All news
പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങള്
പിടിയിലായ കമറുദ്ദീൻ പെരുമ്പാവൂര്‍: പൊലീസ് നടത്തിയ വന്‍ ലഹരിവേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടില്‍ കമറുദ്ദീനെ (54) അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന് ക്ലീന്‍’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മൂന്ന് കോടി രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. മുടിക്കല്‍ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണില്‍ ചാക്കില്‍ അട്ടിയിട്ട നിലയിലാണ് സൂക്ഷിച്ചിരുന്നത്. കുറച്ചുനാളായി ഗോഡൗണ്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശ…
കുടുംബങ്ങളിൽ സന്തോഷം നിറക്കാൻ ‘ഇട’ങ്ങളൊരുക്കി കുടുംബശ്രീ
കൊച്ചി: കുടുംബങ്ങളിൽ സന്തോഷം നിറക്കാൻ ‘ഇട’ങ്ങളൊരുക്കി കുടുംബശ്രീ. സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായാണിത്. കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തികൾ സന്തോഷമുള്ളവരാകുന്നതിലൂടെ കുടുംബത്തിൽ സന്തോഷം ഉണ്ടാക്കുക, അങ്ങനെ സന്തോഷസമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് തലം മുതലാണ് പദ്ധതിയുടെ നടത്തിപ്പ്. കേന്ദ്ര സർക്കാറിന്റെ പ്രോഗ്രസീവ് ഡവലപ്മെന്റ് ഇൻഡക്സിൽ ഒന്നാമതുള്ള കേരളം തന്നെയാണ് ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗമടക്കമുളള കാര്യങ്ങളിലും ഏറെ മുന്നിൽ. ഇതിനൊരു…
ജല അതോറിറ്റിക്ക് ആദരാഞ്ജലി; റീത്തുമായി കൗൺസിലർമാർ
മൂവാറ്റുപുഴ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ എ.ഇക്ക് മുന്നിൽ റീത്ത് െവച്ച് പ്രതിഷേധിക്കുന്നു മൂവാറ്റുപുഴ : ഉദ്യോഗസ്ഥരില്ല, കുടിവെള്ളവുമില്ല. ജല അതോറിറ്റിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് വെച്ച് മുനിസിപ്പൽ കൗൺസിലർമാർ. കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ചൊവ്വാഴ്ച മൂവാറ്റുപുഴ ജല അതോറിറ്റി ഓഫിസിലെത്തിയ കൗൺസിലർമാരാണ് എ.ഇക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത്. വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ കാണാൻ ഓഫിസിലെത്തിയ കൗൺസിലർമാർ കണ്ടത് ഒഴിഞ്ഞ കസേരകളും, അടച്ചിട്ട ഓഫിസ് മുറികളും. നഗരസഭയിൽ…
അമ്പലമുകൾ വ്യവസായ മേഖലയിലെ മലിനീകരണം: അയ്യൻകുഴി നിവാസികളുടെ സമരം 70 ദിവസം പിന്നിട്ടു
70 ദിവസം പിന്നിട്ട അയ്യൻകുഴി നിവാസികളുടെ സമരം മുല്ലപ്പെരിയാർ ഡാം വിരുദ്ധ ജനകീയ സമിതി ചെയർമാൻ ഡോ. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു അമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിൽ അയ്യൻ കുഴി പ്രദേശത്ത് കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കറിൽ കുടുങ്ങി കിടക്കുന്ന ജനങ്ങളുടെ സ്ഥലം ഏറ്റെടുത്ത് ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ നടത്തുന്ന സമരം 70 ദിവസം പിന്നിട്ടു. ദിവസവും വൈകുന്നേരമാണ് സമരം നടക്കുന്നത്. 1984 മുൽ ഈ പ്രദേശത്തുള്ളവർ സമരത്തിലാണ്. ഏത് സമയവും രൂക്ഷമായ…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്ക്
പള്ളുരുത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച സ്ഥാപനത്തിൽ അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് ഗ്യാസ് നിർവീര്യമാക്കുന്നു പളളുരുത്തി: ഗ്യാസ് സ്റ്റൗ സർവീസ് കടയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. സ്ഥാപനമുടമ പള്ളുരുത്തി വി.പി. ശശി റോഡിൽ ആമിന മൻസിലിൽ ഗുലാബ്, ബന്ധുവും ജീവനക്കാരനുമായ സമദ് എന്നിവർക്കും സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 10ന് പള്ളുരുത്തി വെളിയിലെ ഗ്യാസ് സ്റ്റൗ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഗുലാബിനെയും സമദിനെയും ആദ്യം പെരുമ്പടപ്പ്…
