All news
ഒഴിഞ്ഞ കെട്ടിടത്തിൽ എക്സൈസ് പരിശോധന; സിറിഞ്ച് അടക്കം പിടിച്ചെടുത്തു
സ്ഥലത്ത് കണ്ടെത്തിയ സിറിഞ്ചുകളും മറ്റും മൂവാറ്റുപുഴ: വാഴപ്പിള്ളി മണ്ടോത്തിപടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലും സ്ഥലത്തും എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളടക്കം കണ്ടെത്തി. സിറിഞ്ച്, മദ്യകുപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തതിൽ പെടും. സമീപത്ത് വീടുകളൊന്നും ഇല്ലാത്ത ഇവിടെ രാത്രികാലങ്ങളിൽ വിദ്യാർഥികളടക്കമുള്ളവർ എത്താറുണ്ടെന്നും ബഹളവും കൈയാങ്കളിയും പതിവാണെന്നും നാട്ടുകാർ പരാതി പറഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡ് കൗൺസിലർ കെ.കെ. സുബൈർ സിറിഞ്ചുകളും മറ്റും കണ്ടെത്തിയതോടെ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.…
കാപ്പ നിയമപ്രകാരം യുവാവിനെ തടവിലാക്കി
അൽത്താഫ് കൊച്ചി: നഗരപരിധിയിൽ വിവിധ കേസുകളിൽ പ്രതിയായ ഫോർട്ട് കൊച്ചി ഈരവേലി ഹസ്സൻ കോളനിയിൽ പൊള്ളാച്ചി അപ്പു എന്നുവിളിക്കുന്ന അൽത്താഫിനെ കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. അറിയപ്പെടുന്ന റൗഡിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന സിറ്റി ഡി.സി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടതിനെ തുടർന്ന് ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടക്കുകയായിരുന്നു.
കളമശ്ശേരിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
എച്ച്.എം.ടി. കോളനിയിൽ സ്വകാര്യ ഫർണിഷിങ് ഷോറൂം ഗോഡൗണിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തം കൊച്ചി: ഫർണിഷിങ് ഷോറൂം ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം.എച്ച്. കളമശ്ശേരി എച്ച്.എം.ടി. കോളനി ഗവ: എൽ.പി.സ്കൂളിന് സമീപം രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥയിലുള്ള ഹോം ഡിസൈൻ ഫർണിഷ് ഷോറൂം ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി…
ഐറ ഡയമണ്ട്സ്’ ബോട്ടിക് ഷോറൂം പ്രവർത്തനമാരംഭിച്ചു
രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന വജ്രാഭരണ ജ്വല്ലറി ശൃംഖലയായ ‘ഐറ ഡയമണ്ട്സ്’airradiamonds അതിന്‍റെ ആദ്യ ബോട്ടിക് ഷോറൂം കടവന്ത്രയിൽ പ്രവർത്തനം തുടങ്ങി. മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ‘ഐറ ഡയമണ്ട്സ്’ മാനേജിംഗ് ഡയറക്ടർ കെ. മനോജ്, സിനിമാ-സീരിയൽ താരങ്ങളായ മറീന മൈക്കിൾ, സാധിക വേണുഗോപാൽ, മേഘ മാത്യു, ദിൽഷാന, ഹർഷിത പിഷാരഡി, അൽഫിയ എന്നിവർ പെങ്കടുത്തു. ഭാവിയിൽ ഫാഷൻ ആഭരണനിർമാണരംഗത്ത് ലാബ് നിർമ്മിത വജ്രങ്ങൾക്കുള്ള സാധ്യത ഏറെയാണെന്നും അവയ്ക്ക് പ്രകൃതിദത്ത…
‘മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നു, മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നു’; വിമർശിച്ച് രമേശ് ചെന്നിത്തല
മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നുവെന്ന് വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗമെന്നും വിമർശനം ഉന്നയിച്ചു. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്നും അതിൽ മുളക് തേക്കുന്നുവെന്നും രമേശ് സെഹ്‌ന്നിത്തല ആരോപിച്ചു. എൻഎസ്എസ്-എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവിനെ അവർ…
ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം; യുവാക്കൾ പിടിയിൽ
