Month: May 2024
പുളിഞ്ചുവട് കവലയിൽ റോഡിലെ ടൈൽ ഇളകി അപകടം പെരുകുന്നു
മൂവാറ്റുപുഴ: അഞ്ചുവർഷംമുമ്പ് കോടികൾ മുടക്കി നവീകരിച്ച മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിലെ പുളിഞ്ചുവട് ജങ്ഷനിൽ 800 മീറ്റർ ദൂരം റോഡിലെ ടൈൽ ഇളകി അപകടങ്ങൾ പതിവായി. 2018ൽ ശബരി പാക്കേജിൽ നിന്ന് 15 കോടി രൂപ [more…]
ചേന്ദമംഗലം സഹകരണ ബാങ്ക് ക്രമക്കേട്; ഭരണസമിതിയിൽനിന്ന് 20.4 കോടി ഈടാക്കാൻ ഉത്തരവ്
പറവൂർ: കോൺഗ്രസ് ഭരിക്കുന്ന ചേന്ദമംഗലം സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ 20.4 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 13 ഭരണസമിതി അംഗങ്ങൾ, മൂന്ന് മുൻ സെക്രട്ടറിമാർ എന്നിവരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ജില്ല സഹകരണ [more…]
പുനരധിവസിപ്പിച്ചവരുടെ ഫ്ലാറ്റും ചോർന്നൊലിക്കുന്നു; താമസക്കാർ ദുരിതത്തിൽ
മട്ടാഞ്ചേരി: കനത്ത വെള്ളക്കെട്ടിനെ തുടർന്ന് എറണാകുളം ഗാന്ധിനഗർ പി ആൻഡ് ടി കോളനിയിൽ നിന്ന് തോപ്പുംപടിയിലെ പുതിയ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിച്ച താമസക്കാർ ഫ്ലാറ്റ് ചോർന്നൊലിക്കുന്നതിനാൽ ദുരിതത്തിൽ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി മുണ്ടംവേലിയിൽ നഗരസഭ [more…]
നീതി മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിൽ പ്രതിഷേധം
ശ്രീമൂലനഗരം: 100 കോടി രൂപയുടെ തട്ടിപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം താളംതെറ്റിയ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശ്രീമൂലനഗരം മേത്തര്‍ പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന നീതിമെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിനെതിരെ പ്രതിഷേധം. കഴിഞ്ഞ മാര്‍ച്ചില്‍ സ്റ്റോക്കെടുപ്പിന്റെ പേരില്‍ 20 [more…]
887 സ്ഥാപനങ്ങളിൽ പരിശോധന; 53 എണ്ണത്തിന് നോട്ടിസ്
കൊച്ചി: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി ജില്ലയിൽ 887 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. അപാകതകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. പിഴ [more…]
കോട്ടുവള്ളി വില്ലേജ് ഓഫിസ് സ്മാർട്ട് അല്ലെന്ന് നാട്ടുകാർ
പറവൂർ: സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തി സ്മാർട്ട് വില്ലേജായി അവതരിപ്പിച്ച കോട്ടുവള്ളി വില്ലേജ് ഓഫിസ് ഒട്ടും സ്മാർട്ട് അല്ലെന്ന് നാട്ടുകാർ. ഓഫിസറടക്കം ജീവനക്കാരുടെ പിന്തിരിപ്പൻ മനോഭാവം വിവിധ സർട്ടിഫിക്കറ്റുകൾക്കായി കയറിയിറങ്ങുന്നവരുടെ മനം മടുപ്പിക്കുന്നതാണ്. ഓൺലൈനായും അക്ഷയ [more…]
ചൂർണിക്കര പഞ്ചായത്തിൽ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം
ചൂർണിക്കര: ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പളളിക്കേരി പാടത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ കൃഷിനാശം. വിവിധ കർഷകരുടെ രണ്ട് ഏക്കറോളം വാഴകൃഷിയാണ് നശിച്ചത്. കുലച്ച വാഴകളാണ് കൂടുതലും ഒടിഞ്ഞുവീണത്. കർഷകർക്ക് ലക്ഷക്കണക്കിന് [more…]
തകർന്ന സ്ലാബുകൾ അപകട ഭീഷണിയാകുന്നു
പെരുമ്പാവൂര്‍: നഗരത്തില്‍ പല സ്ഥലങ്ങളിലും സ്ലാബ് തകര്‍ന്നു കിടക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. എ.എം റോഡ്, പി.പി റോഡ്, എം.സി റോഡ് എന്നിവിടങ്ങളിലെല്ലാം കാനകളുടെ മുകളില്‍ കിടക്കുന്ന സ്ലാബുകളില്‍ പലതും തകര്‍ന്ന നിലയിലാണ്. ചിലത് [more…]
വൈദ്യുതിവേലി തകർത്ത് കാട്ടാനകൾ ജനവാസമേഖലയിൽ
കോതമംഗലം: ഹാങ്ങിങ് വൈദ്യുതിവേലിയും തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. കോട്ടപ്പടി മുട്ടത്തുപാറയിലാണ് വനാതിർത്തിയിൽ സ്ഥാപിച്ച ഹാങ്ങിങ് വൈദ്യുതിവേലികൾ തകർത്ത് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് പതിവാക്കിയത്. ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ മാസം പ്ലാച്ചേരിയിൽ [more…]
അധികൃതർക്ക് നിസ്സംഗത; അപകടക്കെണിയായി ദേശീയപാത
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാത അപകടക്കെണിയാകുന്നു. ദേശീയപാതയുടെ കുണ്ടന്നൂർ മുതൽ മൂന്നാർവരെ നടക്കുന്ന നവീകരണമാണ് പ്രാരംഭഘട്ടമായ തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗങ്ങളിൽ അപകടഭീഷണി തീർക്കുന്നത്. കാന നിർമാണം ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിലാണ്. മഴയാരംഭിച്ചതോടെ റോഡിനോട് [more…]