കേരള വനിത ലീഗ് നാളെ മുതൽ കുന്നംകുളത്ത്
കൊച്ചി: സംസ്ഥാന ഫുട്ബാൾ കലണ്ടറിലെ പ്രധാന ചാമ്പ്യൻഷിപ്പുകളിലൊന്നായ ഈസ്റ്റീ കേരള വനിത ലീഗ് (കെ.ഡബ്ല്യു.എൽ) ആറാം പതിപ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നുവരെ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഗോകുലം കേരള എഫ്.സിയാണ് നിലവിലെ ചാമ്പ്യൻമാർ. ഗോകുലം കേരള എഫ്.സി, ലോർഡ്സ് എഫ്.എ, കേരള യുനൈറ്റഡ് എഫ്.സി, സിറ്റി ക്ലബ് ചാലക്കുടി, അളഗപ്പ എഫ്.സി, സെൻറ് ജോസഫ്സ് കോളജ് ദേവഗിരി എന്നീ ആറു ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്. ആകെ…
എറണാകുളം അതിരൂപത: ബിഷപ്പും വൈദികരും ചർച്ച നടത്തി; ചർച്ച ആശാവഹമെന്ന് വൈദികർ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരംതേടി ആർച് ബിഷപ്പിന്റെ വികാരിയായി നിയമിക്കപ്പെട്ട ബിഷപ് ജോസഫ് പാംപ്ലാനി പ്രതിഷേധ രംഗത്തുള്ള വൈദികരുമായി ചർച്ച നടത്തി. ദിവസങ്ങൾക്കുമുമ്പ് എറണാകുളം ബസിലിക്കയിൽ പ്രാർഥനയജ്ഞം നടത്തുന്നതിനിടെ ബലംപ്രയോഗിച്ച് നീക്കിയ 21 വൈദികരുമായാണ് ബിഷപ് ഹൗസിൽ ചർച്ച നടത്തിയത്. അതിരൂപതയിലെ പ്രശ്നപരിഹാരത്തിനായി മുതിർന്ന വൈദികരും അൽമായ നേതൃത്വവുമായി ചർച്ചകൾ നടത്താൻ തീരുമാനിച്ചതായും ചൊവ്വാഴ്ച നടന്ന ചർച്ച ആശാവഹമാണെന്നും വൈദികർ വ്യക്തമാക്കി. മുതിർന്ന വൈദികരെയും അൽമായ നേതൃത്വത്തെയും വിശ്വാസികളെയും കേൾക്കാതെ അതിരൂപതക്ക് മുന്നോട്ടുപോകാനാവില്ലെന്ന് വൈദികപ്രതിനിധി ഫാ.…
സീപോർട്ട്-എയർപോർട്ട് റോഡരികിൽ പുകഞ്ഞുതീരാതെ പ്ലാസ്റ്റിക് മാലിന്യം
സീപോർട്ട് എയർ പോർട്ട് റോഡരികിൽ പുകയുന്ന പ്ലാസ്റ്റിക് മാലിന്യം കളമശ്ശേരി: റോഡരികിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഉയർന്നു കൊണ്ടിരിക്കുന്ന തീയും പുകയും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. നാല് ദിവസങ്ങൾക്ക് മുമ്പ് സീപോർട്ട് എയർ പോർട്ട് റോഡരികിൽ കത്തിയ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉയരുന്ന തീയും പുകയുമാണ് ഭീഷണി ഉയർത്തുന്നത്. എച്ച്.എം.ടി റോഡിന് സമീപം സീപോർട്ട് റോഡിലെ ബിവറേജിന് എതിർവശം റോഡരികിലാണ് പ്ലാസ്റ്റിക് പുകഞ്ഞു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡരികിൽ കുമിഞ്ഞ് കിടന്ന പ്ലാസ്റ്റിക് അടങ്ങിയ മാലിന്യത്തിൽ…
കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0
കൊച്ചി: ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് കുഷ്ഠരോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിൽ കുഷ്ഠരോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധം 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. കാമ്പയിൻ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് യോഗത്തില്‍ വിലയിരുത്തി. പരിശോധന 9,81,657 വീടുകളിൽ ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ 14 ദിവസമാണ് അശ്വമേധം 6.0 കാമ്പയിന് സംഘടിപ്പിക്കുന്നത്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗബാധിതര്‍ക്ക് വിദഗ്ധ…
വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് കത്തിനശിച്ചു
ബസിന് തീ പിടിച്ചപ്പോൾ മൂവാറ്റുപുഴ: വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കത്തിനശിച്ചു. ഡ്രൈവർ വിദ്യാർഥികളെ അതിവേഗം പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുട്ടികളുമായി സ്കൂളിലേക്ക് വരുകയായിരുന്ന വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ ബസിനാണ് തീ പിടിച്ചത്. സ്കൂൾ കുട്ടികളെ കയറ്റിവന്ന വാഹനം കല്ലൂർക്കാട് നീറാംപുഴ കവലക്കുസമീപം എത്തിയപ്പോൾ ബസിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ആർക്കും പരിക്കില്ല. കുട്ടികളെ ഇറക്കിയതിനു…
