All news
വീടുകയറി ആക്രമണം: നാലുപേർ റിമാൻഡിൽ
സിറാജ്,മിഥുൻ,അലൻ,ഋഷലി പറവൂർ: ലഹരിമാഫിയ സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വീടുകയറി റോഷ്നി (25) എന്ന യുവതിയെ തലക്കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ നാലുപേരെ റിമാൻഡ് ചെയ്തു. കോഴിക്കോട് കക്കാട് പുതുപ്പാടി കല്ലിങ്കൽ ഋഷലി (24), കടവന്ത്ര വാഴപ്പറമ്പിൽ അലൻ (23), പറവൂർ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുൻ (മിഥുൻ ശാന്തി -29), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചുപടന്നയിൽ സിറാജ് (അമ്പാടി -19) എന്നിവരാണ് റിമാൻഡിലായത്. പറവൂർ പൊലീസാണ് പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച രാത്രിയാണ് നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ…
‘സൂരജ് ലാമയെ കാണാതായതിൽ ആർക്കാണ് ഉത്തരവാദിത്തം, എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചിയിലുള്ളത്’; കളമശ്ശേരി മെഡിക്കൽ കോളജിനും പൊലീസിനുമെതിരെ ഹൈകോടതി
കൊച്ചി: കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിനും പൊലീസനും എതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. പൊലീസ് മെഡിക്കൽ കോളജിൽ എത്തിച്ച സൂരജ് ലാമയെ കാണാതായതിൽ ആർക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു. സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സാന്റോൺ ലാമ ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവെയാണ് രൂക്ഷ വിമർശനം. എന്ത് നിരീക്ഷണ സംവിധാനമാണ് കൊച്ചി നഗരത്തിലുള്ളത്. സൂരജ് ലാമയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണം. കേസിൽ കളമശ്ശേരി മെഡിക്കൽ…
ഇറ്റലിയിൽ സൂപ്പർമാർക്കറ്റിൽ ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: പ്രതി പിടിയിൽ
ജോസ്ഫ്രാൻസിസ് മൂവാറ്റുപുഴ: ഇറ്റലിയിൽ സൂപ്പർമാർക്കറ്റിൽ ജോലിക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് മൂവാറ്റുപുഴ സ്വദേശിനിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ. ബംഗളൂരു ജ്ഞാനഹള്ളി വിനായക നഗർ അപ്പാർട്ട്മന്‍റെിൽ തേർഡ് ക്രോസിൽ ജോസ് ഫ്രാൻസിസ് (42)നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രോട്ടോ ടാലൻറ് ഹയറിങ് സർവിസ് എന്ന പേരിൽ മുമ്പ് ബംഗളൂരുവിൽ സ്ഥാപനം നടത്തിയിരുന്നു. ഒരു വർഷത്തിലേറെയായി ഒളിവിൽ ആയിരുന്ന പ്രതിയെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.…
ബ്രൗൺഷുഗർ കൈവശംവെച്ചു; അസം സ്വദേശിക്ക് മൂന്നുവർഷം കഠിന തടവ്
ഉബൈദ്റഹ്മാൻ പറവൂർ: വിൽപനക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗർ കൈവശം വെച്ച കേസിൽ അസം സ്വദേശിയെ മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും വിധിച്ചു. അസം നഗോൺ ജില്ലയിലെ അഥകൊണ്ട വില്ലേജിലെ ഉബൈദ് റഹ്മാനെയാണ് (25) ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് കോടതി-1 ജഡ്ജ് എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്. 2023 നവംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിൽപനക്കായി കൊണ്ടുവന്ന 47.950 ഗ്രാം ബ്രൗൺ ഷുഗറുമായി ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടയിൽ ആലുവ…
സ്‌കൂൾ ഓഫിസ് റൂം കുത്തിത്തുറന്ന് പണം കവര്‍ന്നു
പെരുമ്പാവൂര്‍ ഗവ. ഗേള്‍ഡ് സ്കൂള്‍ ഓഫിസിന്റെ വാതില്പൊളിച്ച നിലയില്‍ പെരുമ്പാവൂര്‍: നഗരത്തിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ഓഫീസ് റൂം കുത്തിതുറന്ന് പണം കവര്‍ന്നു. ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തിന്റെ പ്രധാന അധ്യാപികയുടെ ഓഫീസും അധ്യാപകരുടെ മുറിയിലുമാണ് മോഷണം നടന്നത്. പ്രധാന അധ്യപികയുടെ ഓഫീസിലെ മേശയില്‍ നിന്ന് 3500 രൂപയും അധ്യാപകരുടെ മുറിയില്‍ നിന്ന് 500 രൂപയുമാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി 10ന് ആയിരുന്നു കവര്‍ച്ച. പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയുടെ വാതില്‍ മധ്യഭാഗം പൊളിച്ചാണ് അകത്തു കയറിയത്.…
