All news
’വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശം വിനയായി; പിണറായിക്കെതിരെ ഡി.വൈ.എഫ്.ഐ സമ്മേളനത്തിൽ രൂക്ഷവിമർശനം
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ശൈലിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൽ രൂക്ഷ വിമർശനം. പിണറായിയുടെ പല പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും വലിയ ദോഷം ചെയ്തതായി സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രത്യേകിച്ച്,‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പിണറായി വിജയന്റെ പ്രയോഗം അങ്ങേയറ്റം ദൗർഭാഗ്യകരവും ജനങ്ങൾക്കിടയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും തിരുവല്ലയിൽ നിന്നുള്ള പ്രതിനിധി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. പിണറായിയെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് ഇനി ‘കടക്ക് പുറത്ത്’…
വനിത നേതാവിന് അശ്ലീല സന്ദേശം; എസ്.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് നീക്കം
കാസർകോട്: അശ്ലീല സന്ദേശങ്ങൾ അയച്ചതിന് എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ വനിത നേതാവായ വിദ്യാർഥിനി പാർട്ടി നേതൃത്വത്തിന് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ജില്ല നേതാവിനെതിരെ സി.പി.എം അന്വേഷണം തുടങ്ങി. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമായ വിദ്യാർഥിനിയാണ് ജില്ല നേതാവിനെതിരെ പരാതി നൽകിയത്. രണ്ടു മാസങ്ങൾക്കു മുമ്പാണ് സംഭവം നടന്നത്. ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും വിദ്യാർഥിനിയുടെ ഫോണിലേക്ക് അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ തന്റെ ഫോണിലേക്ക് അയക്കരുത് എന്ന് വിദ്യാർഥിനി പറഞ്ഞിരുന്നുവെങ്കിലും നേതാവ് തുടരുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനി സി.പി.എം…
സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു; കേരകർഷകർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു. കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. കിലോഗ്രാമിന് 294 രൂപ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പകുതിയിലും കുറവ് വില ആയത്. കേരളത്തിനുപുറമേ തമിഴ്നാട്ടിലും ഉത്പാദനം കൂടിയതോടെയാണ് വില കുത്തനെയിടിഞ്ഞത് എന്നാണ് വിലയിരുത്തൽ. രാസവളവില കൂടിയതിനുപുറമേ ഉത്പാദനച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്ത് താങ്ങുവില 130 രൂപയായി ഉയർത്തി, നാഫെഡ് വഴി സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.…
പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കം. ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.പദ്ധതി വിശദമായി പഠിക്കാൻ മന്ത്രിസഭായോഗം…
കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കിഴക്കമ്പലം: വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശി നിതിനെ (31) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്‌തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് പ്രതി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പട്ടിമറ്റം സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവതി മരിച്ചുവെന്ന് കരുതിയ നിതിൻ ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി…
കാവാലയ്യ ഗാനത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സംതൃപ്തി തോന്നിയില്ല’; കാരണം വെളിപ്പെടുത്തി തമന്ന
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. 2023ൽ പുറത്തിറങ്ങിയ ‘ജയിലർ’ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനത്തിൽ തമന്ന അഭിനയിച്ചിരുന്നു. രജനികാന്ത് നായകനായ ചിത്രത്തിലെ ഈ ഗാനം അന്ന് സൂപ്പർ ഹിറ്റായിരുന്നു. ഇതിലെ നടിയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. രജനികാന്തിന്റെയും തമന്നയുടെയും ഗാനരംഗത്തിലെ കോംബോ ശ്രദ്ധേയമായിരുന്നു. അനിരുദ്ധാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും ഗാനത്തിന്റെ വരികൾക്കനുസരിച്ച് സോഷ്യൽ മീഡിയയിൽ ചുവട് വയ്ക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ ആ ഗാനത്തെക്കുറിച്ച് തമന്ന നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ…
കൊട്ടിക്കലാശം; സമയപരിധി കർശനമായി പാലിക്കണം -എറണാകുളം ജില്ലാ കലക്ടർ
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിന്റെ സമയപരിധി വൈകീട്ട് ആറു വരെയാണെന്നും ഇക്കാര്യം കർശനമായി പാലിക്കണമെന്നും ജില്ല കലക്ടർ ജി. പ്രിയങ്ക നിർദേശിച്ചു. അതിനു ശേഷം ഒരു വിധത്തിലുമുള്ള പരസ്യ പ്രചാരണവും ജില്ലയിൽ അനുവദിക്കാൻ പാടില്ലെന്ന് ജില്ല ഇലക്ഷൻ ഓഫിസർ കൂടിയായ കലക്ടർ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി. പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണത്തിന്റേതാണ്. ഈ സമയത്ത് പ്രകടനങ്ങളോ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ പാടില്ല. നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാനും പാടില്ല. വാഹന…
‘അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയോട്, വര്‍ഗീയതയോട് സന്ധിയില്ല’; മഹാരാജാസ് കോളജിനു മുന്നില്‍ എസ്.എഫ്.ഐ ബാനര്‍
കൊച്ചി: സി.പി.എം-എസ്.ഡി.പി.ഐ ‘ഡീലിനെ’ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ചൂടുപിടിക്കുന്നതിനിടെ, പരോക്ഷ വിമർശനവുമായി എറണാകുളം മഹാരാജാസ് കോളജിനു മുന്നില്‍ എസ്.എഫ്.ഐയുടെ ബാനര്‍. അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയോട്, വര്‍ഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല എന്നാണ് ബാനറിലുള്ളത്. ശനിയാഴ്ച രാത്രിയാണ് ബാനര്‍ ഉയര്‍ത്തിയത്. എസ്.ഡി.പി.ഐ സഹകരണം പ്രതിപക്ഷം ആയുധമാക്കിയതോടെ തള്ളാനോ കൊള്ളാനോ കഴിയാതെ സി.പി.എം ഉത്തരംമുട്ടി നിൽക്കുന്നതിനിടെയാണ്, പാർട്ടിയുടെ വിദ്യാർഥി സംഘടന കൂടിയായ എസ്.എഫ്.ഐയുടെ പരോക്ഷ വിമർശനം. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ടിന്‍റെ വിദ്യാർഥി…
കേരളത്തിൽ ബിസിനസ് ജിഹാദും ഭൂമി ജിഹാദുമുണ്ട്, ഇനി എൻഡിഎ സർക്കാർ വരണം’
കൊച്ചി ∙ കേരളത്തിൽ ‘ലവ് ജിഹാദ്’ മാത്രമല്ല ബിസിനസ് ജിഹാദും ഭൂമി ജിഹാദുമുണ്ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ശോഭ കരന്ദലജെ. കൊച്ചിയിൽ എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.ആർ.ശിവശങ്കറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയുടെ വിവാദ പ്രതികരണം. നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അനധികൃതമായി പണം എത്തിക്കുന്നവര്‍ക്ക് മാത്രമാണ് പ്രശ്‌നമെന്നും എഫ്സിആർഎ വിഷയവുമായി ബന്ധപ്പെട്ട് അവർ പറഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ കാരണം കേരളം 78 വര്‍ഷമായി കഷ്ടപ്പെടുകയാണെന്ന് ശോഭ കരന്ദലജെ…










