All news

  • കത്തികാട്ടി കവർച്ച; മൂന്നുപേർ പിടിയിൽ

    കത്തികാട്ടി കവർച്ച; മൂന്നുപേർ പിടിയിൽ

    ആ​ലു​വ: റെ​യി​ൽ​വേ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ന്റെ മോ​തി​ര​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊ​ല്ലം സ്വ​ദേ​ശി സാ​ജു​ദ്ദീ​ൻ, തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​നു​രാ​ഗ്, തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് ആ​ലു​വ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ ഏ​ഴോ​ടെ എ​സ്.​എ​ൻ.​ഡി.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. ചെ​റാ​യി സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട് നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ൽ വ​രു​ന്ന സു​ഹൃ​ത്തി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​താ​ണ് അ​ഖി​ൽ. സി.​സി…

    read more

  • കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

    കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

    കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവി​ഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിർമ്മാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമൊരുക്കിയിട്ടുണ്ട്. 21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി…

    read more

  • പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ വധം; വധശിക്ഷ റദ്ദാക്കി പ്രതിയെ ​ ഹൈകോടതി വെറുതെവിട്ടു

    പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ വധം; വധശിക്ഷ റദ്ദാക്കി പ്രതിയെ ​ ഹൈകോടതി വെറുതെവിട്ടു

    കൊ​ച്ചി: എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ 60കാ​രി​യാ​യ വി​ധ​വ​യെ ബ​ലാ​ത്സം​ഗം​ചെ​യ്ത് കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി ​വെ​റു​തെ​വി​ട്ടു. മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ അ​സം നൊ​ഗാ​വ് സ്വ​ദേ​ശി പ​രി​മ​ൾ സാ​ഹു​വി​ന്​ (29) പ​റ​വൂ​ർ അ​ഡീ. സെ​ഷ​ൻ​സ്​ കോ​ട​തി 2021ൽ ​വി​ധി​ച്ച വ​ധ​ശി​ക്ഷ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റി​സ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ അ​നു​മ​തി​തേ​ടി സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി​യും ത​ള്ളി. 2018 മാ​ർ​ച്ച് 18ന്​ ​അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​യി​രു​ന്നു…

    read more

  • ആലുവയിൽ പുതിയ മിനി മാർക്കറ്റ് പദ്ധതിക്ക് അംഗീകാരം

    ആലുവയിൽ പുതിയ മിനി മാർക്കറ്റ് പദ്ധതിക്ക് അംഗീകാരം

    നി​ർ​മി​ക്കു​ന്ന ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മി​നി മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മി​നി മാ​ർ​ക്ക​റ്റ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള തോ​ട്ട​ക്കാ​ട്ടു​ക​ര മി​നി മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​ന് കി​ഫ്‌​ബി 8.99 കോ​ടി​യു​ടെ അ​നു​മ​തി ന​ൽ​കി. 5.13 കോ​ടി​യാ​യി ആ​ദ്യം ത​യ്യാ​റാ​ക്കി​യ അ​ട​ങ്ക​ൽ തു​ക പി​ന്നീ​ട് 8.08 കോ​ടി​യാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. പ​ദ്ധ​തി നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ വ​ന്ന വ്യ​തി​യാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ട​ങ്ക​ൽ തു​ക 8.99 കോ​ടി​യാ​യി വീ​ണ്ടും പു​തു​ക്കി​യ​ത്.…

    read more

  • കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടികൂടി

    കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടികൂടി

    മരട്: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും നെട്ടൂരിലെ കടമുറിയിൽ നിന്ന് പിടികൂടി. 3750 കിലോഗ്രാം കുത്തരി, 150 കിലോഗ്രാം പുഴുക്കലരി, 450 കിലോഗ്രാം ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. ജില്ലയിലെ തീരമേഖലയിലെ റേഷൻ കടകളിൽ നിന്ന് വാങ്ങി നെട്ടൂരിലെ കടമുറിയിൽ എത്തിച്ചായിരുന്നു വിപണനം. മുന്തിയ ഇനം അരികളിൽ കൂട്ടിക്കലർത്തിയാണ് വിൽപന നടത്തിയിരുന്നത്. മൂവാറ്റുപുഴ സ്വദേശി ബിജു എന്നയാളാണ് കടമുറി വാടകക്കെടുത്തിരുന്നത്. ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി.വി.…