കൊച്ചിയിൽ വൻ രാസലഹരി വേട്ട; രണ്ടുപേർ പിടിയിൽ
കൊച്ചി: എറണാകുളത്ത് വൻ രാസലഹരി വേട്ട. ചേരാനല്ലൂർ ജി.എൽ.പി സ്കൂൾ സബ് റോഡിന് സമീപത്തുനിന്നും 17.35 ഗ്രാം എം.ഡി.എം.എയും 149.68 ഗ്രാം കഞ്ചാവും, മരട് വെൽ കെയർ ഹോസ്പിറ്റലിന് സമീപത്തുനിന്ന് 30.65 ഗ്രാം എം.ഡി.എം.എയുമാണ് സിറ്റി പൊലീസ് പിടികൂടിയത്. കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22) എന്നയാളെയാണ് ചേരാനല്ലൂരിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി പിടികൂടിയത്. പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നയാളെയാണ് മരടിൽ നിന്ന് പിടികൂടിയത്. ബംഗളൂരുവിൽ നേരിട്ട് പോയി എം.ഡി.എം.എ കൊണ്ടുവന്ന് കച്ചവടം…
പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്; രൂപരേഖ തയാർ
കൊച്ചി: ശോച്യാവസ്ഥയിലുള്ള എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള രൂപരേഖയും വിശദമായ പ്ലാനും തയാറായി. ഭരണാനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങുമെന്ന് കോർപറേഷൻ മേയർ എം. അനിൽകുമാർ അറിയിച്ചു. പരിമിതികളിൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ ‘മാധ്യമ’മുൾപ്പെടെ വാർത്ത നൽകുകയും പൊതുജനങ്ങളിൽനിന്ന് നിരവധി ആക്ഷേപങ്ങളുയരുകയും ചെയ്തിരുന്നു. ചെറിയ മഴ പെയ്താൽ മുങ്ങിപ്പോകുന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുപണിയാനാണ് തീരുമാനം. അടുത്തിടെ ബസ് സ്റ്റാൻഡിന്‍റെ നിലവിലെ ശോച്യാവസ്ഥ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരിട്ടുകണ്ട് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് ചേർന്ന…
സ്ഥാനാർഥി തർക്കം; 70 ഓളം പ്രവർത്തകർ കോൺഗ്രസ് വിടുമെന്ന് ഭീഷണി
കാലടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ മുറുകുന്നു. കൈപ്പട്ടൂർ ഭാഗത്തുള്ള വാർഡ് 12ൽ മറ്റൊരു വാർഡിലെ താമസക്കാരനെ സ്ഥാനാർഥിയാക്കാനുള്ള പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് 70 ഓളം പ്രവർത്തകർ പാർട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ഈ വാർഡിലെ താമസക്കാരായ വിരമിച്ച പട്ടാളക്കാരനടക്കം സ്ഥാനാർഥിയാവണമെന്ന നിർദേശം പ്രവർത്തകർ യോഗങ്ങളിൽ ഉയർത്തിയിരുന്നു. എന്നാൽ, ഇതെല്ലാം മറി കടന്ന് ഈ വാർഡിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരത്തിൽ താമസിക്കുന്ന ആളെ സ്ഥാനാർഥിയാക്കാൻ ശ്രമിക്കുന്നതാണ് പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണം. നൂലിൽ…
മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫിസിൽ വിജിലൻസ് പരിശോധന
മൂവാറ്റുപുഴ: ആർ.ഡി.ഒ ഓഫിസിൽ വിജിലൻസ് പരിശോധന. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനും തരംമാറ്റി നല്‍കുന്നതിനും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനായിരുന്നു ഓപറേഷന് ‘ഹരിത കവചം’ എന്ന പേരിൽ വിജിലന്‍സ് സംഘം ആര്.ഡി.ഒ ഓഫിസില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനക്ക് എത്തിയ ഉടൻ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ എല്ലാം പിടിച്ചെടുത്തായിരുന്നു പരിശോധന നടത്തിയത്. രണ്ട് ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ ഗൂഗിള്‍പേ വഴി ഇടപാട് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍, സ്വന്തം പണം സ്വകാര്യ ആവശ്യത്തിന് വിനിയോഗിച്ചതാണെന്ന് ഇവര്‍…
കാർ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
എൻ.എ.ഡി തൊരപ്പിന് സമീപം കാറിന് തീപിടിച്ചപ്പോൾ ആലുവ: കാർ കത്തി നശിച്ചു. ബുധനാഴ്ച രാത്രി ഏഴോടെ എൻ.എ.ഡി തൊരപ്പിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. തുടക്കത്തിൽ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. അഗ്നി രക്ഷ സേനയെത്തി തീ അണച്ചു.










