All news

  • പാഴായി പദ്ധതികൾ;വേനലിനൊപ്പം കുടിവെള്ള ക്ഷാമവും കടുക്കുന്നു

    കു​ടി​വെ​ള്ള​ത്തി​നാ​യി വ​ഞ്ചി​യി​ൽ പോ​കു​ന്ന ഞാ​റ​ക്ക​ൽ വ​ലി​യ​വ​ട്ടം പ്ര​ദേ​ശ​വാ​സി. ഫോട്ടോ : ര​തീ​ഷ് ഭാ​സ്ക​ർ  കൊ​ച്ചി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള​ള ക്ഷാ​മം രൂ​ക്ഷ​മാ​യി. ഗ്രാ​മ- ന​ഗ​ര ഭേ​ദ​മ​ന്യേ ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളു​യ​ർ​ന്ന് തു​ട​ങ്ങി. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ശ്നം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ​യാ​ണ് വീ​ണ്ടും പ​രാ​തി​ക​ളു​യ​രു​ന്ന​ത്. കു​ടി​വെ​ള​ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​രം​ഭി​ച്ച പ​ദ്ധ​തി​ക​ളൊ​ന്നും പ്ര​യോ​ജ​നം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ത് തെ​ളി​യി​ക്കു​ന്ന​ത്. തൊ​ണ്ട ന​ന​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ പ​ശ്ചി​മ കൊ​ച്ചി ജ​ന​ങ്ങ​ൾ തി​ങ്ങി വ​സി​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ൻ കൊ​ച്ചി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ നി​ര​വ​ധി…

    read more

  • അമൃത് 2.0; 17 പദ്ധതികൾ 305.36 കോടിയുടെ ഭരണാനുമതി

    കൊ​ച്ചി: അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ൽ പെ​ട്ട 17 പ​ദ്ധ​തി​ക​ള്‍ക്ക് 305.36 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മേ​യ​ര്‍ എം. ​അ​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 24 പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി 341.89 കോ​ടി രൂ​പ​യാ​ണ് ആ​കെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 15 പ​ദ്ധ​തി​ക​ളി​ൽ അ​ഞ്ച​ണ്ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഒ​ന്നാം ഘ​ട്ട അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച 40 ല​ക്ഷം ലി​റ്റ​റി​ന്‍റെ ക​ലൂ​ര്‍ ഓ​വ​ര്‍ഹെ​ഡ് ടാ​ങ്കി​ല്‍ നി​ന്നും 17 ല​ക്ഷം ലി​റ്റ​റി​ന്‍റെ…

    read more

  • മിഹിറിന്റെ ദാരുണാന്ത്യം: ഇന്ന് തെളിവെടുപ്പ്; ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിന്​ സസ്​പെൻഷൻ

    തൃപ്പൂണിത്തുറ (കൊച്ചി): സ്കൂളിൽ സഹപാഠികളുടെ റാഗിങ്ങിനിരയായ വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന്​ ചാടി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തെളിവെടുക്കും. അന്വേഷണത്തിന്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ രാവിലെ 10.30നാണ് എത്തും. കുട്ടിയുടെ മാതാപിതാക്കളോടും സ്കൂളുകാരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്​ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദ് ജനുവരി 15നാണ് ജീവനൊടുക്കിയത്. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം-റജ്ന ദമ്പതികളുടെ മകനാണ്.…

    read more

  • ജനറൽ ആശുപത്രി ഹൃദയം മാറ്റിവെക്കലിന് പൂർണസജ്ജം

    കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യം മാ​റ്റിവെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള ഒ​രു​ക്കം പൂ​ർ​ണം. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ഹൃ​ദ​യം മാ​റ്റി വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹൃ​ദ്രോ​ഗി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ഹാ​ർ​ട്ട് ഫെ​യി​ലി​യ​ർ ക്ലി​നി​ക്കി​ന് തു​ട​ക്ക​മാ​യി. താ​ൽ​പ​ര്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് 8891924136, 8075812459 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ർ​ഷാ അ​റി​യി​ച്ചു. നി​ല​വി​ൽ സൗ​ജ​ന്യ​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി തീ​രു​മാ​നം. ഡി​സം​ബ​ർ ഒ​ന്നി​ന് കേ​ര​ള സ്റ്റേ​റ്റ് ടി​ഷ്യൂ ആ​ൻഡ്​ ട്രാ​ൻ​സ്​​ലാ​ന്റ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (കെ-​സോ​ട്ടോ) ലൈ​സ​ൻ​സ്…

