കുടിവെള്ളം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ല; അസി. എക്സി. എൻജിനീയർക്ക്‌ അറസ്റ്റ് വാറൻറ്

Estimated read time 0 min read

കൊ​ച്ചി: കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ന്​ ജ​ല അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്ക്‌ അ​റ​സ്റ്റ് വാ​റ​ൻ​റ്.

കു​ടി​വെ​ള്ള​മി​ല്ലെ​ങ്കി​ലും കൃ​ത്യ​മാ​യി ബി​ല്ല​ട​യ്​​ക്ക​ണ​മെ​ന്നും പ​രാ​തി​പ്പെ​ടി​ല്ലെ​ന്നും വീ​ട്ട​മ്മ​യി​ൽ​നി​ന്ന്​ എ​ഴു​തി വാ​ങ്ങി​യ അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി അ​ധാ​ർ​മി​ക വ്യാ​പാ​ര രീ​തി​യാ​ണെ​ന്നും വീ​ട്ട​മ്മ​ക്ക്​ 65,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മു​ള്ള ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ന്‍റെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​റ​ൻ​റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ആ​ക്ട് സെ​ക്ഷ​ൻ 72 പ്ര​കാ​രം, ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ തൃ​പ്പൂ​ണി​ത്തു​റ സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ തൃ​പ്പൂ​ണി​ത്തു​റ എ​സ്.​എ​ച്ച്.​ഒ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മ​ര​ട് സ്വ​ദേ​ശി ഡോ. ​മ​റി​യാ​മ്മ അ​നി​ൽ കു​മാ​ർ സ​മ​ർ​പ്പി​ച്ച എ​ക്സി​ക്യൂ​ഷ​ൻ പെ​റ്റി​ഷ​നി​ലാ​ണ് ഉ​ത്ത​ര​വ്. ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ 2018 മേ​യി​ലാ​ണ് പ​രാ​തി​ക്കാ​രി എ​ടു​ത്ത​ത്. അ​ന്നു​മു​ത​ൽ 2019 ജ​നു​വ​രി വ​രെ വാ​ട്ട​ർ ചാ​ർ​ജ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, വെ​ള്ളം മാ​ത്രം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട് പ​രാ​തി​ക്കാ​രി പ​ല​ത​വ​ണ ഓ​ഫി​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി. വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും യാ​തൊ​രു​വി​ധ പ​രാ​തി​യും ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി ത​ന്നെ എ​ഴു​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ജ​ല അ​തോ​റി​റ്റി​യു​ടെ നി​ല​പാ​ട്.

You May Also Like

More From Author