All news
വികസിത കേരളം: മലയാളിയുടെ ആത്മവിശ്വാസത്തിന് പുതിയ കരുത്ത്; വികസനക്കുതിപ്പിന് ബിജെപി
“വികസിത കേരളം” എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബിജെപി നിലപാട്. കുടുംബങ്ങളെ നേരിട്ടുള്ള സാമ്പത്തിക പിന്തുണയിലൂടെ ശാക്തീകരിക്കാനാണ് പ്രകടനപത്രിക…
കേരളത്തിൽ ലൗ ജിഹാദ്, അതിന് നേരെ കണ്ണടയ്‌ക്കുന്ന സർക്കാർ; ആർ. ശ്രീലേഖ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്‌ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും അത്തരം അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോൾ കണ്ണടയ്‌ക്കുന്ന സർക്കാരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും സ്‌ത്രീ സുരക്ഷയ്‌ക്ക് സംസ്‌ഥാനത്ത് പ്രാധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു. ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സ്‌ത്രീ സുരക്ഷ സംബന്ധിച്ച ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ശ്രീലേഖയുടെ ഗുരുതര ആരോപണം. ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല.…
കുഴികുളം പാടശേഖരത്തിൽ വെള്ളം കയറി കൃഷി നശിച്ചു
കിഴകൊമ്പ് ചമ്പൽ കുഴികുളം പാടശേഖരത്തിൽ വെള്ളം കയറി നശിച്ച നെൽകൃഷി കൂത്താട്ടുകുളം: കിഴകൊമ്പ് ചമ്പൽ കുഴികുളം പാടശേഖരത്തിൽ വൻ കൃഷി നാശം. വിളവെടുപ്പിനു പാകമായ 25 ഏക്കർ നെൽക്കൃഷി വെള്ളം കയറി നശിച്ചു. ഇടതുകര കനാൽ, തുറക്കുമ്പോൾ സമീപത്തെ സബ് കനാലിൽ നിന്നും ഒഴുകിയെത്തുന്ന ജലം പാടശേഖരത്തിലെത്തുന്നതാണ് നെൽകൃഷി വെള്ളത്തിലാകാൻ കാരണം. ഈ ദുഃസ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.വി.ഐ.പി അധികൃതർ, എം.എൽ.എ, കൃഷി ഓഫിസർ എന്നിവർക്ക് കർഷകർ പരാതി നൽകിയതായി പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു. 25 ഏക്കറോളം…
കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ
മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രതിഫലിച്ചുകാണുന്നുവെന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ…
ഹൈടെക് മോഷണം നടത്തുന്ന മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്
ആലുവ: ഹൈടെക് മോഷണം നടത്തുന്ന മോഷ്ടാവിനെ സാഹസികമായി കുടുക്കി പൊലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാനെയാണ് (34) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 14ന് തൃശൂർ സാമ്പാളൂർ സ്വദേശിയായ യുവാവ് ആലുവ ടി.സി.എസ്.ഐ ഓൺ എക്സാം സെന്ററിൽ പരീക്ഷക്ക് സ്കൂട്ടറിൽ എത്തിയിരുന്നു. പഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച് പരീക്ഷ എഴുതി തിരികെ വന്നപ്പോൾ എല്ലാം മോഷ്ടിച്ചതായി കണ്ടു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65,000 രൂപ പോയതായി അറിഞ്ഞു. ഉടനെ അലുവ പൊലീസ് സ്റ്റേഷനിൽ…
എഫ്.സി.ആർ.എ ഭേദഗതി; ജനാധിപത്യത്തിലെ കറുത്ത അധ്യായം -ഹൈബി ഈഡൻ
കൊച്ചി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമ ഭേദഗതി തികച്ചും ന്യൂനപക്ഷ വിരുദ്ധവും ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നുമാണെന്ന് ഹൈബി ഈഡൻ എം.പി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. രാജ്യത്തിന്റെ വികസന മേഖലയിൽ ഒട്ടനവധി സംഭാവനകൾ ചെയ്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ ഈ നിയമ ഭേദഗതി ഇല്ലാതാക്കും. ഇത് കേവലം ന്യൂനപക്ഷ അവകാശ പ്രശ്നമല്ല. മനുഷ്യാവകാശ ലംഘനമാണ്. വിയോജിപ്പിന്റെ സ്വരങ്ങളെ തുടച്ചുനീക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത്…
നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണം -ശശി തരൂർ
ആലുവ: നാളെയെക്കുറിച്ച് ചിന്തിക്കുന്ന യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. സ്ഥാനാർഥിക്കൊപ്പം കീഴ്മാട് ഗ്രാമപഞ്ചായത്തിലെ റോഡ് ഷോയിലും തരൂർ പങ്കെടുത്തു. ചുട്ടുപൊള്ളുന്ന പകലിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ 52 കേന്ദ്രങ്ങളിൽ സ്വീകരണമേറ്റു വാങ്ങിയ പര്യടനത്തിനാണ് ശശി തരൂർ എം.പിയുടെ സാന്നിധ്യം താരത്തിളക്കം പകർന്നത്. മുൻ എം.എൽ.എ പി.ജെ. ജോയി കീഴ്മാട് ഗ്രാമപഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്തു. കീഴ്മാട് മണ്ഡലം പ്രസിഡന്റ് ടി.എസ്. ഷറഫുദ്ദീൻ അധ്യക്ഷത…
ഇടതും വലതും തമ്മിൽ ഇഞ്ചോടിഞ്ച്;എൻഡിഎ നിർണായക ഘടകമായി ഉയർന്നുവരുന്നതായി സൂചന
തിരുവനന്തപുരം: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം നീങ്ങുന്നത്, ദീർഘകാലമായി നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് രീതിയെ തകർക്കാൻ സാധ്യതയുള്ള ഒരു രാഷ്ട്രീയ ചലനത്തിലേക്കാണ് എന്ന് സൂചന. പതിറ്റാണ്ടുകളായി, എൽഡിഎഫും യുഡിഎഫും മുന്നിട്ടു നിൽക്കുകയാണ് , എന്നാൽ പൊളിറ്റിക്കൽ വൈബിന്റെ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് ഈ ദ്വിമുഖ മത്സരം ഇനി നിലനിൽക്കില്ല എന്നാണ്. 2021 ലെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ തിരക്കഥയെ തിരുത്തിയെഴുതിയിരുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ 99 സീറ്റുകൾ നേടി എൽഡിഎഫിനെ തുടർച്ചയായ രണ്ടാം തവണയും…
ഏഴ് ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരന്‍ പിടിയില്‍
അമല്‍ കൊച്ചി: ജ്വല്ലറിയില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. എറണാകുളം വളയംചിറ സ്വദേശി അമല്‍ എസ്. കുമാറി (29)നെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി മാര്‍ക്കറ്റ് റോഡിലുള്ള റീഗല്‍ ജ്വല്ലറിയില്‍ നിന്നുമാണ് 40 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും 12.30 ഗ്രാം വരുന്ന സ്വര്‍ണ പാദസരവും ഉള്‍പ്പെടെ ഏകദേശം ഏഴു ലക്ഷം രൂപ വില വരുന്ന 52.30 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. 2025 നവംബര്‍ ഒന്നിന് റീഗല്‍ ജ്വല്ലറിയില്‍…
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പ്രതികൾ പിടിയിൽ
കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയിരുന്ന പ്രതികൾ പൊലീസ് പിടിയിൽ. പനങ്ങാട് പണ്ടേക്കാട്ടുവീട്ടിൽ ഡാർവിൻ (23), പനങ്ങാട് മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. രാത്രി ബൈക്കിൽ കറങ്ങി ക്ഷേത്രങ്ങളിലെ പൂട്ട് തകർത്തു ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവ മോഷ്ടിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് വെച്ച് സഞ്ചരിച്ചിരുന്ന പ്രതികളെ സി.സി.ടി.വി കാമറകൾ പരിശോധിച്ചും സഞ്ചരിച്ച വഴികൾ മനസിലാക്കിയുമാണ് പിടികൂടിയത്. പനങ്ങാട് കോതേശ്വരം ശിവക്ഷേത്രം, പാട്ടുപറമ്പിൽ…










