All news
അനധികൃത കൈയേറ്റങ്ങൾ പൊളിച്ച് നീക്കാതെ റോഡ് നിർമാണം
കുണ്ടന്നൂർ-ചിലവന്നൂർ റോഡിലെ അനധികൃത കൈയേറ്റങ്ങൾ മരട്: അനധികൃത കയ്യേറ്റങ്ങൾ പൊളിച്ച് നീക്കാതെ കുണ്ടന്നൂർ-ചിലവന്നൂർ പൊതുമരാമത്ത് റോഡ് നിർമാണം. റോഡ് നിർമാണ ഭാഗമായുള്ള കാനയുടെ പ്രവൃത്തി ആരംഭിച്ചു. റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനാൽ കാന വളച്ചാണ് നിർമാണം തകൃതിയായി നടക്കുന്നത്. റോഡ് തുടങ്ങുന്ന കുണ്ടന്നൂർ ജങ്ഷൻ മുതൽ വടക്കേ അറ്റം വരെ നിരവധി കയ്യേറ്റങ്ങളുണ്ട്. സ്വകാര്യ വ്യക്തികളുടേത് കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസ്, വായനശാല, കൊടിമരങ്ങളും പാതയോരം കയ്യേറിയാണ് നിർമിച്ചിട്ടുള്ളത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കുണ്ടന്നൂർക്കാരൻ പൗരസമിതി…
ചൂടേറി പകൽ…
കൊച്ചി: പതിവിലും ആഴ്ചകൾക്ക് മുമ്പേ പകൽസമയത്തെ ചൂട് വർധിക്കുകയാണ്. വെയിലിന്റെ കാഠിന്യമേറുമ്പോൾ ജില്ലയിൽ പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മുതൽ കാൽനടക്കാർ വരെ പ്രയാസത്തിലാണ്. വരും ദിനങ്ങളിൽ വീണ്ടും ചൂട് കൂടിയേക്കാവുന്ന സാഹചര്യമായതിനാൽ ആരോഗ്യകാര്യങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ അനിവാര്യമാണ്. മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു. പൊരിവെയിലിൽ പുറത്തിറങ്ങാനാകാത്ത ചൂട് സഹിച്ച് കർഷകർ, നിർമാണ തൊഴിലാളികൾ, ട്രാഫിക് പൊലീസുകാർ, ഭക്ഷണ വിതരണക്കാർ, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടിവുമാർ തുടങ്ങിയവർ ജോലി ചെയ്യുകയാണ്. ഇനിയും…
മൂവാറ്റുപുഴ ഇ.ഇ.സി ജങ്ഷനിലെ കുരുക്ക്; വേണ്ടത് പുതിയ ഗതാഗത ക്രമീകരണം
മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ ഒരുമാസമായി തുടരുന്ന ഗതാഗതക്കുരുക്കിന് ശമനമില്ല. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടി നിരത്ത് കൈയടക്കിയതോടെ മൂവാറ്റുപുഴ നഗരം കടക്കാൻ വേണ്ടത് മണിക്കൂറുകൾ. ഏറ്റവും തിരക്കേറിയ ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിലും വാഴപ്പിള്ളി കവലയിലുമടക്കം കുരുക്ക് രൂക്ഷമാണ്. ഇവിടെ ചെറിയ ഗതാഗത ക്രമീകരണങ്ങൾ വരുത്തിയാൽ കുരുക്കിന് വലിയ തോതിൽ പരിഹാരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ നിന്നടക്കം എത്തുന്ന വാഹനങ്ങൾ മൂവാറ്റുപുഴ കീച്ചേരിപ്പടി ജങ്ഷനിൽനിന്ന് തിരിഞ്ഞ് ഇ.ഇ.സി റോഡ് വഴി ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ…
ട്രെയിൻതട്ടി ഗുരുതരാവസ്ഥയിലായ ആളുമായി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകളോളം
കളമശ്ശേരി: ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിലായ രോഗിക്ക് വിദഗ്ധ ചികിത്സക്കായി ആംബുലൻസ് ഡ്രൈവർ അലഞ്ഞത് മണിക്കൂറുകളോളം. ശനിയാഴ്ച വൈകീട്ട് നാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള റെയിൽപാതയിൽ ട്രെയിൻ തട്ടിയ പച്ചാളം സ്വദേശി സുബ്രമണ്യനുമായാണ് (75) ആംബുലൻസ് ഡ്രൈവർ വയനാട് സ്വദേശി നസിൽ അലഞ്ഞത്. അപകടത്തിൽ അബോധാവസ്ഥയിലായ ആളെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അവിടെ ബെഡ്ഡില്ലാത്ത കാര്യം പറഞ്ഞ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്…
അതിവേഗ വികസനത്തിനൊരുങ്ങി ഇൻഫോപാർക്ക്
കൊച്ചി: ഐ.ടി. മേഖലയിൽ കുതിപ്പിനൊരുങ്ങി ഇൻഫോ പാർക്ക്. വമ്പൻ തൊഴിലവസരങ്ങളും നിക്ഷേപവും ലക്ഷ്യമിട്ടുളള അതിവേഗ വികസന പദ്ധതികളാണ് ഇൻഫേോ പാർക്കിലൊരുങ്ങുന്നത്. കൊച്ചി മെട്രോയും ജലമെട്രോയുമെല്ലാം ഇവിടേക്കെത്തുന്നതോടെ രാജ്യത്തെ തന്നെ മുൻ നിര ഐ.ടി ഹബുകളിലൊന്നായി ഇവിടം മാറുമെന്നാണ് വിലയിരുത്തൽ. അതിവേഗ നിർമാണങ്ങൾ നിലവിൽ ഇൻഫോ പാർക്ക് ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളിലായി അതിവേഗ നിർമാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഒന്നാംഘട്ട പദ്ധതി പ്രദേശത്ത് 1.5 ഏക്കർ സ്ഥലത്ത് വേൾഡ് ട്രേഡ് സെന്റർ ടവർ മൂന്നിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച്…
