പെ​ൺ​സു​ഹൃ​ത്തി​നെ ചൊ​ല്ലി​ സുഹൃത്തുക്കൾ തമ്മിൽ തർക്കം: ആക്രമണത്തിൽ അഞ്ച്​ പേർക്ക്​ പരിക്ക്

അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ക​ള​മ​ശ്ശേ​രി: വി​ദ്യാ​ർ​ഥി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ താ​മ​സ സ്ഥ​ല​ത്ത്​ ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ ഷാ​സി​ൽ, അ​ജി​നാ​സ്, സൈ​ഫു​ദ്ദീ​ൻ, മി​ഷാ​ൽ, അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.15 ഓ​ടെ സീ​പോ​ർ​ട്ട്- എ​യ​ർ പോ​ർ​ട്ട്​ റോ​ഡി​ന് സ​മീ​പം കൈ​പ്പ​ട​മു​കളി​ൽ അ​ഫ്സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള, വി​ദ്യാ​ർ​ഥി​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ​വ​രു​ടെ സു​ഹൃ​ത്താ​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദേ​വാ​ന​ന്ദും ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ല് പേ​രും ചേ​ർ​ന്നാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പെ​ൺ​സു​ഹൃ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ്​ കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

ക​മ്പി​വ​ടി​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ സം​ഘം ഷാ​സി​ലി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രും ചി​കി​ത്സ​യി​ലാ​ണ്. കൊ​ല​പാ​ത​ക ശ്ര​മം അ​ട​ക്ക​മു​ള​ള വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​ള​മ​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. മം​ഗ​ലാ​പു​രം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ല്ലാ​വ​രും എ​റ​ണാ​കു​ള​ത്ത് ഇ​​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്യാ​ൻ എ​ത്തി​യ​വ​രാ​ണ്.

You May Also Like

More From Author

+ There are no comments

Add yours