ആളില്ലാത്ത വീട്ടിൽ കവർച്ച; 10 പവൻ സ്വർണവുംപണവും അപഹരിച്ചു

മോ​ഷ്ടാ​വ് ത​ക​ർ​ത്ത വാ​തി​ൽ പല്ലാരിമംഗലം: അടിവാട് ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് 10 പവൻ സ്വർണാഭരണങ്ങളും 13,000 രൂപയും വാച്ചും അപഹരിച്ചു. തെക്കേക്കവല കമ്മലയിൽ സാബിക്കിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. കുടുംബാംഗങ്ങൾ വീട് പൂട്ടി പുറത്തുപോയിരുന്നു. പിന്നിലെ വാതിലിന്റെ…

ആളില്ലാത്ത വീട്ടിൽ കവർച്ച; 10 പവൻ സ്വർണവുംപണവും അപഹരിച്ചു
മോ​ഷ്ടാ​വ് ത​ക​ർ​ത്ത വാ​തി​ൽ

പല്ലാരിമംഗലം: അടിവാട് ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് 10 പവൻ സ്വർണാഭരണങ്ങളും 13,000 രൂപയും വാച്ചും അപഹരിച്ചു. തെക്കേക്കവല കമ്മലയിൽ സാബിക്കിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. കുടുംബാംഗങ്ങൾ വീട് പൂട്ടി പുറത്തുപോയിരുന്നു. പിന്നിലെ വാതിലിന്റെ പലക തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും വാച്ചും കവരുകയായിരുന്നു.

രാത്രി 11.45ന് സാബിക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പോത്താനിക്കാട് പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ തകർക്കാനുപയോഗിച്ച കോടാലിയും കമ്പിപ്പാരയും മോഷ്‌ടാവിന്റേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും സമീപത്തെ പുരയിടത്തിൽനിന്ന് ലഭിച്ചു. കൂവള്ളൂരിൽ കഴിഞ്ഞ ദിവസം സമാനരീതിയിൽ മോഷണശ്രമം നടന്നിരുന്നു. പൈങ്ങോട്ടൂരിൽ കഴിഞ്ഞ മാസങ്ങളിൽ നിരവധി വീടുകളിൽ മോഷണം നടന്നിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *