All news
കൊതുകുശല്യത്തിൽ വലഞ്ഞ് നാട്
ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു കൊച്ചി: വഴി നടക്കാൻ വയ്യ, പൊതുസ്ഥലങ്ങളിൽ നിൽക്കാനോ ഇരിക്കാനോ കഴിയുന്നില്ല, വീടുകളിലും സ്ഥാപനങ്ങളിലുമൊന്നും രക്ഷയില്ല… എല്ലായിടത്തും കൊതുകുശല്യം. ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ അസുഖങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതും ഇതിനോട് ചേർത്ത് വായിക്കണം. 2025 ആരംഭിച്ച് പത്ത് ദിവസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം 93 ഡെങ്കി സംശയിക്കുന്ന കേസുകളും 76 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരക്കുന്നം, ചിറ്റേത്തുകര, ബിനാനിപുരം, ഇടക്കൊച്ചി, മങ്ങാട്ടുമുക്ക്, ഇടപ്പള്ളി, കളമശ്ശേരി, വാഴക്കുളം, എടത്തല, കുമ്പളങ്ങി എന്നിവിടങ്ങളിലൊക്കെയാണ് സമീപ ദിവസങ്ങളിൽ…
തൊഴിലുറപ്പ് പദ്ധതി; തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നു മാസം
പറവൂർ: നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടു. വേതനം മുടങ്ങിയതോടെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജോലി ചെയ്തതിന്റെ കൂലിയാണ് ഇനിയും ലഭിക്കാത്തത്. തൊഴിലുറപ്പ് പദ്ധതിയിൽ 194 തൊഴിലുറപ്പ് ജോലിക്കാരാണ് ജോലി ചെയ്തുവരുന്നത്. വേതന വിഹിതം സർക്കാറിൽനിന്ന് ലഭിക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം. ഈ ഇനത്തിൽ 35.36 ലക്ഷം രൂപ ലഭിക്കാനുണ്ട്. കൂടാതെ, പി.എം.എ.വൈ ഭവനനിർമാണ വേളയിൽ 90 ദിവസത്തെ കൂലി അപേക്ഷകന് ആനുകൂല്യമായി നൽകാനുണ്ട്.…
സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നു -കെ. മുരളീധരൻ
ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: സി.പി.എം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എം എല്ലാ കാലത്തും വർഗീയതയെ കൂട്ടുപിടിച്ചാണ് അധികാരത്തിൽ എത്തിയത്. പി.സി. ജോർജിനെതിരെ കേസ് എടുത്തതല്ലാതെ യാതൊരു തുടർ നടപടിയും സ്വീകരിച്ചിട്ടില്ല. സംഘപരിവാർ എന്താണോ പറയുന്നത് അതുതന്നെയാണ് സി.പി.എമ്മും പറയുന്നത്. വയനാട് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത് വർഗീയ ശക്തികൾ ആണെന്ന എ. വിജയരാഘവന്റെ പ്രതികരണമൊക്കെ അതിന്റെ…
മട്ടാഞ്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷൻ
മട്ടാഞ്ചേരി: ജന സൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന രീതിയിൽ മികവാർന്ന സേവനം നടത്തി വരുന്ന മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് അംഗീകാരം. 2023ലെ മുഖ്യമന്ത്രിയുടെ ട്രോഫിക്കുള്ള സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി മട്ടാഞ്ചേരി സ്റ്റേഷനെ തെരഞ്ഞെടുത്തു. യുവാക്കളെ കാർന്നുതിന്നുന്ന മയക്കുമരുന്ന് പോലുള്ള ലഹരിക്കെതിരെ ബോധവൽക്കരണം മുതൽ വിപണന, ഉപയോഗങ്ങളെ തടയുന്ന പ്രവർത്തനങ്ങൾ, കുറ്റമറ്റ രീതിയിൽ ജനമൈത്രി സംവിധാനം പ്രാവർത്തികമാക്കൽ, ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് പുരസ്കാര പട്ടികയിൽ ഇടം പിടിക്കാൻ സഹായിച്ചത്.…
ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി
ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി ചളി പെരിയാറിലേക്ക് ഒഴുക്കുന്നു കോതമംഗലം: പെരിയാർവാലി കനാൽ വെള്ളത്തിലെ കലക്കൽ മാറ്റാൻ ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിനായി തുറന്നപ്പോൾ ഒഴുകിയെത്തി ഭൂതത്താൻകെട്ട് ബരേജിൽ അടിഞ്ഞ ചെളി പെരിയാർവാലി കനാലുകൾ തുറന്നപ്പോൾ കലക്കവെള്ളമായി ഒഴുകുന്നതിനു കാരണമായി. കനാലുകളിലേക്ക് ചെളിവെള്ളമെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ബാരേജിന്റെ അഞ്ച് ഷട്ടറുകൾ ആകെ രണ്ടര മീറ്റർ ഉയർത്തിയാണ് ബാരേജിലും പെരിയാറിന്റെ അടിത്തട്ടിലുമായി അടിഞ്ഞ ചെളി ഒഴുക്കുന്നത്. ഇതോടെ ഭൂതത്താൻകെട്ടിന് താഴേക്ക്…
