All news

  • കാ​ക്ക​നാ​ട് തീപ്പിടിത്തം; കനത്ത പുക, ശ്വാസംമുട്ടി നാട്ടുകാർ

    കാ​ക്ക​നാ​ട്​ മേ​രി​മാ​താ സ്​​കൂ​ളി​ന്​ സ​മീ​പ​​​ത്തെ ​ആ​ക്രി​ക്ക​ട​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ൾ കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ദേ​ശീ​യ​ക​വ​ല​ക്ക് സ​മീ​പം ആ​ക്രി ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​ണ​ച്ച​ത്​ അ​ഞ്ചു​ മ​ണി​ക്കൂ​ർ നീ​ണ്ട ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ. എ​ട്ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. രാ​വി​ലെ 9.30ന് ​തു​ട​ങ്ങി​യ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച്​ 10.20നാ​ണ് തൃ​ക്കാ​ക്ക​ര അ​ഗ്നി ര​ക്ഷ നി​ല​യ​ത്തി​ൽ വി​വ​ര​മെ​ത്തി​ത്. തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര, ഗാ​ന്ധി​ന​ഗ​ർ, ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ, ക്ല​ബ്ബ് റോ​ഡ്, ഏ​ലൂ​ർ, പ​ട്ടി​മ​റ്റം അ​ഗ്നി ര​ക്ഷ നി​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ഫ​യ​ർ യൂ​നി​റ്റ് എ​ത്തു​ക​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.…

    read more

  • ഷഹാന ഏഴാം നിലയിൽനിന്ന് വീണത് ഫോൺ ചെയ്യുന്നതിനിടെ; മാനസികമായി തകർന്ന് സംഭവത്തിന് ദൃക്സാക്ഷികളായ സഹപാഠികൾ

    കുന്നുകര (അങ്കമാലി): ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ വനിത ഹോസ്റ്റലിന്‍റെ ഏഴാം നിലയിലെ കൈവരിയിൽനിന്ന് വീണ് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വിദ്യാർഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഹോസ്റ്റലിൽ പരിശോധന നടത്തി. കണ്ണൂർ ഇരിക്കൂർ പെരുവളത്ത്പറമ്പ് മഞ്ഞപ്പാറ റോഡിൽ നൂർ മഹൽ വീട്ടിൽ ഫാത്തിമത്ത് ഷഹാനയാണ് (21) മരിച്ചത്. ശനിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. ഹോസ്റ്റലിലെ അഞ്ചാം നിലയിലായിരുന്നു ഷഹാനയുടെ മുറി. സഹപാഠികൾക്കൊപ്പമാണ്​…

    read more

  • വേലിയേറ്റം; ഉദയ കോളനിക്കാർക്ക് വീണ്ടും ദുരിതകാലം

    ഉ​ദ​യ കോ​ള​നി​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു കൊ​ച്ചി: ന​ഗ​ര​ത്തി​ൽ എ​ത്ര വ​ലി​യ വി​ക​സ​നം വ​ന്നി​ട്ടും ഉ​ദ​യ കോ​ള​നി​ക്കാ​ർ​ക്ക് മ​ലി​ന​ജ​ല​ത്തി​ൽ നി​ന്നു​ള്ള മോ​ച​നം ഇ​നി​യു​മാ​യി​ല്ല. വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് വീ​ണ്ടും കോ​ള​നി പ്ര​ദേ​ശ​ത്താ​കെ മ​ലി​ന​ജ​ലം നി​റ​യു​ക​യാ​ണ്. തൊ​ട്ട​ടു​ത്ത പേ​ര​ണ്ടൂ​ർ ക​നാ​ലി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധ​വും മാ​ലി​ന്യ​വും അ​ട​ങ്ങി​യ വെ​ള്ള​മാ​ണ് കോ​ള​നി​യി​ൽ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഒ​രു ആ​വ​ശ്യ​ത്തി​നും വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലു​മാ​വാ​തെ വ​ല​യു​ക​യാ​ണ് ഇ​വി​ട​ത്തു​കാ​ർ. പു​ല​ർ​ച്ചെ അ​​ഞ്ചോ​ടെ​യാ​ണ്​ മ​ലി​ന​ജ​ലം കോ​ള​നി​യി​ലേ​ക്ക് ഒ​ന്നാ​കെ ഒ​ഴു​കി​യെ​ത്തു​ന്ന​തെ​ന്ന് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​ത് വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കും. വീ​ടു​ക​ളി​ലേ​റെ​യും…

    read more

  • അദാലത്തിലെ മന്ത്രിമാരുടെ നിർദേശത്തിന്​ പുല്ലുവില കൽപിച്ച് ഉദ്യോഗസ്ഥർ

    ഫോ​ർ​ട്ട്​​കൊ​ച്ചി: ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ലെ മ​ന്ത്രി​മാ​രു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ. ഫോ​ർ​ട്ട്കൊ​ച്ചി​യി​ലെ കൊ​ച്ചി​ൻ ക്ല​ബി​ന്​ ലീ​സി​ന് ന​ൽ​കി​യ ഭൂ​മി​യി​ൽ കീ​ഴ് വാ​ട​ക​ക്ക് എ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ൽ ഫോ​ർ​ട്ട് പാ​ര​ഗ​ന്റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ ഫോ​ർ​ട്ട്കൊ​ച്ചി വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വും പി. ​പ്ര​സാ​ദും പ​ങ്കെ​ടു​ത്ത ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ൽ ഉ​ത്ത​ര​വി​ട്ട​ത്. ടി.​എം. അ​ബു സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്റ് കെ.​ബി. ഹ​നീ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ദാ​ല​ത്തി​ൽ ന​ട​പ​ടി നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, അ​ദാ​ല​ത്ത് ക​ഴി​ഞ്ഞ്…

    read more

  • നിരോധനം പാഴ്​വേല; ജില്ലയിൽ നിരോധിത പുകയില ഉൽപന്ന വിപണനം വ്യാപകം

    കൊ​ച്ചി: പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​കു​മ്പോ​ഴും ജി​ല്ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം വ്യാ​പ​കം. നി​യ​മ​വി​രു​ദ്ധ പു​ക​യി​ല ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലീ​സും എ​ക്സൈ​സും ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മ്പോ​ഴാ​ണ് പാ​ൻ​പ​രാ​ഗ്, ഹാ​ൻ​സ് ഉ​ൾ​െ​പ്പ​ടെ​യു​ള്ള വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​കു​ന്ന​ത്. ഗ്രാ​മ – ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പ​ക​മാ​ണെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ട​ന്നു​വ​ര​വോ​ടെ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​നു​പു​റ​ത്ത് നി​ന്ന് ചെ​റി​യ വി​ല​യി​ൽ വാ​ങ്ങു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ അ​ഞ്ചും ആ​റു​മി​ര​ട്ടി തു​ക​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഇ​വ നി​യ​ന്ത്രി​ക്കാ​ൻ…

    read more

  • കലൂർ അപകടം: സ്റ്റേഡിയം വിട്ടുനൽകിയത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ; വീഴ്ച സംഭവിച്ചെന്ന് ആവർത്തിച്ച് മേയർ

    കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ഉ​ൾ​പ്പെ​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ന​ട​ക്കു​ന്ന ക​ലൂ​ർ സ്റ്റേ​ഡി​യം ഗി​ന്ന​സ് നൃ​ത്ത​പ​രി​പാ​ടി​ക്ക് വി​ട്ടു​ന​ൽ​കി​യ​ത് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്. മ​റ്റ്​ പ​രി​പാ​ടി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും നൃ​ത്ത​പ​രി​പാ​ടി ന​ട​ന്നാ​ൽ ട​ർ​ഫി​ന്‍റെ നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജി.​സി.​ഡി.​എ എ​സ്റ്റേ​റ്റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലി​ൽ കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ട​ർ​ഫ്​ ഒ​ഴി​വാ​ക്കി​യു​ള്ള പ​രി​പാ​ടി ആ​യ​തി​നാ​ൽ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ചെ​യ​ർ​മാ​ൻ രേ​ഖാ​മൂ​ലം അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ന്​ പി​ന്നാ​ലെ സം​ഘാ​ട​ക​രാ​യ മൃ​ദം​ഗ​വി​ഷ​ൻ ജി.​സി.​ഡി.​എ​യു​ടെ അ​ക്കൗ​ണ്ടി​ൽ ഡെ​പ്പോ​സി​റ്റ് തു​ക നി​ക്ഷേ​പി​ച്ചു. പൊ​ലീ​സി​ന്‍റെ​യോ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ​യോ…

    read more

  • ആശുപത്രിയിൽനിന്ന് മടങ്ങവെ ടൂറിസ്റ്റ് ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