മുഹമ്മദ് റാസിക്, മുഹമ്മദ് അൻഷാദ് കൊച്ചി: ബൈക്കിൽ സഞ്ചരിച്ച് പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് ലൈംഗികാതിക്രമം നടത്തുന്ന യുവാക്കളെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അൻഷാദ് (19), എറണാകുളം പുല്ലേപടി സി.പി ഉമ്മർ റോഡിൽ മുഹമ്മദ് റാസിക് (18 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ചു വരുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്. നാണക്കേടു ഭയന്ന് ഇരകൾ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ…
സ്വകാര്യബസുകൾക്ക് കൂച്ചുവിലങ്ങിട്ട് എം.വി.ഡി; നിയമലംഘനത്തിന് 2,328 പേർക്കെതിരെ കേസ്; 12.56 ലക്ഷം രൂപ പിഴ
കൊച്ചി: ജില്ലയിലെ നിരത്തുകളിൽ നിയന്ത്രണങ്ങളും നിയമങ്ങളും തെറ്റിച്ച് പായുന്ന സ്വകാര്യബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഹൈകോടതി നിർദേശപ്രകാരം സ്വകാര്യബസുകളുടെ മത്സരഓട്ടവും അപകടകരമായ ഡ്രൈവിങും തടയാൻ നടത്തിയ പരിശോധനയിൽ 2,328 ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യവും അശ്രദ്ധുമായി അപകടമുണ്ടാക്കുന്നവിധം വാഹനമോടിച്ചതിനും ഗതാതതടസ്സമുണ്ടാക്കിയതിനും 12,56,000 രൂപ പിഴയും ചുമത്തി. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, തേവര, കല്ലൂർ, ഹൈകോടതിപരിസരം, മറൈൻഡ്രൈവ്, ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കാക്കനാട് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം ഏറെയും കണ്ടെത്തിയത്. ഡോർ തുറന്ന് അപകടകരമായ രീതിയിൽ…
ഐ.ടി ജീവനക്കാരൻ ടൂറിസ്റ്റ് ബസിൽ രാസ ലഹരി കടത്തുന്നതിനിടെ പിടിയിൽ
അങ്കമാലി: ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഐ.ടി. ജീവനക്കാരനായ യുവാവിൽനിന്ന് എം.ഡി.എം.എ പിടികൂടി. ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, അങ്കമാലി പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 19 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. കോട്ടയം കങ്ങഴ കണിയാണിക്കൽ വീട്ടിൽ അനന്ദുവാണ് (26) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അനന്ദുവിന്‍റെ ഷോൾഡർ ബാഗിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവിൽനിന്നാണ് അന്തർ…
ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നാല് പ്രതികൾ പിടിയിൽ
പിടിയിലായ പ്രതികൾ ഫോർട്ട്കൊച്ചി: വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു ഫോർട്ട്കൊച്ചി സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കൂത്താട്ടുകുളത്തു നിന്നും ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അമരാവതി സ്വദേശിയിൽ നിന്നും ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം നല്കി പത്ത് ലക്ഷത്തിലേറെ രൂപ (10, 25,000) വാങ്ങിയ ശേഷം ജോലി ശരിയാക്കി നല്കാതെ മുങ്ങുകയായിരുന്നു. കൂത്താട്ടുകുളത്തു ഒളിവിൽ കഴിയുകയായിരുന്ന തൃശ്ശൂർ കൂഴൂർ കല്ലൂക്കാരൻ വൂട്ടിൽ തോമസ് മകൻ 35 വയസ്സുളള ലിൻറോമോൻ…
ഇന്ന് കൊട്ടിക്കലാശം; മൂന്നാം നാൾ വിധിയെഴുത്ത്
കൊച്ചി: പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളേ.. ഈ വരുന്ന ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നമ്മുടെ സ്വന്തം സ്ഥാനാർഥിയെ വിലയേറിയ വോട്ടു നൽകി വിജയിപ്പിക്കണേ, നാടിന്‍റെ പൊന്നോമനയായ നമ്മുടെ സ്വന്തം സഹോദരിക്ക് ഒരു വോട്ട്, വാർഡിന്‍റെ വികസനതുടർച്ചക്ക് നൽകൂ നിങ്ങളുടെ വിലയേറിയ വോട്ട്…. ശനിയാഴ്ച ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിക്കുന്ന ഉച്ചഭാഷിണികളിലൂടെ ഉച്ചത്തിൽ മുഴങ്ങിക്കേട്ട വാചകങ്ങൾ തെരഞ്ഞെടുപ്പടുത്തതിന്‍റെ ചൂടും ചൂരും വ്യക്തമാക്കുന്നതായിരുന്നു. നഗരഗ്രാമ വ്യത്യാസമില്ലാതെ അനൗൺസ്മെൻറ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയ ദിനം. തെരഞ്ഞെടുപ്പു നാളിലേക്ക് ഇനി…