    read more

  • ഓപറേഷൻ സൈ ഹണ്ട്; ജില്ലയിൽ 46 പേർ അറസ്റ്റിൽ

    ഓപറേഷൻ സൈ ഹണ്ട്; ജില്ലയിൽ 46 പേർ അറസ്റ്റിൽ

    ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ടിലൂടെ പിടിയിലായവർ കൊ​ച്ചി/​ആ​ലു​വ: സൈ​ബ​ർ സ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്​ 46 പേ​ർ. റൂ​റ​ൽ ജി​ല്ല​യി​ൽ 43 പേ​രും സി​റ്റി പ​രി​ധി​യി​ൽ മൂ​ന്ന്​ പേ​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. സം​ഘ​ടി​ത സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​വ​രെ നി​യ​മ​ത്തി​ന്​ മു​ന്നി​ലെ​ത്തി​ക്കാ​ൻ സം​സ്ഥാ​ന പൊ​ലീ​സാ​ണ്​ ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ട്​ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. റൂ​റ​ലി​ൽ 102 ഇ​ട​ത്ത്​ പ​രി​ശോ​ധ​ന റൂ​റ​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പേ​രെ പി​ടി​കൂ​ടി​യ​ത്…

    read more

  • സ്വർണവില കുത്തനെ കുറഞ്ഞു

    സ്വർണവില കുത്തനെ കുറഞ്ഞു

    കൊച്ചി: ഒരാഴ്ചമുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (ഒക്ടോബർ 30) കുത്തനെ കുറഞ്ഞു. പവന് 1,400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് പവൻ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9120 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 158 രൂപയാണ് വില.

    read more

  • ആശങ്കക്ക് ഇടയാക്കി പെരുമ്പാവൂരിൽ മോഷണം വ്യാപകം

    ആശങ്കക്ക് ഇടയാക്കി പെരുമ്പാവൂരിൽ മോഷണം വ്യാപകം

    പെ​രു​മ്പാ​വൂ​ര്‍: മേ​ഖ​ല​യി​ല്‍ മോ​ഷ​ണ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​ക്ക് ഇ​ട​യാ​കു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത് ഗൗ​ര​വ​ക​ര​മാ​ണ്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മോ​ഷ​ണ​ങ്ങ​ള്‍ക്ക് പു​റ​മെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​വ​ര്‍ച്ച നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്. പ​ല കേ​സു​ക​ളി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും സൂ​ച​ന​പോ​ലും ല​ഭി​ക്കാ​ത്ത സം​ഭ​വ​ങ്ങ​ളു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ൺ മോ​ഷ​ണ​വും വ്യാ​പ​ക​മാ​ണ്. ന​ഗ​ര​ത്തി​ലെ പി.​പി റോ​ഡി​ലും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡ് റോ​ഡി​ലും ഫോ​ണു​ക​ള്‍ ത​ട്ടി​പ്പ​റി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ പോ​ലു​മു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. എ.​എം റോ​ഡി​ലെ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ചു. ഈ…

    read more

  • ഫാ. ആന്റണി കാട്ടിപറമ്പില്‍ കൊച്ചി മെത്രാന്‍

    ഫാ. ആന്റണി കാട്ടിപറമ്പില്‍ കൊച്ചി മെത്രാന്‍

    കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലിയോ പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് 3.30നായിരുന്നു പ്രഖ്യാപനം. ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. 1970 ഒക്ടോബര്‍ 14 ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് പള്ളിയില്‍ അംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയ ആളാണ്.

    read more

  • മത്സരയോട്ടം; സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

    മത്സരയോട്ടം; സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

    കാലടി: അപകടകരമായ രീതിയിൽ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഇടപെടലിനെത്തുടർന്ന് നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ബസിന്‍റെ പെർമിറ്റ് റദ്ദാക്കാനും നടപടി തുടങ്ങി. അപകടകരമായ രീതിയിൽ ഓടിച്ച കെ.എൽ-33-2174 നമ്പർ ബസാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കാലടി പട്ടണത്തിലാണ് സംഭവം. സമൂഹമാധ്യമംവഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് സംഭവത്തിന് ആധാരമായത്. ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമീഷണറോട് അടിയന്തര അന്വേഷണത്തിന് നിർദേശിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയന്റ് ആർ.ടി.ഒ…

    read more