴിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, യുവതിയെ കസ്റ്റഡിയിൽ എടുത്തിട്ടില്ല.�
+ There are no comments
Add yours