പുതുവർഷത്തിലും ലഹരി കേസുകൾ കുറയാതെ ജില്ല
കൊച്ചി: പുതുവർഷത്തിലും കുറയാതെ ജില്ലയിൽ ലഹരിക്കേസുകൾ. പൊലീസ്, എക്സൈസ് വകുപ്പുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന ലഹരിക്കേസുകളുടെ എണ്ണമാണ് വർധിക്കുന്നത്. എന്‍.ഡി.പി.എസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (ഇന്ത്യ) 1985 പ്രകാരമാണ് ലഹരി ഇടപാട് കേസുകളില്‍ സംസ്ഥാന സർക്കാറുകൾക്ക് കീഴിലുളള വിവിധ വകുപ്പുകൾ കേസെടുക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ നിയമത്തില്‍ പറയുമ്പോഴും ലഹരി ഉപയോഗത്തിന്റെയും ലഹരി മരുന്ന് വിൽപനയുടേയും കണക്കുകളിൽ കാര്യമായ കുറവ് വരുന്നില്ലെന്നതാണ് യാഥാർഥ്യം. ഒരു വർഷം; മൂവായിരത്തിലേറെ കേസുകൾ ഒരു വർഷത്തിനിടെ ജില്ലയിൽ…
മൂവാറ്റുപുഴയിൽ രണ്ടിടത്ത് മാല പൊട്ടിക്കൽ: ബൈക്കിൽ ഹെൽമറ്റ് ധരിച്ച് എത്തിയയാൾക്കായി അന്വേഷണം
മൂവാറ്റുപുഴ: ഒരു മണിക്കൂറിനിടെ രണ്ടിടത്ത് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവം പരിഭ്രാന്തി പരത്തി. എ.ടി.എമ്മിൽ പണം എടുക്കാനെത്തിയ വീട്ടമ്മയുടെയും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന അംഗൻവാടി അധ്യാപികയുടെയും മാലയാണ് പൊട്ടിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ എ.ടി.എമ്മിൽനിന്ന് വീട്ടമ്മ പണം എടുക്കുന്നതിനിടയിൽ ഇടിച്ചുകയറിയ ഹെൽമറ്റ് ധരിച്ചയാൾ മാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെട്ടു. 3.30 ഓടെ വെള്ളൂർക്കുന്നം-തൃക്കറോഡിലെ കലൂർ അപ്പാർട്ട് മെന്റിനു സമീപമായിരുന്നു രണ്ടാമത്തെ സംഭവം. ബൈക്കിൽ ഹെൽമറ്റ് ധരിച്ച് എത്തിയയാൾ, അംഗൻവാടി അധ്യാപികയായ കടാതി കൊടുങ്ങോട്ടുപറമ്പിൽ…
പെൺസുഹൃത്തിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം: ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
അപ്പാർട്ട്മെന്റിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു കളമശ്ശേരി: വിദ്യാർഥികളായ സുഹൃത്തുക്കൾ തമ്മിലെ തർക്കത്തെ തുടർന്ന് താമസ സ്ഥലത്ത് കയറി നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാസർകോട് സ്വദേശികളായ ഷാസിൽ, അജിനാസ്, സൈഫുദ്ദീൻ, മിഷാൽ, അഫ്സൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട്- എയർ പോർട്ട് റോഡിന് സമീപം കൈപ്പടമുകളിൽ അഫ്സലിന്റെ ഉടമസ്ഥതയിലുള്ള, വിദ്യാർഥികൾ വാടകക്കെടുത്ത അപ്പാർട്ട്മെന്റിലാണ് ആക്രമണം. പരിക്കേറ്റവരുടെ സുഹൃത്തായ കാസർകോട് സ്വദേശി ദേവാനന്ദും കണ്ടാലറിയാവുന്ന നാല്…
ഐ.ടി നഗരത്തിൽ തെരുവുനായ് വിളയാട്ടം: എട്ട് പേർക്ക് കടിയേറ്റു
കാക്കനാട്: ഐ.ടി നഗരത്തിൽ ഭീതി പടർത്തി തെരുവ് നായ് ആക്രമണം. കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റിനെത്തിയ യുവതിക്കുൾപ്പടെ സ്ത്രീകളും കുട്ടികളുമായി എട്ട് പേർക്ക് കടിയേറ്റു. കടിയേറ്റവർ കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലും കാക്കനാട് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ കാർഡിനൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അവനി നിവാസിൽ അഭിഷേക് അഭിലാഷിനാണ് (17) ആദ്യം തെരുവുനായ് ആക്രമിച്ചത്. പിന്നീട് ഡ്രൈവിങ് ടെസ്റ്റിനെത്തിയ ഇടപ്പള്ളി സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), ഡ്രൈവിങ്…
കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
അറസ്റ്റിലായ പ്രതികൾ കോതമംഗലം: 3.25 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ. സഖ്ലൈൻ മുസ്താഖ് (25), നഹറുൽ മണ്ഡൽ (24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിപണിയിൽ രണ്ട് ലക്ഷം രൂപയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെടുത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർഥികൾക്കിടയിലും കച്ചവടം നടത്തി വന്നിരുന്ന…