ആലുവയിലെ കവർച്ച കേസിൽ വഴിത്തിരിവ്; ആഭിചാര ക്രിയ നടത്തുന്നയാൾ പിടിയിൽ
ആലുവ: നഗരത്തിൽ പട്ടാപ്പകലുണ്ടായ വൻ കവർച്ച കേസിൽ വഴിത്തിരിവ്. കവർച്ച നാടകം പൊളിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിൽ. ആഭിചാര ക്രിയയുടെ പേരിൽ വീട്ടമ്മയെ ഭയപ്പെടുത്തി ഇയാൾ പല ഘട്ടങ്ങളിലായാണ് പണവും സ്വർണവും തട്ടിയെടുത്തത്. പിടിക്കപ്പെടാതിരിക്കാനാണ് വീട്ടമ്മയെ കൊണ്ട് കവർച്ചാനാടകം അവതരിപ്പിച്ചത്. ജനുവരി ആറിന് ആലുവ ‘കാസിനോ’ തീയറ്ററിന് പുറകിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.…
ടാറിങ് യന്ത്രം റോഡിൽ നിർത്തിയിട്ടു; വല്ലാർപാടം പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
ടാറിങ്ങ് യന്ത്രം വല്ലാർപാതയിൽ നിർത്തിയിട്ടതോടെ രൂപപ്പെട്ട ഗതാഗതകുരുക്ക് കളമശ്ശേരി: വല്ലാർപാടം പാതയിൽ റീ ടാറിങ് നടക്കവെ പാതയിലും അനുബന്ധ പ്രധാന റോഡുകളിലും വാഹനങ്ങൾ കുരുങ്ങി യാത്രക്കാർ വലഞ്ഞു. നാലുവരി പാതയിൽ മഞ്ഞുമ്മലിനും ചേരാനല്ലൂരിനും മധ്യ ഭാഗത്ത് നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള കുരുക്കാണ് വാഹനങ്ങളേയും യാത്രക്കാരെയും വലച്ചത്. വൈകീട്ട് നാല് മുതലാണ് വാഹന കുരുക്ക് തുടങ്ങിയത്. രണ്ടു വരി പാത ടാറിങ്ങിന് ഉപയോഗിക്കുന്ന ടവർ മെഷീൻ റോഡിൽ നിർത്തിയിട്ട് പോയതാണ് വാഹന കുരുക്കിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മുന്നറിയിപ്പില്ലാതിരുന്നതിനാൽ…
ആലുവയിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ വഴിത്തിരിവ്; ഒരാൾ അറസ്റ്റിൽ
അൻവർ ആലുവ: ആലുവയിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് 40 ഓളം പവനും എട്ടര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിലായി. ജനുവരി ആറിന് ആലുവ കാസിനോ തിയറ്ററിനു പിറകിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പകൽ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം സ്വർണവും എട്ടു ലക്ഷം…
മെട്രോ നഗരിയിൽ കുതിക്കാനൊരുങ്ങി ഇലക്ട്രിക് ബസുകൾ
കൊച്ചി മെട്രോ ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം ഹൈകോടതി ജങ്ഷനിൽ എത്തിയപ്പോൾ രതീഷ് ഭാസ്കർ കൊച്ചി: പരീക്ഷണ ഓട്ടം വിജയകരമായതോടെ മെട്രോ നഗരിയിലെ നിരത്തുകൾ ഇനി ഇ-ബസുകൾ കൈയടക്കും. വിവിധ മെട്രോസ്റ്റേഷനുകളില്‍നിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സർവിസ് അടുത്ത ആഴ്ച ആരംഭിക്കും. ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശ്ശേരി-മെഡിക്കല്‍ കോളജ്, ഹൈകോടതി- എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്-കലക്ടറേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ സർവിസ്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ്…
യാത്രക്കാരനോട് മോശം പെരുമാറ്റവും ഇരട്ടി നിരക്കും; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കാക്കനാട്: യാത്രക്കാരനോട് ഇരട്ടി നിരക്ക് വാങ്ങാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവർ ഇടപ്പള്ളി ചുറ്റുപാടുകര സ്വദേശി എൻ.എ. മാർട്ടിെന്റ ലൈസൻസ് സസ്പെൻഡ് ചെയ്തു. 4000 രൂപ പിഴയും ഈടാക്കി. ബോധവൽകരണ ക്ലാസിലും പങ്കെടുക്കണം. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തുനിന്ന് ഓട്ടോ വിളിച്ച പാലക്കാട് സ്വദേശിയാണ് പരാതിക്കാരൻ. 40 രൂപ നിരക്ക് പറഞ്ഞ ഓട്ടോ ഡ്രൈവർ, യാത്രക്കാരന്റെ കൈവശം വലിയ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ 70 രൂപ വേണമെന്ന് പറഞ്ഞു തർക്കിച്ച് ഓട്ടം പോകാൻ തയാറായില്ല.…
