ജില്ലയിൽ കഴിഞ്ഞ വർഷം195 ഗാർഹിക പീഡനക്കേസ്

കൊ​ച്ചി: ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 195 ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ൾ. കു​ടും​ബ​ശ്രീ​യു​ടെ സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്ക് വ​ഴി​യാ​ണ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, മൂ​ന്ന് വ​ർ​ഷ​ത്തെ ശ​രാ​ശ​രി ക​ണ​ക്കെ​ടു​ക്കു​മ്പോ​ൾ സ്നേ​ഹി​ത വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്.

എ​ന്നാ​ൽ, നേ​രി​ട്ട് പൊ​ലീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ കൂ​ടി​യാ​കു​മ്പോ​ൾ എ​ണ്ണ​മി​നി​യും വ​ർ​ധി​ക്കും. അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ വ്യാ​ഴ​വ​ട്ട​ക്കാ​ലം മു​മ്പാ​ണ് കാ​ക്ക​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് സ്നേ​ഹി​ത ആ​രം​ഭി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഓ​രോ വ​ർ​ഷ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. 2023ൽ ​ജി​ല്ല​യി​ൽ 249 കേ​സ്​ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ പോ​യ​വ​ർ​ഷം അ​ത് 195 ആ​യാ​ണ് കു​റ​ഞ്ഞ​ത്. സ്നേ​ഹി​ത ആ​രം​ഭി​ച്ച് ആ​ദ്യ വ​ർ​ഷം 24 കേ​സ്​​ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ൽ പി​ന്നീ​ട് 2015 ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ​ർ​ഷ​വും കേ​സു​ക​ളു​ടെ എ​ണ്ണം മൂ​ന്ന​ക്കം ക​ട​ന്നി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തും ഇ​തി​ന് മാ​റ്റം വ​ന്നി​രു​ന്നി​ല്ല.

അ​തി​ജീ​വി​ത​ക​ൾ​ക്ക് കൈ​ത്താ​ങ്ങ്​

അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ ക​വ​ച​മാ​ണ് സ്നേ​ഹി​ത​യൊ​രു​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ നി​യ​മ -വൈ​ദ്യ സ​ഹാ​യ​ങ്ങ​ൾ, താ​മ​സ-​ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ, കൗ​ൺ​സ​ലി​ങ് എ​ല്ലാം സ്നേ​ഹി​ത​യു​ടെ അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ സ​ജ്ജ​മാ​ണ്. ഒ​രാ​ഴ്ച വ​രെ ഇ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​വി​ടെ താ​മ​സി​ക്കാം. നേ​രി​ട്ടും ഫോ​ൺ വ​ഴി​യു​മാ​ണ് അ​തി​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജം

അ​തി​ജീ​വി​ത​ർ​ക്ക് സം​ര​ക്ഷ​ണ​മേ​കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ് ഈ ​സം​വി​ധാ​നം. 180042555678 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ലേ​ക്ക് ആ​ശ്വാ​സം തേ​ടി ദി​വ​സേ​ന നി​ര​വ​ധി ഫോ​ൺ കാ​ളു​ക​ളാ​ണെ​ത്തു​ന്ന​ത്. ഇ​ത് കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ർ​വി​സ് പ്രൊ​വൈ​ഡ​ർ​മാ​ർ, കൗ​ൺ​സ​ല​ർ​മാ​ർ, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ അ​ട​ക്കം വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ടീം ​ത​ന്നെ​യു​ണ്ട്.

അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ താ​മ​സ-​ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മ്പോ​ൾ ത​ന്നെ ത​നി​യെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് ചെ​റി​യ തു​ക ന​ൽ​കി ഇ​വി​ടെ താ​മ​സി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

You May Also Like

More From Author

+ There are no comments

Add yours