All news
പറവൂർ നഗരസഭ കൗൺസിൽ യോഗത്തിൽ വാക്പോരും കൈയാങ്കളിയും
നഗരസഭ ചെയർപേഴ്സൻ ബീന ശശിധരന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭ കാവടത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു പറവൂർ: നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ -പ്രതിപക്ഷ വാക്പോര് കൈയാങ്കളിയിൽ കലാശിച്ചു. വാക്തർക്കത്തിൽ എൽ.ഡി.എഫിലെ സീനിയർ കൗൺസിലർ ഭരണകക്ഷിയിലെ സ്ഥിരംസമിതി അധ്യക്ഷൻ സജി നമ്പ്യത്തിനെ തള്ളി താഴെയിട്ടത് രംഗം പ്രക്ഷുബ്ധമാക്കി. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗമാണ് വാക്ക്പോരിലും കൈയാങ്കളിയിലും അവസാനിച്ചത്. യോഗം തുടങ്ങും മുമ്പ് അജണ്ട വായിച്ച് കൗൺസിൽ യോഗം തുടങ്ങി. ഇതിനിടയിൽ പ്രതിപക്ഷത്തെ ചില കൗൺസിലർമാർ അജണ്ട വീണ്ടും ചർച്ച ചെയ്യണമെന്ന്…
തൃക്കളത്തൂരിൽ അപകടങ്ങൾ തുടർക്കഥ
തൃക്കളത്തൂർ പള്ളിത്താഴത്തുണ്ടായ വാഹനാപകടം മൂവാറ്റുപുഴ: എം.സി റോഡിൽ തൃക്കളത്തൂരിൽ വീണ്ടും അപകടം. വെള്ളിയാഴ്ച രാവിലെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ലോറിയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. കൊല്ലം കടയ്ക്കൽ പുലിപാറ ജെസ്ന മ൯സിലിൽ സജാദ് (37) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ കാട്ടാക്കട സ്വദേശി ബിലു ഡേവിസിനെ (32) കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത്…
പ്ലാസ്റ്റിക് കൂനകൾ നിറഞ്ഞ് തൃക്കാക്കര നഗരസഭ പരിസരം
തൃക്കാക്കര നഗരസഭ ഓഫിസിന് സമീപം ഭീതി പരത്തുന്ന പ്ലാസ്റ്റിക് മാലിന്യക്കുന്ന് കാക്കനാട്: ഐ.ടി നഗര മധ്യത്തിൽ പ്ലാസ്റ്റിക് കുന്നുകൂടുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നു. തൃക്കാക്കര നഗരസഭക്ക് സമീപത്തെ മാലിന്യ യാർഡിൽ ഒട്ടും സുരക്ഷിതത്തമില്ലാതെയാണ് നഗരസഭ അധികൃതർ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഒരു ചെറിയ തീപ്പൊരി വീണാൽ നിമിഷ നേരം കൊണ്ട് എല്ലാം ചാമ്പലാകുന്ന ഭീതിയാണ് ഇവിടെ. മാലിന്യകുന്നിന് സമീപം നിറയെ വാഹനങ്ങൾ പാർക്ക് ചെയ്ത ബസ് സ്റ്റാൻഡും ഉണ്ട്. ഇവിടെ സ്വകാര്യ ബസുകൾക്ക് പുറമെ നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന…
നർത്തകനും സ്റ്റേജ് കലാകാരനുമായ സന്തോഷ് ജോൺ വാഹനാപകടത്തിൽ മരിച്ചു
വാഹനാപകടത്തിൽ മരിച്ച ഡാൻസർ സന്തോഷ് ജോൺ ചെങ്ങമനാട്: നർത്തകനും സ്റ്റേജ് കലാകാരനുമായ പള്ളിക്കര സ്വദേശി ‘അവ്വയ് സന്തോഷ് ‘ എന്ന സന്തോഷ് ജോൺ (44) വാഹനാപകടത്തിൽ മരിച്ചു. പള്ളിക്കര മോറക്കാല കണ്ടത്തിൽ വീട്ടിൽ പരേതനായ കെ. ജോണിന്റെയും ലീലാമ്മയുടെയും മകനാണ്. ദേശീയപാതയിൽ ചെങ്ങമനാട് ദേശം കുന്നുംപുറം ടി.വി.എസിന് സമീപം വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തെ സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് സ്കൂട്ടറിൽ പള്ളിക്കര ഭാഗത്തേക്ക് വരുമ്പോൾ ടാങ്കർ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. എന്നാൽ ഇത് പൊലീസ്…
സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
ആലുവ: കെട്ടിടത്തിന് മുകളിൽ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീണ യുവാവ് മരിച്ചു. ഏലൂര്‍ വടക്കുംഭാഗം മണലിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് നിഖില്‍(31) ആണ് മരിച്ചത്. കടുങ്ങല്ലൂര്‍ എടയാർ വ്യവസായ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ടെക്സ് ഇന്‍ഡ്യ എന്ന കമ്പനിയിലെ ഇലക്ട്രീഷ്യനാണ് നിഖില്‍. വ്യാഴാഴ്ച വൈകിട്ട് കമ്പനിയുടെ മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനായി കയറിയതാണ്. ജോലി ചെയ്യുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഖിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച…