    read more

  • ഇതാ, ബ്രഹ്മപുരം സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ

    കൊ​ച്ചി: കോ​ർ​പ​റേ​ഷ​ന്റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ബ്ര​ഹ്മ​പു​രം സ​മ​ഗ്ര ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന മാ​സ്‌​റ്റ​ർ പ്ലാ​ൻ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ചു. ബ്ര​ഹ്മ​പു​ര​ത്ത് ശാ​സ്‌​ത്രീ​യ​മാ​യ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ, വി​ജ്ഞാ​ന കേ​ന്ദ്രം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള​ട​ങ്ങു​ന്ന മാ​സ്‌​റ്റ​ർ പ്ലാ​നാ​ണ്‌ കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്​ പ്രോ​ജ​ക്ടും (കെ.​എ​സ്‌.​ഡ​ബ്ല്യു.​എം.​പി) ശു​ചി​ത്വ​മി​ഷ​നും ചേ​ർ​ന്ന്‌ ത​യ്യാ​റാ​ക്കി​യ​ത്‌. 706 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ്‌ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്‌. ലോ​ക​ബാ​ങ്കി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ്‌ പ​ദ്ധ​തി. മാ​ലി​ന്യ​ത്തി​ൽ നി​ന്ന്‌ ഊ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റ്​ പി.​പി.​പി മാ​തൃ​ക​യി​ലാ​ണ്‌ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്‌.…

    read more

  • പു​റം​ക​ട​ലി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങളുമായി തീരരക്ഷാസേന

    ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​ർ. വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ക​മ്മാ​ൻ​ഡ​ർ ഡി.​ഐ.​ജി എ​ൻ. ര​വി എന്നിവർ ര​ക്ഷാ​സേ​ന​യു​ടെ സ​മ​ർ​ഥ്​ ക​പ്പ​ലി​ൽ കൊ​ച്ചി: പു​റം​ക​ട​ലി​ൽ തീ​ര​ര​ക്ഷാ​സേ​ന അ​മ്പ​ര​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ച് കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ. വി​സ്മ​യി​പ്പി​ക്കു​ന്ന ജീ​വ​ൻ​ര​ക്ഷ, അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ്​ സ്ഥാ​പ​ക ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു ഗ​വ​ർ​ണ​ർ. കൊ​ച്ചി- ല​ക്ഷ​ദ്വീ​പ്-​മാ​ഹി മേ​ഖ​ല​യി​ലെ രാ​ജ്യ​ര​ക്ഷാ​ദൗ​ത്യ​മാ​ണ് തീ​ര​ര​ക്ഷാ​സേ​ന കൊ​ച്ചി റീ​ജ്യ​ണി​ൻ​റേ​ത്. �ര​ക്ഷാ​സേ​ന​യു​ടെ സ​മ​ർ​ഥ് ക​പ്പ​ലി​ൽ ക​മാ​ണ്ട​ർ ഡി.​ഐ.​ജി…

    read more

  • ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന പേരിൽ തട്ടിപ്പ് പരാതിയുമായി കൂടുതൽ പേർ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