    ആലുവ: പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ ചാലക്കൽ പകലമറ്റം ബസ്റ്റോപ്പിന് സമീപം കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മാറമ്പിള്ളി കോട്ടപ്പുറത്ത് ഞാലിൽ താഴ്ച്ചേരിഞാലിൽ മണി (54) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയിൽ കാണിച്ച് തിരിച്ചുവരികയായിരുന്നു കുടുംബം. ആലുവ ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സും മാറമ്പിള്ളിയിലേക്ക് വരുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മണി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ…

    read more

  • പടിഞ്ഞാറൻ കൊച്ചിയിൽ കുടിവെള്ളം മുട്ടി

    മ​ട്ടാ​ഞ്ചേ​രി: പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി കൗ​ൺ​സി​ല​റും നാ​ട്ടു​കാ​രും രം​ഗ​ത്ത്. ആ​റാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എം.​എ​ച്ച്.​എം അ​ഷ​റ​ഫാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി കൊ​ച്ചി​യി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ന്റെ തോ​ത് ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച​താ​യാ​ണ് പ​രാ​തി. 40 എം.​എ​ൽ.​ഡി വെ​ള്ളം ല​ഭി​ക്കേ​ണ്ടി​ട​ത്ത് 25 എം.​എ​ൽ.​ഡി പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ഷ​റ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​ത് കൊ​ച്ചി​ക്ക് ആ​വ​ശ്യ​മു​ള്ള​തി​ന്റെ അ​റു​പ​ത് ശ​ത​മാ​നം പോ​ലും ആ​കു​ന്നി​ല്ല. കൊ​ച്ചി​ക്കാ​യി പ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യെ​ന്ന് പ​റ​യു​മ്പോ​ഴും വെ​ള്ളം മാ​ത്രം ല​ഭി​ക്കു​ന്നി​ല്ല. കൊ​ച്ചി​യി​ലേ​ക്ക് ല​ഭി​ക്കേ​ണ്ട വെ​ള്ളം…

    read more

  • രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

    മു​ഹ​മ്മ​ദ് ഫ​യി​സ് കി​ഴ​ക്ക​മ്പ​ലം: ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പ​ള്ളി​ക്കു​റ്റി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആ​ലു​വ നൊ​ച്ചി​മ പു​ള്ള​ലി​ക്ക​ര ആ​യ​ത്തു വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫ​യി​സ് (34) നെ​യാ​ണ് ത​ടി​യി​ട്ട പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കി​ഴ​ക്ക​മ്പ​ലം അ​മ്പു​നാ​ട് പ​ള്ളി​ക്കു​റ്റി ഭാ​ഗ​ത്ത് സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. സ്കൂ​ട്ട​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ട​ത്ത​ല, ഏ​ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. അ​ഭി​ലാ​ഷ്, എ​സ്.​ഐ എ.​ബി. സ​തീ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ കെ.​എ. നൗ​ഷാ​ദ്, കെ.​ബി. ഷ​മീ​ർ, സീ​നി​യ​ർ സി.​പി.​ഒ കെ.​കെ.…

    read more

  • കെ.എസ്.ആർ.ടി.സി ഡ്രൈവറെ കൈയേറ്റം ചെയ്ത കേസിൽ നാലുപേർ പിടിയിൽ

    പി​ടി​യി​ലാ​യ പ്ര​തി​ക​ൾ മൂ​വാ​റ്റു​പു​ഴ: മു​ട​വൂ​രി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​റെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ. മു​ട​വൂ​ർ ചു​ര​മു​ടി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട പു​റ​മ​റ്റം തൃ​ക്കു​ന്ന​ത്ത് ക​വ​ല വീ​ട്ടി​ൽ അ​രു​ൺ (27), മു​ട​വൂ​ർ വെ​ളി​യ​ത്ത് ക​വ​ല നെ​ടു​പ​റ​മ്പ​ൻ വീ​ട്ടി​ൽ റി​ക്സ​ൻ വ​ർ​ഗീ​സ് (31), വെ​ളി​യ​ത്ത് ക​വ​ല ചേ​ന്നാ​ട്ട​വീ​ട്ടി​ൽ അ​ഖി​ൽ ബോ​സ് (32), വെ​ളി​യ​ത്തു​ക​വ​ല നെ​ടു​ത​ല വീ​ട്ടി​ൽ സ​ജി (52) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.15 ഓ​ടെ വെ​ളി​യ​ത്തു​ക​വ​ല ഭാ​ഗ​ത്താ​ണ് സം​ഭ​വം.…

    read more