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടിക്കാനുറച്ച് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവ പൂർണമായി തടയുന്നതിനുള്ള പരിശോധനകൾ കർശനമാക്കി തദ്ദേശസ്വയംഭരണ വകുപ്പ്. ഇതിന്റെ ഭാഗകമായി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് പ്രത്യേക എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. കർശന മാർഗരേഖകളോടെയാണ് പ്രവർത്തനങ്ങൾ. ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള കർമ പരിപാടികൾ നടപ്പാക്കിവരികയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ജില്ല തല എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ രൂപവത്കരിച്ച് ചുമതലകൾ നിശ്ചയിച്ച് നൽകിയിട്ടുണ്ട്.…
എം.കെ. സാനു വീണ്ടും ‘മാഷാ’യി
എറണാകുളം മഹാരാജാസ് കോളജിൽ പ്രഫ. എം.കെ. സാനുമാഷ് ക്ലാസെടുക്കുന്നു കൊച്ചി: പ്രഫ. എം.കെ. സാനു ഒരിക്കൽ കൂടി തങ്ങളുടെ പ്രിപ്പെട്ട മാഷായി ക്ലാസ് മുറിയിലെത്തിയപ്പോൾ തലനരച്ച പൂർവവിദ്യാർഥികളടക്കം അച്ചടക്കമുള്ള കുട്ടികളായി. ദീർഘകാലം അധ്യാപകനായിരുന്ന കലാലയത്തിൽ വീണ്ടും ക്ലാസെടുക്കണമെന്ന എം.കെ. സാനുവിന്റെ ആഗ്രഹം കൂടിയാണ് സഫലമായത്. കുമാരനാശാന്റെ കാവ്യസങ്കല്പം എന്ന വിഷയത്തിൽ ക്ലാസെടുക്കാനാണ് സാനു വ്യാഴാഴ്ച മഹാരാജാസ് കോളജിൽ വീണ്ടും അധ്യാപകനായത്. മുന്നിൽ ബി.എ, എം.എ മലയാളം വിദ്യാർഥികളും പൂർവവിദ്യാർഥികളും. കൊച്ചിൻ സർവകലാശാല റിട്ട. പ്രഫസർ അമ്പാട്ട് വിജയകുമാറിനോടാണ്…
കുടിവെള്ളമില്ല; ഉപരോധസമരവുമായി നാട്ടുകാർ
കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ച നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിനെയും സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു മട്ടാഞ്ചേരി: കുടിവെള്ളം കിട്ടാതെ പൊറുതിമുട്ടിയ നാട്ടുകാരും നഗരസഭ കൗൺസിലർമാരും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. കൗൺസിലർമാരായ രഞ്ജിത്ത് മാസ്റ്റർ, അഭിലാഷ് തോപ്പിൽ, ലൈല ദാസ്, ജീജ ടെൻസൻ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ പായ വിരിച്ചിരുന്ന് ഉപരോധിച്ചത്. പെരുമ്പടപ്പിൽ എം.എ. മാത്യു റോഡ്, കോവളം, എസ്.എൻ. റോഡ്, വൈലോപ്പിള്ളി…
സമരം ഫലം കണ്ടു; ഗോശ്രീ ബസ് നഗരത്തിലെത്തി
ഞാറക്കൽ മഞ്ഞനക്കാട് നിന്ന് വൈറ്റില ഹബ് വരെ പോകുന്ന ആദ്യ ബസിന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി എറണാകുളം ഹൈകോർട്ട് ജങ്ഷനിൽ നൽകിയ സ്വീകരണം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള നിരന്തര സമര ഫലമായി ഞാറക്കലിൽ നിന്നുള്ള ആദ്യ ബസ് നഗരത്തിലെത്തി. ഞാറക്കൽ മഞ്ഞനക്കാട് നിന്ന് വൈറ്റില ഹബ് വരെ പോകുന്ന ‘തേജസ്വിനി’ എന്ന ബസാണ് രാവിലെ 7.54ന് സർവിസ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി…
ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തതായി പരാതി
തട്ടിപ്പ് നടത്തിയ ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കാലടി: മറ്റൂര്‍ സെന്റ് ജോര്‍ജ് കോംപ്ലക്സിൽ ലോട്ടറി കച്ചവടം നടത്തുന്ന മൂഴയില്‍ ലക്കി സെൻററില്‍ നിന്ന് വില്പനക്കാരനെ കബളിപ്പിച്ച് 20,000 രൂപ തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ 15ന് നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി 125ന്റെ നാല് സീരിയലുകളിലെ ഒരേ നമ്പറിലുള്ള ടിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. 18ന് ഹെല്‍മറ്റും, മാസ്ക്കും ധരിച്ച് സ്കൂട്ടറിലെത്തിയ ആളാണ് പണം തട്ടിയത്. മൊബൈല്‍ ആപ്പില്‍ ടിക്കറ്റുകള്‍ സ്കാനിങിന് വിധേയമാക്കിയപ്പോള്‍ സമ്മാനത്തുക കാണിച്ചിരുന്നു. പിന്നീട് നടത്തിയ സൂക്ഷ്മ…