    മൂവാറ്റുപുഴ: ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ പിടിയിലായതോടെ നൂറുകണക്കിനാളുകൾ മൂവാറ്റുപുഴ സ്റ്റേഷനിൽ അടക്കം പരാതിയുമായി എത്തി. വെള്ളിയാഴ്ച അറസ്റ്റിലായ തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്തുകാവ് ക്ഷേത്രത്തിനുസമീപം ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണനെ (29) മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.അനന്തു കൃഷ്ണൻ അറസ്റ്റിലായെന്ന വാർത്ത പുറത്തു വന്നതോടെ…

    read more

  • പാറമടയിൽനിന്ന്​ കല്ല് വീണ് വീടിന്റെ മേൽക്കൂര തകർന്നു

    പാ​റ​മ​ട​യി​ൽ​നി​ന്ന്​ ക​ല്ല് വീ​ണ് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ൽ മൂ​വാ​റ്റു​പു​ഴ: പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തെ​റി​ച്ചു​വീ​ണ് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ പെ​ട്ട ചാ​റ്റു​പാ​റ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. ചാ​റ്റു​പാ​റ തേ​വ​രോ​ലി​ൽ സു​രേ​ഷ് ബാ​ബു​വി​ന്റെ വീ​ടി​ന് മു​ക​ളി​ലാ​ണ് 300 അ​ടി​യോ​ളം അ​ക​ലെ​യു​ള്ള പാ​റ​മ​ട​യി​ൽ​നി​ന്നു​ള്ള ക​ല്ല് വ​ന്ന് വീ​ണ​ത്. സം​ഭ​വ​സ​മ​യ​ത്ത് സു​രേ​ഷ് ബാ​ബു​വി​ന്റെ ഭാ​ര്യ ഗീ​ത മാ​ത്ര​മാ​ണ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ണി​യ​ന്ത്രം മ​ല​യു​ടെ താ​ഴ്ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പാ​റ​മ​ട​യി​ൽ പാ​റ…

    read more

  • കേന്ദ്രബജറ്റ്; പരിഗണന കാത്ത് ജില്ല

    വീ​ണ്ടു​മൊ​രു കേ​ന്ദ്ര ബ​ജ​റ്റ്​ കൂ​ടി എ​ത്തു​മ്പോ​ൾ പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല. ഓ​രോ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ കാ​ത്തി​രി​ക്കു​മെ​ങ്കി​ലും അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു. വ്യ​വ​സാ​യ മേ​ഖ​ല, പൊ​തു​ഗ​താ​ഗ​തം, ആ​രോ​ഗ്യ​രം​ഗം, തൊ​ഴി​ൽ​മേ​ഖ​ല, വി​വ​ര സാ​ങ്കേ​തി​ക മേ​ഖ​ല, വി​ദ്യാ​ഭ്യാ​സ രം​ഗം, മ​ത്സ്യ​മേ​ഖ​ല, ദേ​ശീ​യ പാ​ത വി​ക​സ​നം എ​ന്നി​വ​യി​ലൊ​ക്കെ അ​നു​കൂ​ല പ്ര​ഖ‍്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​വ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നും ബ​ജ​റ്റി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പൊ​തു​ജ​ന​ത്തി​ന്‍റെ പ്ര​തീ​ക്ഷ. പ്ര​തീ​ക്ഷ​യി​ൽ കൊ​ച്ചി മെ​ട്രോ കൊ​ച്ചി മെ​ട്രോ…

    read more

  • 400 ഗ്രാം ​എം.​ഡി.​എം.​എ​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ം; ആറുപേർ പിടിയിൽ

    പിടിയിലായ റി​ഫാ​സ് റ​ഫീ​ക്ക്്, അ​ദി​നാ​ൻ സ​വാ​ദ്, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, സ​ജീ​ർ, ഷ​ഞ്ജ​ൽ, അ​യി​ഷ ഗ​ഫാ​ർ സെ​യ്ത് മ​ട്ടാ​ഞ്ചേ​രി: പ​ശ്ചി​മ കൊ​ച്ചി മേ​ഖ​ല​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. 400 ഗ്രാം ​എം.​ഡി.​എം.​എ​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യു​വ​തി ഉ​ൾ​പ്പെടെ ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ട് കേ​സു​ക​ളും ഫോ​ർ​ട്ട്കൊ​ച്ചി, പ​ള്ളു​രു​ത്തി സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഓ​രോ കേ​സു​ക​ളു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫും പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. മ​ട്ടാ​ഞ്ചേ​രി​യി​ലെ…

    read more